Latest

6/recent/ticker-posts

Header Ads Widget

കാലിക്കറ്റ് ബിരുദ പ്രവേശനം: അപേക്ഷയിൽ തിരുത്തലുകൾ നടത്താം


കാലിക്കറ്റ് സർവകലാശാലയുടെ ബിരുദ പ്രവേശനത്തിനുള്ള അപേക്ഷകരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞു. 

അപേക്ഷയിൽ  തിരുത്തലുകൾ ആവശ്യമുള്ളവർക്ക് ഇപ്പോൾ നോഡൽ ഓഫീസർമാരുടെ സഹായത്തോടെ തീര്ത്തലുകൾ വരുത്താം . 

അപേക്ഷകളിലെ തെറ്റുകൾ  തിരുത്തുന്നതിനുള്ള സംവിധാനം പ്രയോജനപ്പെടുത്തണം . ഈ മാസം 22 വരെ ഓൺലൈനായി  രജിസ്ട്രേഷൻ  നടത്താം 

അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്ന വിധം 

  • പേര്, ഫോൺ നമ്പർ, പ്ലസ് ടു രജിസ്റ്റർ നമ്പർ എന്നിവ ഒഴികെയുള്ള തെറ്റുകൾ തിരുത്തുന്നതിന് കോളേജുകളിലെ പ്രവേശനവിഭാഗം നോഡൽ ഓഫീസർ മാരെയാണ് ബന്ധപ്പെടേണ്ടത്. 
  • ഇതിനായി അപേക്ഷയിൽ നൽകിയ ഇ-മെയിൽ വിലാസത്തിൽ നിന്ന് ക്യാപ് ഐ.ഡി, പേര്, ഫോൺ നമ്പർ, പ്ലസ് ടു  രജിസ്റ്റർ നമ്പർ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ അപേക്ഷ, എസ്.  എസ്.എൽ.സി., പ്ലസ്ടു സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖകൾ എന്നിവ സഹിതം  നോഡൽ ഓഫീസർമാരുടെ ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കണം. 
  • അപേക്ഷകൾ അൺലോക്ക് ചെയ്തതിനു ശേഷം ഇ-മെയിൽ വഴി മറുപടി അറിയിക്കും. 
  • തിരുത്തലുകൾക്ക് ശേഷം ഇവ വീണ്ടും സമർപ്പിക്കാം. 

നോഡൽ ഓഫീസർമാരുടെ ജില്ലാ അടിസ്ഥാനത്തിൽ ഉള്ള പട്ടികയും ഫോൺ നമ്പറുകളും അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 

-Important Links-  

    LIKE OUR PAGES

    Post a Comment

    0 Comments