Header Ads

പോളിടെക്‌നിക്ക് ലാറ്ററൽ എൻട്രി പ്രവേശനം: ഇന്ന് അവസാന തിയ്യതി


പ്ലസ് ടു , ഐ.ടി.ഐ. കഴിഞ്ഞവർക്ക് രണ്ടാം വർഷത്തിലേക്ക് നേരിട്ട് പ്രവേശിക്കാം: ഇന്ന് കൂടി അപേക്ഷിക്കാം 

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിലുള്ള പോളിടെക്നിക് കോളേജുകളിൽ എൻജിനിയറിങ്/ടെക്നോളജി ഡിപ്ലോമ സ്ട്രീമിലെ ലാറ്ററൽ എൻട്രി പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം

കോഴ്സ് കാലാവധി:

മൂന്നാം സെമസ്റ്ററിലേക്കാണ് പ്രവേശനം. 2 വർഷം ആണ് കോഴ്സ് ദൈർഘ്യം. 

യോഗ്യത

  • കേരളീയർക്കും കേരളത്തിൽ യോഗ്യതാ പരീക്ഷ പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. 
  • പ്ലസ് ടു/വി.എച്ച്.എസ്.ഇ/തത്തുല്യ പരീക്ഷ, ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾ പഠിച്ച്, 3 സയൻസ് വിഷയങ്ങൾക്കോരോന്നിനും 50% മാർക്കു വാങ്ങിജയിച്ചവർ അല്ലെങ്കിൽ 
  • എൻ.സി.വി.ടി/എസ്.സി.വി.ടി/കെ.ജി.സി.ഇ രണ്ടു വർഷ മെട്രിക് കോഴ്സ്, മൊത്തം 50% മാർക്കോടെ ജയിച്ചവർ എന്നിവർക്ക് അപേക്ഷിക്കാം.


അവസാന  തിയ്യതി

അപേക്ഷിക്കുവാനുള്ള അവസാന തിയ്യതി ഇന്ന് (ഓഗസ്റ്റ് 17)

അപേക്ഷിക്കേണ്ട വിധം:

അപേക്ഷ www.polyadmission.org/let വഴി ഓൺലൈനായി നൽകാം.


-Important Links-  

    LIKE OUR PAGES

    അഭിപ്രായങ്ങളൊന്നുമില്ല

    Blogger പിന്തുണയോടെ.