Header Ads

യൂണിവേഴ്സിറ്റി വാർത്തകൾ 25-08-2020 TUESDAY


  • പരീക്ഷാ തിയതികൾ 
  • രണ്ടാം സെമസ്റ്റർ എം.ബി.എ ഡിഗ്രി  (ഫുൾടൈം യു.ഐ.എം ട്രാവൽ ആൻഡ് ടൂറിസം റെഗുലർ- ഈവനിങ് (2014 സ്കീം-സപ്ലിമെന്ററി2018  സ്കീം-റെഗുലർ ആൻഡ് സപ്ലിമെന്ററി) ജൂലൈ ആറിന് തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ  മാറ്റിവച്ച പരീക്ഷ സെപ്റ്റംബർ എട്ടിനും ജൂലൈ എട്ടിലെ പരീക്ഷ സപ്റ്റംബർ ഒൻപതിനും നടത്തും. 

  • നാലാം സെമസ്റ്റർ എം.ബി.എ ഡിഗ്രി (ഫുൾടൈംയു.ഐ.എംട്രാവൽ & ടൂറിസം റെഗുലർ ഈവനിങ് (2014 സ്കീം-സപ്ലിമെന്ററി2018 സ്‌കീം റെഗുലർ) പരീക്ഷകൾ സെപ്റ്റംബർ 14 മുതൽ നടത്തും. 

  • ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മന്റ് ആൻഡ് കാറ്ററിങ് ടെക് നോളജി (ബി.എച്ച്.എം.ബി.എ  ച്ച്.എം.സി.റ്റി) കോഴ്സിന്റെ ജൂലൈ  8, 10, 14 തിയതികളിൽ നടത്താനിരുന്ന മൂന്നാം സെമസ്റ്റർ പരീക്ഷകൾ യഥാക്രമം സെപ്റ്റംബർ 14, 16,18 തിയതികളിൽ അതതു കേന്ദ്രങ്ങളിൽ നടത്തും.

  • ജൂൺ ഒൻപതിന് നടന്ന അവസാന വർഷ ബി.കോം ആനുവൽ സ്കീം മാനേജ്മെന്റ് അക്കൗണ്ടിങ് പുനഃപ രീക്ഷ ഓഗസ്റ്റ് 26ന് നടത്തും. 

  • പരിക്ഷാ ഫീസ്
  • സെപ്റ്റംബറിൽ നടത്തുന്ന രണ്ടും നാലും സെമസ്റ്റർ ബി.എഡ് സ്പെഷൽ എജ്യൂക്കേഷൻ- ഐ.ഡിറെഗുലർ, സപ്ലിമെന്ററി, മേഴ്സിചാൻസ് ഡിഗ്രി പരീക്ഷകൾക്ക് പിഴകൂടാതെ ഓഗസ്റ്റ് 27 വരെയും 150 രൂപ പിഴയോടെ സെപ്റ്റംബർ നാലുവരെയും 400 രൂപ പിഴയോടെ സെപ്റ്റംബർ 7 വരെയും ഓൺലൈൻരജിസ്ട്രേഷൻ നടത്താം.


  • പരീക്ഷാഫലം
  • 2020 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.സി.എ ഡിഗ്രി പരീക്ഷകളുടെയും, 2019 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.സി.എ ഡിഗ്രി പരീക്ഷകളുടെയും (2010 ആൻഡ് 2011 അഡ്മിഷൻ മേഴ്സി ചാൻസ്, 2012 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലംപ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി: സെപ്റ്റംബർ ഏഴ്.

  • ഓണം അവധി
  • കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത കോളജുകൾഓണം അവധിക്കായി ഓഗസ്റ്റ് 27ന്വൈകിട്ട് അടയ്ക്കുന്നതും അവധിക്കുശേഷം സെപ്റ്റംബർ ഏഴു മുതൽ പ്രവർത്തനം ആരംഭിക്കുന്നതുമാണ്.




  • പരീക്ഷാ ഫലം
  • 2020 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.പി.എഡ് (റഗുലർ 2018 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബർ നാലു വരെ അപേക്ഷിക്കാം.

  • യു.ജി.സി നെറ്റ്മാത്യക പരീക്ഷ
  • എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ മാനവിക വിഷയങ്ങളിൽ യു.ജി.സി നെറ്റ് ജെ.ആർ.എഫ് പരീക്ഷ എഴുതുന്നവർക്കായി ജനറൽ പേപ്പറിന്റെ ഓൺലൈൻ മാതൃകാ പരീക്ഷകൾ നടത്തുന്നു. ഫോൺ: 0481-2731025.






കാലിക്കറ്റ്: 1,27,359 പേർ ഡിഗ്രി അപേക്ഷകർ

കാലിക്കറ്റ് വാഴ്സിറ്റിക്കു കീഴിലുള്ള കോളജുകളിലെഡിഗ്രി പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ അവസാനിച്ചു. 1,27,359പേർ അപേക്ഷിച്ചിട്ടുണ്ട്. മലപ്പുറം- 39438, കോഴിക്കോട്- 29290, തൃശൂർ- 23075, പാലക്കാട്- 22984, വയനാട്- 6376, കണ്ണൂർ- 3 140, എറണാംകുളം- 1131, കാസറഗോഡ്572, ആലപ്പുഴ- 250, തിരുവനന്തപുരം- 233, കൊല്ലം- 195, ഇടുക്കി- 195, കോട്ടയം- 167, പത്തനംതിട്ട- 95, കേരളത്തിന് പുറത്തുള്ളവർ-2 18 എന്നിങ്ങനെയാണ് അപേക്ഷകർ.


  • അപേക്ഷാ തിയതി നീട്ടി 
  • ഒന്നാംവർഷ വിദൂര വിദ്യാഭ്യാസബിരുദാനന്തര ബിരുദ (ജൂൺ2020) പരീക്ഷകൾക്ക് 170 രൂപ പിഴയോടെ അപേക്ഷിക്കുന്നതിനുള്ള തിയതി സെപ്റ്റംബർ നാലുവരെ നീട്ടി.

  • പരീക്ഷാഫലം
  • സർവകലാശാലാ പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എം.എ മ്യൂസിക് റെഗുലർ സപ്ലിമെന്ററി, മെയ് 2020) പരീക്ഷാഫലം സർവകലാശാലാ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 
  • പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും പകർപ്പിനുമുള്ള അപേക്ഷകൾ സെപ്റ്റംബർ 11നു വൈകിട്ട് അഞ്ചുവരെ സർവകലാശാലയിൽ സ്വീകരിക്കും.
LIKE OUR PAGES

മറ്റുള്ളവരിലേക്ക് share ചെയ്യൂ... അവർക്കും ഉപകാരപെടട്ടെ 💕

തൊഴിവസര , വിദ്യാഭ്യാസ, വാർത്തകൾ ലഭിക്കുന്നതിന് ജോയിൻ ചെയ്യുക

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.