Latest

6/recent/ticker-posts

Header Ads Widget

CAT 2020 റജിസ്ട്രേഷൻ ആരംഭിച്ചു: അവസാന തീയതി സെപ്റ്റംബര്‍ 23 വരെ നീട്ടി

UPDATED

രാജ്യത്തെ ഏറ്റവും മികച്ച മാനേജ്മെൻറ് പഠന സ്ഥാപനങ്ങളായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറുകളിൽ പ്രവേശനത്തിനുള്ള കോമൺ അഡ്മിഷൻ ടെസ്റ്റിന് (CAT)  അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. 

സെപ്റ്റംബര്‍ 16 ന് രജിസ്‌ട്രേഷന്‍ അവസാനിരുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ സെപ്റ്റംബര്‍ 23 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുണ്ട്. അന്നേ ദിവസം വൈകുന്നേരം അഞ്ച് വരെ രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍ തുറന്നിരിക്കും. ഓഗസ്റ്റ് 5നാണ് ഇന്‍ഡോര്‍ ഐ.ഐ.എമ്മിന്റെ ഔദ്യോഗിക പോര്‍ട്ടലായ iimcat.ac.in ല്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചത്

  • 50 ശതമാനത്തില്‍ കുറയാതെ ഗ്രാജുവേഷന്‍ പാസായവര്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും ക്യാറ്റ് 2020 പരീക്ഷയ്ക്ക് അപേക്ഷിക്കാം
  • 20 ഐ‌ഐ‌എം, എഫ്‌എം‌എസ് ദില്ലി, ഐ‌ഐ‌ടി ഡോംസ്, എസ്‌പി‌ജെ‌എം‌ആർ, എം‌ഡി‌ഐ, 500+ എം‌ബി‌എ കോളേജുകൾ എന്നിവയിലേക്കുള്ള പ്രവേശനത്തിനുള്ള ഏറ്റവും വലിയ എം‌ബി‌എ പ്രവേശന പരീക്ഷയാണ് ക്യാറ്റ്. 
  • എഞ്ചിനീയറിംഗ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ്, ലോ എന്നിവയുൾപ്പെടെ എല്ലാ വിഭാഗങ്ങളിലെയും 2,40,000 വിദ്യാർത്ഥികൾ ഓരോ വർഷവും ഐഐഎമ്മുകളിലെ  6,500 എംബിഎ സീറ്റുകളിലേക്ക് ക്യാറ്റ് പരീക്ഷ എഴുതുന്നു. 
  • 156 നഗരങ്ങളിലായാണ്  പരീക്ഷ നടക്കുക .ഈ വർഷം  ആറ് ടെസ്റ്റ് സെന്ററുകൾ വരെ  തിരഞ്ഞെടുക്കാം ഐഐഎം ഇൻഡോറിനാണ്  ഈ വർഷത്തെ CAT  പരീക്ഷയുടെ ഏകോപന ചുമതല 
  • ഓരോ വര്‍ഷവും ഓരോ ഐ.ഐ.എമ്മിനുമാണ് പരീക്ഷയുടെ നടത്തിപ്പ് ചുമതല. കഴിഞ്ഞ വര്‍ഷം ഐ.ഐ.എം കോഴിക്കോടിനായിരുന്നു പരീക്ഷയുടെ ചുമതല.

പ്രധാന തീയതികൾ:

  • ഓഗസ്റ്റ് 5 : ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്നത് 
  • സെപ്റ്റംബർ  16  23 : അപേക്ഷിക്കാനുള്ള അവസാന തീയതി
  • ഒക്ടോബർ 28: അഡ്മിറ്റ് കാർഡ് 
  • നവംബർ 29 : പരീക്ഷ തിയ്യതി  
  • ജനുവരി 05, 2021: ഫല പ്രഖ്യാപനം:

യോഗ്യത: 

