Latest

6/recent/ticker-posts

Header Ads Widget

എയർപോർട്ട് അതോറിറ്റിയിൽ ജൂനിയർ എക്സിക്യൂട്ടീവ് : 180 ഒഴിവുകൾ


പൊതുമേഖലാ സ്ഥാപനമായ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ ജൂനിയർ എക്സിക്യൂ ട്ടീവിൻറ 180 ഒഴിവ്.  2019- ലെ ഗേറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞടുപ്പ്.

ജൂനിയർ എക്സിക്യൂട്ടീവ്-  ആകെ ഒഴിവുകൾ 180 

  • സിവിൽ- 15
  • ഇലക്ട്രിക്കൽ- 15 
  • ഇലക്ട്രോണിക്സ് 150 

ഒഴിവുകളുടെ വിശദ  വിവരങ്ങൾ 

സിവിൽ:

  • ആകെ 15 ഒഴിവ് (ജനറൽ- 8, EWS - 1, OBC - 2, SC - 1, ST - 2, ഭിന്നശേഷി- 1) 
  • യോഗ്യത: 60 ശതമാനം മാർക്കോടെ സിവിൽ എൻജിനീയറിങ് ടെക്നോളജി ബിരുദം. 


ഇലക്ട്രിക്കൽ:

  • ആകെ 15 ഒഴിവ് (ജനറൽ- 10, EWS.- 1, ഒ.ബി.സി.- 1, എസ്.സി.-1, എസ്.ടി.-1, ഭിന്ന ശേഷി- 1)
  • യോഗ്യത: 60 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ ടെക്നോളജി/ എൻജിനീയറിങ് ബിരുദം.

ഇലക്ട്രോണിക്സ്:

  • ആകെ 150 ഒഴിവ്  (ജനറൽ- 60, EWS 15, ഒ.ബി.സി.- 45, എസ്.സി.- 19, എസ്.ടി.- 11)
  • യോഗ്യത: 60 ശതമാനം മാർക്കോടെ ഇലക്ട്രോണിക്സ്/ ടെലികമ്യൂണിക്കേഷൻസ് ഇലക്ട്രോണിക്സ് സ്പെഷ്യലൈസ് ചെയ്ത ഇലക്ട്രിക്കൽ എൻജിനീയറിങ് അല്ലെങ്കിൽ ടെക്നിക്കൽ ബിരുദം.


പ്രായപരിധി: 

  • 27 വയസ്സ്. 
  • ഒ.ബി.സി. വിഭാഗത്തിന് മൂന്നുവർഷവും എസ്.സി./ എസ്.ടി. വിഭാഗത്തിന് അഞ്ചുവർഷവും വയസ്സിളവ്  ലഭിക്കും.


തിരഞ്ഞെടുപ്പ്: 

  • ഗേറ്റ് മാർക്കിൻറ അടിസ്ഥാനത്തിൽ ഷോർലിസ്റ്റ് ചെയ്യപ്പെടുന്നവർ രേഖകളുടെ പരിശോധനയ്ക്കായി ഡൽഹിയിലെ കോർപ്പറേറ്റ് ഓഫീസിലേക്ക് ക്ഷണിക്കപ്പെടും.
  • രേഖാപരിശോധനയുടെ അടിസ്ഥാനത്തിലാണ് അവസാനവട്ട ഷോർട്ട്ലിസ്റ്റ് തയ്യാറാക്കപ്പെടുന്നത്.

അപേക്ഷാഫീസ്: 

  • ജനറൽ : 300 രൂപ.
  • എസ്.സി./ എസ്.ടി./ ഭിന്നശേഷി വനിതകൾ എന്നിവർക്ക് ഫീസില്ല.
  • ഫീസ് ഓൺലൈനായി അടയ്ക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 2

LIKE OUR PAGES

മറ്റുള്ളവരിലേക്ക് share ചെയ്യൂ... അവർക്കും ഉപകാരപെടട്ടെ 💕

തൊഴിവസര , വിദ്യാഭ്യാസ, വാർത്തകൾ ലഭിക്കുന്നതിന് ജോയിൻ ചെയ്യുക

Post a Comment

0 Comments