Latest

6/recent/ticker-posts

Header Ads Widget

സർവകലാശാല വാർത്തകൾ

കാലിക്കറ്റ്  സർവകലാശാല 

 • പരിക്ഷാ ഫലം
 • കാലിക്കറ്റ് സർവകലാശാല 2020 മാർച്ചിൽ നടത്തിയ അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി രണ്ടാം വർഷ പരീക്ഷാ ഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന്  ഈ  മാസം 24 മുതൽ സെപ്റ്റംബർ മൂന്നുവരെ അപേക്ഷിക്കാം.


എം.ജി  സർവകലാശാല -  www.mguniversity.edu

 • പരീക്ഷാ ഫലം
 • 2020 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.പി.എഡ്. (റഗുലർ 2018 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബർ നാലുവരെ അപേക്ഷിക്കാം.

 • യു.ജി.സി നെറ്റ് മാത്യക പരീക്ഷ
 • സർവകലാശാല എംപ്ലോയ്മെന്റ്ഇൻഫർമേഷൻ ആൻഡ് ഗൈഡൻബ്യൂറോയുടെ ആഭിമുഖ്യത്തിൽ മാനവിക വിഷയങ്ങളിൽ യു.ജി.സി നെറ്റ്, ജെ.ആർ.എഫ് പരീക്ഷ എഴുതുന്നവർക്കായി ജനറൽ പേപ്പറിന്ഓ ൺലൈൻ മാതൃക പരീക്ഷകൾനടത്തുന്നു.  ഫോൺ: 0481 2731025.

കേരള  സർവകലാശാല  www.keralauniversity.ac.in


 • അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു
 • സർവകലാശാലയുടെ കീഴിലുള്ള വിവിധ പഠനവകുപ്പുകളിലും സെന്ററുകളിലുമുള്ള അധ്യാപകരിൽ  നിന്ന് 2019-20 സാമ്പത്തികവർഷത്തിലെ 'റിസർച്ച് പ്രൊജക്ട് 'അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു . വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.

 • ഐ.എം.കെ- എം.ബി.എ കൗൺസിലിങ് തിയതികൾ
 • എം.ബി.എ പ്രവേശനത്തിനുള്ള കൗൺസിലിങ് കാര്യവട്ടം കാംപസിലെ ഐ.എം.കെയിൽ ഈമാസം 24 മുതൽ ആരംഭിക്കും. 1 മുതൽ 50 വരെയുള്ള റാങ്കുകാർക്ക് 24നും 51മുതൽ 100 വരെയുള്ളറാങ്കുകാർക്ക് 25നും റിസർവേഷൻ വിഭാഗക്കാർക്ക് 26 നും കൗൺ സിലിങ് നടത്തും. അറിയിപ്പ് ലഭി ക്കാത്തവർ 8137040422 ൽ ബന്ധ പ്പെടുക.
 • എം.ബി.എ (സി.എസ്.എസ് - ഈവനിങ് റെഗുലർ) പ്രവേശനത്തിനുള്ള കൗൺസിലിങ് പ്രസിദ്ധീകരിച്ച സെലക്ഷൻ ലിസ്റ്റ് പ്രകാരം  ഈമാസം 27ന് രാവിലെ 10 മുതൽ കാര്യവട്ടം ഐ.എം.കെയിൽ നടക്കും. ലിസ്റ്റിലുൾപ്പെട്ട എല്ലാവർക്കും ഇ-മെയിൽ. എസ്.എം.എസ് എന്നിവ അയച്ചിട്ടുണ്ട്. ലഭിക്കാത്തവർ 9447268840ൽ ബന്ധപ്പെ്ടുക.