  • കുറഞ്ഞത് 50 ശതമാനം മാർക്കോടെ അംഗീകൃത ബിരുദ കോഴ്സുകൾ,
  • സി.എ., സി.എസ്., ഐ.സി.ഡബ്ലൂ.എ. എന്നിവയിലേതെങ്കിലും ജയിച്ചിരിക്കണം. 
  • എസ്.സി., എസ്.ടി. വിഭാഗക്കാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് 45 ശതമാനം മാർക്ക് മതി. 
  • അവസാനവർഷ വിദ്യാർഥികൾക്കും അവസാനവർഷ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. 
  • ഇവർ CAT-ൽ തിരഞ്ഞെടുക്കപ്പെട്ടാൽ നിബന്ധനകളോടെ താത്കാലിക പ്രവേശനമാണ് ലഭിക്കുക. 

അപേക്ഷ:

  • www.iimcat.ac.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് രജിസ്റ്റർ ചെയ്യേണ്ടത്. 

അപേക്ഷാ ഫീസ് 

  • 2000 രൂപയാണ് രജിസ് സ്ട്രേഷൻ ഫീസ്. 
  • എസ്.സി., എസ്.ടി. വിഭാഗക്കാർ, ഭിന്നശേഷിക്കാർ എന്നിവർ 1000 രൂപ അടച്ചാൽ മതി. 
  • ഫീസിളവിന് അർഹരായവർ രജിസ്ട്രേഷൻ സമയത്ത് എസ്.സി./ എസ്.ടി. ഭിന്നശേഷി സർട്ടിഫിക്കറ്റ് അപ്ലോഡ് ചെ യ്യണം. 

പരീക്ഷ: 

  • 3 മണിക്കൂർ ദൈർഘ്യമുള്ള കമ്പ്യൂട്ടർ ടെസ്റ്റാണ് ക്യാറ്റ്
  • പരീക്ഷയ്ക്ക് മൂന്ന് ഭാഗങ്ങളാണുണ്ടാകുക. ഓരോ സെക്ഷനും 60 മിനിറ്റുവീതമാണുണ്ടാകുക. ആകെ 180 മിനിറ്റ്. 

  • Section 1: Verbal Ability and  Reading ComprehensionSection 
  • II: Data Interpretation and Logical Reasoning
  • Section III:Quantitative Ability

സ്കോറിംഗ് രീതി :  

  • MCQ, MCQ ഇതര തരത്തിലുള്ള ചോദ്യങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ട്, കൂടാതെ MCQ അല്ലാത്തവക്ക്  നെഗറ്റീവ് മാർക്ക് ഉണ്ടാകില്ല. 
  • 70% ൽ കൂടുതൽ ചോദ്യങ്ങൾ MCQ തരത്തിലുള്ളവയാണ്, 
  • ഓരോ ശരിയായ ഉത്തരത്തിനും +3 മാർക്കും MCQ- കൾക്ക് മാത്രം തെറ്റായ ഉത്തരത്തിന് -1 മാർക്കും  ഉണ്ടാക്കും .
  • പരീക്ഷയുടെ മാതൃക ഒക്ടോബർ16-ന് വെബ്സൈറ്റിൽ പ്രസിദ്ധികരിക്കും.

പ്രവേശനം:

  • ഐ‌ഐ‌എമ്മുകളുടെ മിനിമം ക്യാറ്റ് സ്കോർ:  അപേക്ഷകരെ ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നതിന് 3 വിഭാഗങ്ങളിൽ ഓരോന്നിനും ഐഐഎമ്മുകൾ ക്യാറ്റ് 2020 ൽ 70 മുതൽ 90 ശതമാനം വരെ മിനിമം യോഗ്യതാ സ്കോർ ആവശ്യപ്പെടാറുണ്ട് 
  • വിദ്യാർഥികളുടെ പഴയ അക്കാദമിക് പ്രകടനം, പ്രവൃത്തിപരിചയം എന്നിവകൂടി പ്രവേശനത്തിന്പരിഗണിക്കാറുണ്ട് 

Post a Comment

0 Comments