Header Ads

മാഹി ഇന്ദിരാഗാന്ധി പോളിടെക്നിക് കോളേജിൽ ഡിപ്ലോമ: ഓഗസ്റ്റ് 28 വരെ അപേക്ഷിക്കാം


പുതുച്ചേരി സർക്കാർ സ്ഥാപനമായ മാഹി ഇന്ദിരാഗാന്ധി പോളിടെക്നിക് കോളേജിൽ 2020-21 അധ്യയനവർഷത്തിൽ ത്രിവത്സര ഡിപ്ലോമ കോഴ്സുകളിലേക്കും ദ്വിവത്സര ലാറ്ററൽ എൻട്രി കോഴ്സുകളിലേക്കുമുള്ള പ്രവേശനത്തിന് അപേക്ഷകൾ ഇ-മെയിൽ വഴി സ്വീകരിക്കുന്ന അവസാന തീയതി 28.08.2020 വരെ നീട്ടി. കേരളം ഉൾപ്പെടെയുള്ള മറ്റു സംസ്ഥാനക്കാർക്കും അപേക്ഷിക്കാം.

കോഴ്സുകൾ 

  • 1. ഡിപ്ലോമ ഇൻ മെക്കാനിക്കൽ എഞ്ചിനീയറിംഗ്
  • 2. ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്
  • 3. ഡിപ്ലോമ ഇൻ ഇൻസ്ട്രമെന്റഷൻ ആൻഡ് കൺട്രോൾ എഞ്ചിനീയറിംഗ്
  • 4. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്

മുകളിൽ പറഞ്ഞ കോഴ്സുകളിലേക്ക്ദ്വിവത്സര (ലാറ്ററൽ എൻട്രി) കോഴുകളിലേക്കും അപേക്ഷിക്കാം 

പുതുച്ചേരി സംസ്ഥാനത്തെ അപേക്ഷകരെ പരിഗണിച്ചശേഷം ബാക്കി വരുന്ന സീറ്റുകളിലേക്ക് കേരളം ഉൾപ്പടെയുള്ള ഇതര സംസ്ഥാനക്കാർക്കും പ്രവേശനം നൽകുന്നതാണ്.

കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അപേക്ഷകൾ ഇ മെയിൽ മാർഗം മാത്രമേ കോളേജിൽ സ്വീകരിക്കുകയുള്ളു. പൂരിപ്പിച്ച അപേക്ഷയോടൊപ്പം യോഗ്യതാ പരീക്ഷയുടെ മാർക്ക് ലിസ്റ്, റസിഡന്റ്സ ർട്ടിഫിക്കറ്റ്, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, സർട്ടിഫിക്കറ്റ് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്എന്നിവയുടെ ഒറിജിനൽ സ്കാൻ ചെയ്തു igptcadmission@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയക്കേണ്ടതാണ്. 

സർട്ടിഫിക്കറ്റുകൾ പുതുതായി ലഭിക്കുന്നതിന് താമസം നേരിടുകയാണെങ്കിൽ 2018 ൽ അല്ലെങ്കിൽ അതിനുശേഷം ലഭിച്ച സർട്ടിഫിക്കറ്റുകൾ താത്കാലികമായി സമർപ്പിക്കാവുന്നതും അഡ്മിഷൻ സമയത്ത് പുതിയവ സമർപ്പിക്കാവുന്നതുമാണ്. അപേക്ഷകൾ നേരിട്ട് കോളേജിൽ സ്വീകരിക്കുന്നതല്ല.

മെറിറ്റ് ലിസ്റ്റ്, സെലക്ട് ലിസ്റ്റ് എന്നിവ സൈറ്റിൽ തന്നെ പ്രസിദ്ധപ്പെടുത്തുന്നതും അഡ്മിഷൻ ലഭിക്കുന്നവർ മാത്രം നേരിട്ട് കോളേജിൽ ഹാജരായി അഡ്മിഷൻ എടുക്കേണ്ടതുമാകുന്നു.

അപേക്ഷകൾ ഇമെയിലിലൂടെ ലഭിക്കേണ്ട അവസാന തിയതി 28.08.2020 

കൂടുതൽ വിവരങ്ങൾക്കായി 0490-2337188 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

അപേക്ഷകൾ അയയ്ക്കേണ്ട ഇ-മെയിൽ വിലാസം: igptcadmission@gmail.com

LIKE OUR PAGES

മറ്റുള്ളവരിലേക്ക് share ചെയ്യൂ... അവർക്കും ഉപകാരപെടട്ടെ 💕

തൊഴിവസര , വിദ്യാഭ്യാസ, വാർത്തകൾ ലഭിക്കുന്നതിന് ജോയിൻ ചെയ്യുക

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.