Latest

6/recent/ticker-posts

Header Ads Widget

വിദ്യാജ്യോതി പദ്ധതി: ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം


40 ശതമാനത്തിനു മുകളിൽ ഭിന്നശേഷിയുളളവരും സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിൽ ഒൻപത് മുതൽ പ്ലസ് ടു വരെ ക്ലാസുകളിൽ പഠിക്കുന്നതുമായ കുട്ടികൾക്കും, ഡിഗ്രി, പിജി, പോളിടെക്‌നിക്, ട്രെയിനിങ് കോളേജ്, പ്രൊഫഷണൽ കോഴ്‌സ് എന്നിവയിൽ പഠിക്കുന്ന കുട്ടികൾക്കും സാമൂഹ്യനീതി വകുപ്പ് മുഖേന പഠനോപകരണങ്ങളും യൂണിഫോമും വാങ്ങുന്നതിന് വിദ്യാജ്യോതി പദ്ധതിയിലൂടെ സഹായം നൽകുന്നു.

അപേക്ഷിക്കേണ്ട വിധം: 

അർഹരായ ആളുകൾ അപേക്ഷാഫോമിനൊപ്പം താഴെ ചേർത്ത  രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സമർപ്പിക്കണം.

🔘 ഭിന്നശേഷി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
🔘 ആധാർ കാർഡ്
🔘 റേഷൻ കാർഡ്
🔘 വിദ്യാർഥിയുടെ ബാങ്ക് പാസ് ബുക്ക്
🔘 യൂണിഫോം, പഠനോപകരണങ്ങൾ എന്നിവയുടെ ക്യാഷ് ബിൽ 

🗓️  അവസാന തിയ്യതി 
ജില്ലാ സാമൂഹ്യനീതി ഓഫീസിൽ ജൂലൈ 31നകം തപാൽമാർഗം എത്തിക്കണം      


⭕ അപേക്ഷ ഫോറം : Click Here

⭕ സാമൂഹ്യനീതി ജില്ലാ  ഓഫീസുകളുടെ വിലാസം  Click Here

Post a Comment

0 Comments