Latest

6/recent/ticker-posts

Header Ads Widget

കണ്ണൂർ യൂണിവേഴ്സിറ്റി ബിരുദാനന്തര ബിരുദ പ്രവേശനം (PG Admission): അപേക്ഷ ക്ഷണിച്ചു

 

കണ്ണൂർ സർവ്വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ (Govt./Aided/Self Financing)പി ജി കോഴ്സുകളിലേക്ക് 2020-21 അധ്യയന വർഷത്തെ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

  • കണ്ണൂർ സർവ്വകാലശാലയുടെ കീഴിൽ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികളും (General/Reservation/Community/Management/Sports quota ഉൾപ്പെടെയുള്ള)ഏകജാലക സംവിധാനം വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
  • ഓൺലൈൻ രജിസ്ട്രേഷൻ അവസാനിക്കുന്ന തിയ്യതി : 23.09.2020 5 PM

കമ്മ്യൂണിറ്റി, മാനേജ്മെന്റ്, സ്പോർട്സ്  ക്വാട്ട പ്രവേശനം: 

  • കമ്മ്യൂണിറ്റി, മാനേജ്മെന്റ്, സ്പോർട്സ്  ക്വാട്ട പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ അപേക്ഷയുടെ പ്രിന്റ്ഔട്ടും ആവശ്യമായ രേഖകളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ പ്രത്യേകം അപേക്ഷ സമർപ്പിക്കണം
  • സെൽഫ് ഫിനാൻസിംഗ് കോളേജുകളുടെ ഫീസ് നിരക്ക് സർക്കാർ /എയ്ഡഡ് കോളേജുകളെ അപേക്ഷിച്ച് കൂടുതലാണ്.

വെയ്റ്റേജ് /സംവരണാനുകൂല്യം

  • ആനുകൂല്യം ആവശ്യമുള്ള വിദ്യാർത്ഥികൾ പ്രസ്തുത വിവരങ്ങൾ ഓൺലൈൻ രെജിസ്ട്രേഷനുള്ള അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്അല്ലാത്ത പക്ഷം അഡ്മിഷൻ സമയത്ത് പ്രസ്തുത രേഖകൾ ഹാജരാക്കിയാലും മേല്പറഞ്ഞ ആനുകൂല്യങ്ങൾ ലഭിക്കുന്നതല്ല.
അപേക്ഷിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 
  • വിദ്യാർത്ഥികൾക്ക് കോളേജുകളെ സംബന്ധിക്കുന്ന വിവരങ്ങൾ (ദൂരം, ഹോസ്റ്റൽ സൗകര്യം, മുതലായവ )അതാത് കോളേജുകളുടെ വെബ് സൈറ്റിൽ ലഭ്യമാണ്.അത് പരിശോധിച്ചതിനുശേഷം മാത്രം കോളേജുകൾ തെരഞ്ഞെടുക്കേണ്ടതാണ്.
  • ഓപ്ഷൻ കൊടുത്ത കോളേജുകളിലേക്ക് അലോട്മെന്റ് ലഭിക്കുകയാണെങ്കിൽ നിർബന്ധമായും പ്രവേശനം നേടണം
  • അല്ലാത്ത പക്ഷം തുടർന്നു വരുന്ന അലോട്മെന്റിൽ പരിഗണിക്കുന്നതല്ല.
  • പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളും കോഴ്സുകളും മാത്രം തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം
  • ഓൺലൈൻ രജിസ്ട്രേഷൻ ചെയ്തതിനുശേഷം അപേക്ഷയുടെ പ്രിന്റ്ഔട്ട്‌ കോളേജുകളിലേക്കോ സർവ്വകലാശാലയിലേക്കോ അയക്കേണ്ടതില്ല.
  • അപേക്ഷയുടെ പ്രിന്റ്ഔട്ടും ഫീസടച്ചതിന്റെ രസിതും പ്രവേശന സമയത്ത് അതാത് കോളേജുകളിൽ ഹാജരാക്കേണ്ടതാണ്.

അപേക്ഷാ ഫീസ് 

  • ജനറൽ  - 420/- രൂപ
  •  എസ്. സി, എസ്. ടി -  100/- രൂപ
  • ഏക ജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും SBI Collect മുഖന്തിരം അടക്കേണ്ടതാണ്.
  • ഡി. ഡി, ചെക്ക് മറ്റു ചലാനുകൾ തുടങ്ങിയവ സ്വീകരിക്കുന്നതല്ല.

Important Links 

LIKE OUR PAGES

മറ്റുള്ളവരിലേക്ക് share ചെയ്യൂ... അവർക്കും ഉപകാരപെടട്ടെ 💕

തൊഴിവസര , വിദ്യാഭ്യാസ, വാർത്തകൾ ലഭിക്കുന്നതിന് ജോയിൻ ചെയ്യുക

Post a Comment

0 Comments