Latest

6/recent/ticker-posts

Header Ads Widget

നൂറു ദിവസത്തിനുള്ളിൽ 100 പദ്ധതികളുമായി സർക്കാർ

 അടുത്ത 100 ദിവസങ്ങളിൽ പൂർത്തീകരിക്കുന്നതും തുടക്കം കുറിക്കാനാകുന്നതുമായ കർമപദ്ധതി ഓണ സന്ദേശത്തോടൊപ്പം ജനങ്ങൾക്കു മുമ്പാകെ അവതരിപ്പിച്ച് സംസ്ഥാന സർക്കാർ. നൂറുദിവസത്തിനുള്ളിൽ നൂറ് പദ്ധതികളിൽ വിദ്യാഭ്യാസ തൊഴിൽ മേഖലകളിൽ നടപ്പിലാക്കുന്ന പ്രധാന പദ്ധതികൾ 

  • 2021 ജനുവരിയിൽ വിദ്യാലയങ്ങൾ സാധാരണഗതിയിൽ തുറന്നുപ്രവർത്തിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. ഏതാണ്ട് ഒരു വർഷക്കാലം വിദ്യാലയ അന്തരീക്ഷത്തിൽ നിന്ന് അകന്നു നിന്നതിനുശേഷം സ്‌കൂൾ അങ്കണത്തിലേക്ക് വരുന്ന കുഞ്ഞുങ്ങളെ പുതിയൊരു പഠനാന്തരീക്ഷവും പശ്ചാത്തല സൗകര്യവും ഒരുക്കി വരവേൽക്കും.
  • 500 കുട്ടികളിൽ കൂടുതൽ പഠിക്കുന്ന എല്ലാ സർക്കാർ സ്‌കൂളുകളിലും കിഫ്ബി ധനസഹായത്തോടെ കെട്ടിട നിർമാണം നടക്കുന്നുണ്ട്. ഓരോ സ്‌കൂളിനും 5 കോടി രൂപ വീതം മുടക്കി നിർമിക്കുന്ന 35 സ്‌കൂൾ കെട്ടിടങ്ങളും 3 കോടി രൂപ ചെലവിൽ പണി തീർക്കുന്ന 14 സ്‌കൂൾ കെട്ടിടങ്ങളും 100 ദിവസത്തിനകം ഉദ്ഘാടനം ചെയ്യും. മറ്റ് 27 സ്‌കൂൾ കെട്ടിടങ്ങളുടെയും പണി പൂർത്തിയാകും. 250 പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെ പണി ആരംഭിക്കും.
  • 45,000 ക്ലാസ് മുറികൾ ഹൈടെക്കാക്കി മാറ്റിയിട്ടുണ്ട്. എല്ലാ എൽപി സ്‌കൂളുകളും ഹൈടെക്കാക്കി മാറ്റാനുള്ള പരിപാടി കിഫ്ബി സഹായത്തോടെ പുരോഗമിക്കുകയാണ്. സ്‌കൂളുകൾ തുറക്കുമ്പോൾ 11,400 സ്‌കൂളുകളിൽ ഹൈടെക് കമ്പ്യൂട്ടർ ലാബുകൾ സജ്ജീകരിക്കും.
  • ഫസ്റ്റ്‌ബെൽ ഓൺലൈൻ അധ്യയന പരിപാടി കേരളത്തിന് നവീനമായ അനുഭവങ്ങളാണ് നൽകിയത്. കെഎസ്എഫ്ഇയുടെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ അഞ്ചുലക്ഷം കുട്ടികൾക്ക് ലാപ്‌ടോപ്പുകൾ എത്തിക്കാനുള്ള വിദ്യാശ്രീ പദ്ധതി 100 ദിവസത്തിനുള്ളിൽ വിതരണം ആരംഭിക്കും.
  • 18 കോടി രൂപയുടെ ചെങ്ങന്നൂർ ഐടിഐ അടക്കം നവീകരിച്ച 10 ഐടിഐകളുടെ ഉദ്ഘാടനം നിർവഹിക്കും.
  • സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് കോളേജുകളിൽ 150 പുതിയ കോഴ്‌സുകൾ അനുവദിക്കും. ആദ്യത്തെ 100 കോഴ്‌സുകൾ സെപ്തംബർ 15നകം പ്രഖ്യാപിക്കും. എ പി ജെ അബ്ദുൾകലാം സർവ്വകലാശാല, മലയാളം സർവ്വകലാശാല എന്നിവയ്ക്ക് സ്ഥിരം കാമ്പസിനുള്ള സ്ഥലമെടുപ്പ് പൂർത്തിയാക്കി ശിലാസ്ഥാപനം നടത്തും. 126 കോടി രൂപ മുതൽമുടക്കിൽ 32 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർമിക്കുന്ന കെട്ടിടങ്ങൾ പൂർത്തീകരിക്കും.
  • 100 ദിവസത്തിനുള്ളിൽ കോളേജ്, ഹയർ സെക്കണ്ടറി മേഖലകളിലായി 1000 തസ്തികകൾ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 100 ദിവസത്തിനുള്ളിൽ 15,000 നവസംരംഭങ്ങളിലൂടെ 50,000 പേർക്ക് കാർഷികേതര മേഖലയിൽ തൊഴിൽ നൽകും. പ്രാദേശിക സഹകരണ ബാങ്കുകൾ, കുടുംബശ്രീ, കെഎഫ്‌സി , ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, തദ്ദേശഭരണ സ്ഥാപനങ്ങൾ എന്നിവയായിരിക്കും മുഖ്യ ഏജൻസികൾ. ഒരു പ്രത്യേക പോർട്ടലിലൂടെ ഓരോ ഏജൻസികളും അധികമായി സൃഷ്ടിച്ച തൊഴിലവസരങ്ങൾ പ്രസിദ്ധീകരിക്കും.
  • ഈ സർക്കാർ നാലുവർഷം കൊണ്ട് 1,41,615 പേർക്ക് തൊഴിൽ നൽകി. ഇതിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ കണക്ക് ഉൾപ്പെടുത്തിയിട്ടില്ല.
  • പിഎസ്സിക്ക് നിയമനം വിട്ടുകൊടുത്ത 11 സ്ഥാപനങ്ങളിൽ സ്‌പെഷ്യൽ റൂൾസ് ഉണ്ടാക്കുന്നതിനുള്ള പ്രത്യേക ടാസ്‌ക്‌ഫോഴ്‌സിനെ നിയമ-ധന-പൊതുഭരണ വകുപ്പുകളുടെ നേതൃത്വത്തിൽ സൃഷ്ടിക്കും.
  • നിയമനം പിഎസ്സിയെ ഏൽപ്പിച്ചാലും സ്‌പെഷ്യൽ റൂൾസിന്റെ അപാകം മൂലം ഉദ്ദേശ്യം പൂർത്തീകരിക്കാനാവാത്ത സ്ഥിതിയാണ് ഇപ്പേഴുള്ളത്. ഈ പ്രശ്‌നം പരിഹരിക്കു എന്നത് ഉദ്യോഗാർത്ഥികളുടെ ഏറെനാളായുള്ള ആവശ്യമാണ്. ഈ സ്ഥാപനങ്ങളുടെ സ്‌പെഷ്യൽ റൂൾസിന് അവസാനരൂപം നൽകും. ടാസ്‌ക്ക് ഷോഴ്‌സ് സമയബന്ധിതമായി ഈ വിഷയത്തിന് പരിഹാരം കാണുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
LIKE OUR PAGES

മറ്റുള്ളവരിലേക്ക് share ചെയ്യൂ... അവർക്കും ഉപകാരപെടട്ടെ 💕

തൊഴിവസര , വിദ്യാഭ്യാസ, വാർത്തകൾ ലഭിക്കുന്നതിന് ജോയിൻ ചെയ്യുക