Header Ads

GATE 2021: രജിസ്ട്രേഷൻ സെപ്റ്റംബർ 14 മുതൽ

എൻജിനിയറിങ് അഭിരുചി വിലയിരുത്തുന്ന അന്താരാഷ്ട്ര നിലവാരമുള്ള പരീക്ഷയായ ഗ്രാജ്യേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ്ങിന് (GATE - 2021) ഓൺലൈൻ രജിസ്ട്രേഷൻ സെപ്റ്റംബർ 14ന് ആരംഭിച്ച് 30ന് അവസാനിക്കും. 

  • ഇത്തവണ പരീക്ഷ സംഘടിപ്പിക്കുന്നഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബോംബെ (ഐ.ഐ.ടി ബോംബെ)യുടെ     വെബ്‌സൈറ്റായ  https://gate.iitb.ac.in/ൽ റെജിസ്ട്രേഷൻ വിൻഡോ ലഭ്യമാകും. 
  • ലേറ്റ് ഫീസ് അടച്ച് ഒക്ടോബർ ഏഴുവരെയും അപേക്ഷിക്കാം. 
  • സമർപ്പിച്ച അപേക്ഷയിൽ തിരുത്തലിന് അവസരം നവംബർ 13 വരെ ലഭ്യമാകും.
  • അഡ്മിറ്റ് കാർഡുകൾ 2021 ജനുവരി എട്ടുമുതൽ ലഭ്യമാകും.
  • ഗേറ്റ്സ്കോറിന് മൂന്ന് വർഷം സാധുതയുണ്ട് 

കേന്ദ്രസർക്കാരിന്റെ ധനസഹായത്തോടെ എൻജിനിയറിങ് ടെക്നോളജി, ആർക്കിടെക്ടർ, സയൻസ് വിഷയങ്ങളിലെ പി.ജി പഠനത്തിനും പിഎച്ച്ഡിഗവേഷണത്തിനും അർഹത നിർണയിക്കുന്ന  പരീക്ഷയാണ് 'ഗേറ്റ്'. 

പല ഗവേഷണ സ്കോളർഷിപ്പുകൾക്കും ഫെലോഷിപ്പുകൾക്കുംപൊതു മേഖലയിലെ നിയമങ്ങൾക്കും ഈ യോഗ്യത തുണയ്ക്കും.

  • പരീക്ഷ 2021 ഫെബ്രുവരി അഞ്ചു മുതൽ 14 വരെയാണ്. 
  • രണ്ട് ഷിഫ്റ്റായിരിക്കും. രാവിലെ ഒമ്പതു മുതൽ 12 വരെയും ഉച്ചകഴിഞ്ഞ്മൂന്നുമുതൽ 6 വരെയും.
കൂടുതൽ വിവരങ്ങൾക്ക് https://gate.iitb.ac.in

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.