Latest

6/recent/ticker-posts

Header Ads Widget

D-El-Ed കോഴ്സിലേക്ക് (TTC) ഇപ്പോൾ അപേക്ഷിക്കാം

2020–2022 വർഷത്തേക്കുള്ള ഡിഎൽഎഡ് (ഡിപ്ലോമ ഇൻ എലമെന്ററി എജ്യുക്കേഷൻ) കോഴ്സിലേക്ക് സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിലേക്കും സെല്ഫ് ഫിനാൻസ് സ്ഥാപനങ്ങളിലേക്കും ഇപ്പോൾ അപേക്ഷിക്കാം. 

  • മുൻപ് ടിടിസി എന്ന പേരിൽ അറിയപ്പെട്ടിരുന്ന കോഴ്സാണ് പിന്നീട് ഡിഎഡ് എന്നും ഇപ്പോൾ ഡിഎൽഎഡ് എന്നും മാറ്റിയിരിക്കുന്നത്. 
  • അവസാന തിയതി 18.9.2020

യോഗ്യത

ഇനി പറയുന്ന ഏതെങ്കിലും പരീക്ഷയിൽ 50 ശതമാനം മാർക്കോടുകൂടി വിജയിച്ചവർക്ക് അപേക്ഷ നൽകാം. 

  •  കേരളത്തിലെ ഏതെങ്കിലും  സർവകലാശാല നടത്തുന്ന പ്രീഡിഗ്രി അല്ലെങ്കിൽ തതുല്യമായി അംഗീകരിച്ച പരീക്ഷ
  • കേരളത്തിലെ ഹയർസെക്കൻഡറി പരീക്ഷാ ബോർഡ് നടത്തുന്ന ഹയർസെക്കൻഡറി പരീക്ഷ അല്ലെങ്കിൽ തത്തുല്യമായി കേരള സർക്കാർ അംഗീകരിച്ച പരീക്ഷ

  • യോഗ്യതാ പരീക്ഷ വിജയിക്കാൻ മൂന്ന് ചാൻസിൽ കൂടുതൽ എടുത്തിട്ടുള്ളവർ അപേക്ഷിക്കാൻ അർഹരല്ല. 
  • ഇക്കാര്യത്തിൽ സേവ് എ ഇയർ പരീക്ഷ എഴുതിയിട്ടുള്ളതും ചാൻസായി പരിഗണിക്കും. 
  • മറ്റു പിന്നാക്ക വിഭാഗക്കാർക്ക് യോഗ്യതാ പരീക്ഷയ്ക്ക് നിശ്ചയിച്ച മാർക്കിൽ 5% ഇളവ് അനുവദിക്കും. 
  • പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങളിൽ പെട്ടവർക്ക് മാർക്കിന്റെയും ചാൻസിന്റെയും പരിധി ബാധകമല്ല. 

സീറ്റ്  ഘടന

  • ആകെ സീറ്റുകളിൽ സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഭാഗങ്ങൾക്ക് നിശ്ചിത ശതമാനം സീറ്റുകൾ നീക്കിവെച്ചിട്ടുണ്ട് 
  • സയൻസ് - 40 ശതമാനം
  • ഹ്യുമാനിറ്റീസ് - 40 ശതമാനം
  • കൊമേഴ്സ് - 2 0 ശതമാനം

പ്രായം 

  • അപേക്ഷകർ 01–07–2020ൽ 17 വയസിൽ കുറവുള്ളവരോ 33 വയസിൽ കൂടുതലുള്ളവരോ ആകരുത്. 
  • ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി/പട്ടികവർഗക്കാർക്ക് അഞ്ചു വർഷവും മറ്റു പിന്നാക്ക വിഭാഗക്കാർക്ക് മൂന്നു വർഷവും വിമുക്തഭടൻമാർക്ക് അവരുടെ സൈനികസേവനത്തിന്റെ കാലയളവും ഇളവ് ലഭിക്കും. 
  • നേരത്തേ അധ്യാപകരായി അംഗീകാരം ലഭിച്ചിട്ടുളള അപേക്ഷകർക്ക് അവരുടെ അധ്യാപക സേവന കാലയളവ് ഉയർ‌ന്ന പ്രായപരിധിയിൽ ഇളവ് നൽകുന്നതിന് കണക്കാക്കും. 

അപേക്ഷിക്കുന്ന വിധം

ഒരാൾ ഒരു റവന്യൂ ജില്ലയിൽ മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ. ഒന്നിൽകൂടുതൽ ജില്ലകളിലേക്ക് അപേക്ഷിച്ചാൽ നിരസിക്കപ്പെടും. 

  • നിശ്ചിത ഫോമിൽ വേണം അപേക്ഷ സമർപ്പിക്കേണ്ടത്. 
  • മാതൃകാ അപേക്ഷാ ഫോം എല്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർമാരുടെയും ജില്ലാ വിദ്യാഭ്യാസ ഓഫിസർമാരുടെയും ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർമാരുടെയും ഓഫിസുകളിൽ നിന്ന് ലഭിക്കും.  www.education.kerala.gov.in എന്ന വൈബ്സൈറ്റിലും ഫോം ലഭിക്കും. 

  • അപേക്ഷയിൽ അഞ്ചു രൂപയുടെ കോർട്ട്ഫീ സ്റ്റാമ്പ് ഒട്ടിക്കണം. അല്ലെങ്കിൽ ''0202–01–ജനറൽ എജ്യുക്കേഷൻ–102–06'' എന്ന അക്കൗണ്ട് ഹെഡിൽ അഞ്ചു രൂപ ട്രഷറിയിലടച്ച ചെലാൻ രസീത് അപേക്ഷയോടൊപ്പം ഹാജരാക്കണം. 
  • പട്ടികജാതി/പട്ടികവർഗക്കാർ ഫീസ് അടയ്ക്കേണ്ടതില്ല. 
  • അപേക്ഷകർ തിരഞ്ഞെടുക്കപ്പെടുവാൻ ആഗ്രഹിക്കുന്ന റവന്യൂ ജില്ലയിലെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ വിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. 
  • വിദ്യാഭ്യാസ
  • കോവിഡ് 19 പശ്ചാത്തലത്തിൽ അപേക്ഷകൾ പൂരിപ്പിച്ച് സ്കാൻ ചെയ്ത് ഇ-മെയിൽ മുഖാന്തിരവും വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസുകളിലേക്ക് അയയ്ക്കാവുന്നതാണ്. ഇങ്ങനെ അയയ്ക്കുന്ന അപേക്ഷകർ പ്രവേശന സമയത്ത് ഒറിജിനൽ അപേക്ഷ ഹാജരാക്കേണ്ടതാണ്.

 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റമ്പർ 18


Important Links

LIKE OUR PAGES

മറ്റുള്ളവരിലേക്ക് share ചെയ്യൂ... അവർക്കും ഉപകാരപെടട്ടെ 💕

തൊഴിവസര , വിദ്യാഭ്യാസ, വാർത്തകൾ ലഭിക്കുന്നതിന് ജോയിൻ ചെയ്യുക

Post a Comment

0 Comments