 • വൈവ വോസി
 • പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ എൽ.എൽ.ബി, ബി.കോം എൽ.എൽ.ബി, ബി.ബി.എ എൽ.എൽ.ബി പരീക്ഷകളുടെ വൈവാവോസി ഈമാസം 26 മുതൽ പുനഃക്രമീകരിച്ചിരിക്കുന്നു. 
 • കേരള ലോ അക്കാദമി ലോകോളജ്, തിരുവനന്തപുരം - ഓഗസ്റ്റ് 26,27, സെപ്റ്റംബർ 07, 08 
 • ഗവ.ലോ കോളജ്, തിരുവനന്തപുരം - സെപ്റ്റംബർ 11, 14, 15 
 • മാർ ഗ്രിഗോറിയകോളജ് ഓഫാ, നാലാഞ്ചിറ, തിരുവനന്തപുരം -സെപ്റ്റംബർ 16, 17, 18, 22, 23 
 • സി.എസ്.ഐ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫീഗൽ സ്റ്റഡീസ്, ചെറുവാരക്കോണം - സെപ്റ്റംബർ 24,25,28,29 
 • എൻ.എസ്.എസ കോളജ്, കൊട്ടിയം - സെപ്റ്റംബർ 30, ഒക്ടോബർ 1 
 • ശ്രീ. നാരായണഗുരു കോളജ് ഓഫ് ലീഗൽ സ്റ്റഡീസ്, കൊല്ലം - ഒക്ടോബർ 5, 6, 7, 8.
 • വിദ്യാർഥികൾ ഹാൾടിക്ക റ്റുമായി രാവിലെ 9.30ന് തന്നെ ഹാജരാകേണ്ടതാണ്. പ്രസ്തുത കോളജുകളിൽ ഹാജരാകാൻ കഴിയാത്ത വിദ്യാർഥികൾ ഓൺലൈൻ വൈവയ്ക്കായി ഓഗസ്റ്റ് 25നുളളിൽ കോളജ് പ്രിൻസിപ്പൾമാർക്ക് അപേക്ഷ നൽകേണ്ടതാണ്. വിശദമായ ടൈം ടേബിൾ വെബ്സൈറ്റിൽ ലഭ്യമാ ണ്. അഫിലിയേറ്റഡ് കോളജുകളിലെ എം.കോം വൈവവോസി പരീക്ഷകൾ ഈമാസം 24 മുതൽ നടത്തുന്നതാണ്

 • പരീക്ഷാ ഫീസ് 
 • 6 സെമസ്റ്റർ ബി.ടെക് ഡിഗ്രി (2008 സ്കീം) സപ്ലിമെന്ററി മേഴ്സിചാൻസ് (2007 അഡ്മിഷൻ വരെ) സെപ്റ്റംബർ 2020 പരീക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷൻ ഈമാസം 24 മുതൽ ആരംഭിക്കുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. 

 • പരീക്ഷാ ഫലം
 • 2019 മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ ബി.എസ്.സി കംപ്യൂട്ടർ സയൻസ് (മേഴ്സി ചാൻസ് 2009 അഡ്മിഷൻ വരെ) റീസ്ട്രക്ച്ചേർഡ്ഡി ഗ്രി കോഴ്സുകളുടെ പരീക്ഷാഫലം  പ്രസിദ്ധീകരിച്ചു 2020 മാർച്ചിൽ നടന്ന സി.ബി.സി.എസ് ബി.കോം ആയ സെമസ്റ്റർ 207 അഡ്മിഷൻ (റെഗുലർ), 2016, 2015 ആൻഡ്2014 അഡ്മിഷൻ (മേഴ്സി ചാൻസ്) പരീക്ഷ അഡ്മിഷൻ സപ്ലിമെന്ററി), 2013 പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്

 • അസി. എസ്റ്റേറ്റ് ഓഫിസർ ഒഴിവ്
 • സർവകലാശാലയിൽ അസി. എസ്റ്റേറ്റ് ഓഫിസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉയർന്ന പ്രായപരിധി 62 വയസ്. വേതനം:18,000- രൂപ. 
 • താൽപര്യമുളളവർ സർവകലാശാല വെബ്സൈറ്റിൽ (www.keralauniverstiy.ac.in)ജോബ് നോട്ടിഫിക്കേഷൻസ് ലിങ്ക് സന്ദർശിച്ച് അപേക്ഷിക്കുക.

കുസാറ്റ് - www.cusat ac.in


 • അസി. പ്രൊഫസർ ഒഴിവ്
 • സർവകലാശാലയുടെ ഇൻസ്ട്രമെന്റേഷൻ വകുപ്പിൽ ഇലക്ട്രോണിക്സ്, ഇൻസ്ട്രമെന്റേഷൻ സ്പെഷലൈസേഷനിൽ ഒഴിവുള്ള അസി.പ്രൊഫസർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക് www.facuty.cusat.ac.in വെബ്സൈറ്റ് സന്ദർശിക്കുക.
LIKE OUR PAGES

മറ്റുള്ളവരിലേക്ക് share ചെയ്യൂ... അവർക്കും ഉപകാരപെടട്ടെ 💕

തൊഴിവസര , വിദ്യാഭ്യാസ, വാർത്തകൾ ലഭിക്കുന്നതിന് ജോയിൻ ചെയ്യുക