Latest

6/recent/ticker-posts

Header Ads Widget

കാലിക്കറ്റ് സര്‍വകലാശാല ഡിഗ്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

🔰 Calicut University Centralised Admission Process (UG) 2020

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഒന്നാം വർഷ ബിരുദ  പ്രോഗ്രാമുകളുടെ സെൻട്രലൈസ്ഡ് അഡ്മിഷൻ  പ്രോസസ്  UGCAP 2020 ആരംഭിച്ചു

  • കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലുള്ള കോളേജുകളിലേക്കുള്ള ഡിഗ്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു പാസായവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിച്ചു തുടങ്ങാം. 
  • ഹയര്‍ സെക്കന്‍ഡറി, വിച്ച്എസ്‌സി വിദ്യാര്‍ത്ഥികളില്‍ സേ പരീക്ഷ എഴുതി ജയിച്ചവര്‍ക്കും സിബിഎസ്ഇ കംപാര്‍ട്‌മെന്റ് പരീക്ഷയെഴുതിയ ജയിച്ചവര്‍ക്കും അപേക്ഷിക്കാം

അപേക്ഷാഫീസ്

  • ഓണ്‍ലൈനായി വേണം അപേക്ഷ ഫീസ് അടയ്ക്കാന്‍. 
  • ജനറല്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് 280 രൂപയാണ് അപേക്ഷാഫീസ്. 
  • എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് 115 രൂപ അടച്ചാല്‍ മതിയാകും. 
  • ഓണ്‍ലൈനായി അപേക്ഷിച്ചതിന്റെ രേഖയും പകര്‍പ്പുകളും സര്‍വകലാശാലയിലേക്ക് അയക്കേണ്ടതില്ല. 
  • ഈ രേഖകള്‍ കൈയില്‍ സൂക്ഷിക്കണം. പ്രവേശന സമയത്ത് ഹാജരാക്കിയാല്‍ മതിയാകും

UGCAP 2020 പോർട്ടൽ: http://cuonline.uoc.ac.in/ug/

COVID 19  ലോക്ക് ഡൗൺ കാലത്ത് അപേക്ഷകരായ  വിദ്യാർത്ഥികൾക്ക് ഉണ്ടാകാവുന്ന പ്രയാസങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ട്  പൂർണ്ണമായും മൊബൈൽ സപ്പോർട്ട് ചെയ്യുന്ന വിധത്തിലാണ്.  ഈ പോർട്ടൽ തയ്യാറാക്കിയിരിക്കുന്നത്. 

മൊബൈൽ  ഫോൺ  ഉപയോഗിച്ചുതന്നെ e-Payment (STATE BANK online/Nodal Centers functioning in Affiliated colleges/Friends Janasevena kendram/Akshaya kendras) അടക്കം  പൂർത്തീകരിച്ചു  ഈ പോർട്ടലിലൂടെ അപേക്ഷ  സമർപ്പിക്കാൻ കഴിയും. 

 

1.  അഡ്മിഷനുമായി ബന്ധപ്പെട്ട  Notification, Prospectus, Instructions (Malayalam & English),  Fee Structure, Handbook എന്നിവ താഴെ നൽകുന്നു. 

കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിൽ ഒന്നാം വർഷ ബിരുദ  പ്രവേശനത്തിന് അപേക്ഷിക്കുന്നവർക്ക്  പോർട്ടലിലൂടെ ലഭ്യമാകുന്ന  മറ്റു വിവരങ്ങൾ ഇവയാണ്. 

2.Eligibility for Admission & Indexing for Ranking : ഓരോ ഓരോ ഡിഗ്രി പ്രോഗ്രാമുമായി ബന്ധപ്പെട്ട യോഗ്യതകൾ,  റാങ്കിംഗ്  നിയമങ്ങൾ    എന്നിവ വിദ്യാർത്ഥികൾക്ക് ലഭ്യമാകും. Click  Here

3.Course  Information:

വിദ്യാർഥികൾക്ക് ജില്ലതിരിച്ചുള്ള കോളേജ് , സീറ്റുകളുടെ എണ്ണം,  കോഴ്സ് ടൈപ്പ് (Aided\Self financing)  എന്നിവ ലഭ്യമാണ്.  Click Here

4.College Information: 

ജില്ലാ അടിസ്ഥാനത്തിൽ ഉള്ള കോളേജ് ലിസ്റ്റ്, കോളേജുകളുടെ  contact details, website link, route map എന്നിവയും കൂടാതെ  ഓരോ കോളേജിലെയും Course details, type,  intake, Complementary papers എന്നിവയും  കൃത്യമായി കാണാവുന്നതാണ്. 

Click Here

5.Previous Index Mark (2019): 

വിദ്യാർഥികൾക്ക്  ഉപകാരപ്രദമാകുന്ന രീതിയിൽ 2019-20  വർഷത്തെ  അഡ്മിഷൻ  ആധാരമാക്കിയുള്ള Index Marks ( College, Course and Reservation category wise) ലഭ്യമാണ്. Click  Here

6.Details of the Nodal Officers: അഡ്മിഷനുമായി ബന്ധപ്പെട്ട  മുഴുവൻ നോഡൽ ഓഫീസർമാരുടെയും  Mobile Number, e-mail ID  എന്നിവ  ലഭിക്കുന്നതാണ്.  

 Click Here 

7. Application  Status 

വിദ്യാർത്ഥികൾക്ക്  തങ്ങളുടെ CAPID  ഉപയോഗിച്ച്  അപ്ലിക്കേഷൻ  സ്റ്റാറ്റസ്  അറിയാനുള്ള Support Centre സൗകര്യം കൂടി പുതുതായി ഉൾപ്പെടുത്തിയാണ്  ഈ പോർട്ടൽ  ഒരുക്കിയിരിക്കുന്നത്. Click  Here 

ഏകജാലക പ്രവേശന പ്രക്രിയ മുഖേനയുള്ള  ഒന്നാം വർഷ ബിരുദ   പ്രോഗ്രാമുകളുടെ ഓൺലൈൻ രജിസ്ട്രേഷനുള്ള നിർദ്ദേശങ്ങൾ അടങ്ങുന്ന  വിശദമായ മാർഗരേഖയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. Instructions - English - Malayalam


മറ്റുള്ളവരിലേക്ക് share ചെയ്യൂ... അവർക്കും ഉപകാരപെടട്ടെ 💕

തൊഴിവസര , വിദ്യാഭ്യാസ, വാർത്തകൾ ലഭിക്കുന്നതിന് ജോയിൻ ചെയ്യുക


Post a Comment

0 Comments