Latest

6/recent/ticker-posts

Header Ads Widget

GNM (ജനറൽ നഴ്സിംഗ്), ANM കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു


മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ നഴ്സിങ്ങ് സ്കൂളുകളിൽ നടത്തുന്ന GNM (3വർഷം), ANM (JPHN) ( 2 വർഷം) കോഴ്സുകളിലേക്ക് അപേക്ഷാ സമർപ്പണം ആരംഭിച്ചു..   

ജനറൽ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി ഡിപ്ലോമ, ANM കോഴ്സുകൾക്ക്  അപേക്ഷിക്കാം ഓഫ് ലൈൻ മോഡിൽ  അപേക്ഷാ സമർപ്പിക്കണം. dhs.kerala.gov.in എന്ന വെബ്‌സൈറ്റിൽ നൽകിയ അപേക്ഷാ ഫോറം ഉപയോഗിച്ച് ഓഫ്‌ലൈനെയായി അപേക്ഷിക്കണം          

സീറ്റുകൾ : 

  • GNM ന് 14 ജില്ലകളിലായി 385 സീറ്റ് (20% ആൺകുട്ടികൾക്ക്)
  • JPHNന് 3 കേന്ദ്രങ്ങളിലായ് 100 സീറ്റുകൾ
യോഗ്യത :
  • GNM  അപേക്ഷകർ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവ ഓപ്ഷണൽ വിഷയങ്ങളായും ഇംഗ്ലീഷ് നിർബന്ധിത വിഷയമായും 40 ശതമാനം മാർക്കോടുകൂടി പ്ലസ്ടു പരീക്ഷ പാസായിരിക്കണം.  (SC/STവിഭാഗത്തിന് പാസ് മാർക്ക് മതി)
  •  JPHN ന് ഏതെങ്കിലും വിഷയത്തിൽ +2 പാസായിരിക്കണം.

പ്രായം:  

അപേക്ഷകർ 2020 ഡിസംബർ 31ന് 17 വയസ് പൂർത്തിയാക്കുന്നവരും 30 വയസ് കഴിയാത്തവരുമായിരിക്കണം.  

അപേക്ഷിക്കേണ്ട അവസാന തിയ്യതി: 

  • GNM : 27-08-2020
  • JPHN : 05-09-2020

ക്ലാസുകൾ ഒക്ടോബറിൽ ആരംഭിക്കും 


-Important Links-  



Post a Comment

0 Comments