Header Ads

CLAT സെപ്റ്റംബര്‍ 7ന്: ഏറ്റവും പുതിയ മാറ്റങ്ങൾ അറിയാം


CLAT 2020  - ദേശീയ നിയമ സർവകലാശാലകളുടെ കൺസോർഷ്യം CLAT 2020 പരീക്ഷയുടെ പുതിയ തീയതി പുറത്തിറക്കി. 

അണ്ടര്‍ ഗ്രാജുവേറ്റ് പോസ്റ്റ് ഗ്രാജുവേറ്റ് നിയമ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (ക്ലാറ്റ്) 2020 പരീക്ഷ സെപ്റ്റംബര്‍ 7 ന് നടക്കും. സെപ്റ്റംബര്‍ 7ന് ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ വൈകുന്നേരം 4 വരെയാണ്  പരീക്ഷ. 

ദേശീയതല നിയമ പ്രവേശന പരീക്ഷയാണ് ക്ലാറ്റ്. ഇന്ത്യയിലെ 22 നിയമ സര്‍വകലാശാലയിലെ അണ്ടര്‍ഗ്രാജ്വേറ്റ് പോസ്റ്റ്ഗ്രാജ്വേറ്റ് കോഴ്‌സുകളായ എൽ‌എൽ‌ബി,  5 വർഷത്തെ ഇന്റഗ്രേറ്റഡ് എൽ‌എൽ‌ബി, എൽ‌എൽ‌എം മുതലായ കോഴ്‌സുകളിൽ യുജി, പിജി നിയമ പ്രവേശനത്തിനായി CLAT  സ്കോർ  

വിവിധ സെന്ററുളിലായി ഓൺലൈൻ ആയാണ് പരീക്ഷ നടക്കുന്നത്.  ളിലേക്കുള്ള പ്രവേശന പരീക്ഷയാണ് ക്ലാറ്റ്. 

ക്ലാറ്റ് 2020 പരീക്ഷ മെയ് 10ന് നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പരീക്ഷ മെയ് 24 ലേക്ക് ആദ്യം നീട്ടി. പിന്നീട് ജൂണ്‍ 21 ലേക്കും ഓഗസ്റ്റ് 22 ലേക്കും നീട്ടുകയായിരുന്നു.

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര ചെയ്യാനുള്ള പാസ് കൂടെയായിരിക്കും അഡ്മിറ്റ് കാര്‍ഡ്. കണ്ടെയിന്‍മെന്റ് സോണുകളില്‍ നിന്നടക്കമുള്ളവര്‍ പരീക്ഷയ്‌ക്കെത്തും. ഇതിനായി അധികൃതരെ അഡ്മിറ്റ് കാര്‍ഡ് കാണിച്ച് ബോധ്യപ്പെടുത്തിയാല്‍ മതിയാകും. പരീക്ഷയ്ക്ക് രണ്ടാഴ്ച്ച മുമ്പ് അഡ്മിറ്റ് കാര്‍ഡ് വെബ്‌സൈറ്റില്‍ ലഭ്യമായിത്തുടങ്ങും. 

CLAT 2020 ഏറ്റവും പുതിയ മാറ്റങ്ങൾ 

  • ടെസ്റ്റ് സെന്ററുകളുടെ എണ്ണം - ക്ലാറ്റ് 2020 ന് ആകെ 203  പരീക്ഷാ കേന്ദ്രങ്ങൾ.  അപേക്ഷകർക്ക് അവരുടെ മുൻഗണന പ്രകാരം ഏതെങ്കിലും 3 കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം. 
  • പി‌ജി പരീക്ഷയിലെ ചോദ്യങ്ങളുടെ എണ്ണം - ഇത്തവണ 120 എംസിക്യു ഉണ്ടാകും, കൂടാതെ വിവരണാത്മക ചോദ്യങ്ങളില്ല.
  • യുജി പരീക്ഷയിലെ ചോദ്യങ്ങളുടെ എണ്ണം - ക്ലാറ്റിലെ ചോദ്യങ്ങളുടെ എണ്ണം 200 ൽ നിന്ന് 150 ൽ നിന്ന് കുറച്ചു.
  • വെബ്‌സൈറ്റ്  - CLAT നായുള്ള വെബ്‌സൈറ്റ് മാറ്റി. പുതിയ വെബ്‌സൈറ്റിന്റെ വിലാസം consortiumofnlus.ac.in
  • ക്ളാറ്റ് യുജി, പി‌ജി പ്രവേശന പരീക്ഷയിലെ  ചോദ്യങ്ങൾ‌ -  ക്വാണ്ടിറ്റേറ്റീവ് ടെക്നിക്സ്, ഇംഗ്ലീഷ്, കറൻറ് അഫയേഴ്സ്, ഡിഡക്റ്റീവ് റീസണിംഗ്, ലോജിക്കൽ റീസണിംഗ് എന്നിവയിൽ നിന്നും  ചോദ്യങ്ങൾ ചോദിക്കും.
  • കട്ട്ഓഫ് മാർക്ക്  - എൽ‌എൽ‌എം പ്രവേശനത്തിനായി കൺസോർഷ്യം കട്ട് ഓഫ് മാർക്ക് പ്രഖ്യാപിക്കാനുള്ള സാധ്യതയുണ്ട്.

സുരക്ഷ മാനദണ്ഡങ്ങള്‍

  • പരീക്ഷയ്‌ക്കെത്തുന്നവര്‍ കൂട്ടം കൂടി നില്‍ക്കാന്‍ അനുവദിക്കില്ല. 
  • പ്രവേശന കവാടത്തില്‍ താപനില പരിശോധിച്ചതിന് ശേഷം മാത്രമെ അകത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. 
  • ക്ലീനിംഗ് സ്റ്റാഫുകളെയും മറ്റും പല സ്ഥലങ്ങളിലും നിയമിച്ചിട്ടുണ്ടാകും.
  •  പരീക്ഷാ ഹാളുകള്‍ സാനിറ്റൈസ് ചെയ്യാനുള്ള സൗകര്യവും ഒരുക്കും. 
  • കൊവിഡ് 19 ലക്ഷണങ്ങള്‍ കാണിക്കുന്ന വിദ്യാര്‍ത്ഥികളെ പരീക്ഷാ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കില്ല. 
  • ഇവര്‍ക്കായി പ്രത്യേകം ഐസൊലേഷന്‍ ലാബ് സജ്ജീകരിക്കും. 
  • ഐസൊലേഷന്‍ ലാബില്‍ ഡ്യൂട്ടിയിലുള്ളവര്‍ക്ക് പിപിഇ കിറ്റ് ലഭ്യമാക്കും. 
  • മാസ്‌ക് ധരിക്കാതെയെത്തുന്ന വിദ്യാര്‍ത്ഥികളെ പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കില്ല. 
  • 99.14 ഡിഗ്രി താപനിലയ്ക്ക് മുകളില്‍ രേഖപ്പെടുത്തുന്നവരെ ഐസൊലേഷന്‍ ലാബിലേക്ക് മാറ്റും. 
  • മാസ്‌ക്, ഗ്രൗസ്, വാട്ടര്‍ ബോട്ടില്‍, ഹാന്‍ഡ് സാനിറ്റൈസര്‍, പേന, പരീക്ഷയുമായി ബന്ധപ്പെട്ട മറ്റ് സാമഗ്രികള്‍ എന്നിവ പരീക്ഷയ്‌ക്കെത്തുന്നവര്‍ കരുതിയിരിക്കണം.


അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.