Latest

6/recent/ticker-posts

Header Ads Widget

വില്ലേജ് എക്‌സ്റ്റെന്‍ഷന്‍ ഓഫീസര്‍: 5000 പേരുടെ സാധ്യതാപട്ടിക



ഗ്രാമവികസന വകുപ്പില്‍ വില്ലേജ് എക്‌സ്റ്റെന്‍ഷന്‍ ഓഫീസര്‍ നിയമനത്തിന് 14 ജില്ലകള്‍ക്കുമായി 5000-ത്തോളം പേരുടെ സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും. മുഖ്യപട്ടികയില്‍ 2650 പേരെ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞ പി.എസ്.സി. യോഗം അനുമതി നല്‍കി. ആനുപാതികമായി ഉപപട്ടികകളും തയ്യാറാക്കും. സാധ്യതാപട്ടിക ഓഗസ്റ്റില്‍ പ്രസിദ്ധീകരിക്കാനാണ് സാധ്യത. പാലക്കാട്, മലപ്പുറം ജില്ലകള്‍ ക്കായിരിക്കും വലിയ പട്ടിക തയ്യാറാക്കുന്നത്. ഇവയില്‍ 500 വീതം ആള്‍ക്കാരുണ്ടാകും.



സാധ്യതാപട്ടികയുടെ മുഖ്യപട്ടികയില്‍ ഉള്‍പ്പെടുത്തുന്നവരുടെ എണ്ണം ചുവടെ. ബ്രായ്ക്കറ്റില്‍ അപേക്ഷകരുടെ എണ്ണം.

തിരുവനന്തപുരം - 200 (156610)
കൊല്ലം - 200 (19253)
പത്തനംതിട്ട - 150 (62060)
ആലപ്പുഴ - 150 (82421)
ഇടുക്കി - 150 (56652)
കോട്ടയം - 200 (68925)
എറണാകുളം - 200 (117283)
തൃശ്ശൂര്‍ - 200 (102837)
പാലക്കാട് - 250 (108949)
മലപ്പുറം - 250 (123410)
കോഴിക്കോട് - 200 (109165)
വയനാട് - 150 (32258)
കണ്ണൂര്‍ - 200 (85566)
കാസര്‍കോട് - 150 (39572)
ആകെ - 2650 (1254961)

Post a Comment

0 Comments