Header Ads

എം.സി.എ. കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു


കേരളത്തില്‍ എ.ഐ.സി.ടി.ഇ. അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എം.സി.എ. (മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്) കോഴ്സിലേക്ക് അപേക്ഷിക്കാം. അവസാന തിയ്യതി ജൂലായ് 20. 

കോഴ്സ് കാലാവധി : രണ്ടുവര്‍ഷം 

യോഗ്യത: 
ബി.സി.എ./കംപ്യൂട്ടര്‍ എന്‍ജിനിയറിങ് ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യത. 
ബി.എ./ബി.എസ്സി./ബി.കോം. ബിരുദം. മാത്തമാറ്റിക്സ് ഒരു വിഷയമായി 10+2 തലത്തിലോ, അഥവാ ബിരുദതലത്തില്‍ മാത്തമാറ്റിക്കല്‍ സയന്‍സ് (മാത്തമാറ്റിക്സ്, കംപ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്സ്, ഓപ്പറേഷന്‍സ് റിസര്‍ച്ച്) പഠിച്ച് 50 ശതമാനം മാര്‍ക്കോടെ വിജയിക്കണം. 
സംവരണ വിഭാഗക്കാര്‍ 45 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

പ്രവേശന പരീക്ഷ: 
ജൂലായ് 25-ന് രാവിലെ 10.30 മുതല്‍ 12.30വരെ പ്രവേശന പരീക്ഷ നടത്തും.

പരീക്ഷകേന്ദ്രങ്ങൾ 
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് 

പരീക്ഷാ രീതി : 
മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ലോജിക്കല്‍ എബിലിറ്റി, ഇംഗ്ലീഷ്, ജനറല്‍ നോളേജ് എന്നീ മേഖലകളില്‍നിന്നും ഒബ്ജക്ടീവ് മാതൃകയിലാകും പരീക്ഷ.


അപേക്ഷിക്കേണ്ട വിധം : 
http://lbscentre.kerala.gov.in/ വഴിഓൺലൈനായി അപേക്ഷിക്കണം. വിദ്യാര്‍ഥികള്‍ പാസ്വേഡും രജിസ്ട്രേഷന്‍ ഐ.ഡി.യും രഹസ്യമായി സൂക്ഷിക്കണം. 
അപേക്ഷാഫോമിന്റെ പകര്‍പ്പ് എല്‍.ബി.എസ്. സെന്ററിലേക്ക് അയക്കേണ്ടതില്ല.

അവസാന തിയ്യതി :  ജൂലായ് 20 

തൊഴിലവസര , വിദ്യാഭ്യാസ, വാർത്തകൾ ലഭിക്കുന്നതിന് ജോയിൻ ചെയ്യുക 
https://chat.whatsapp.com/Gfx5JC3jS0N88x9aDwbFnS

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.