Latest

6/recent/ticker-posts

Header Ads Widget

പ്രോഗ്രാമിങ് ആൻഡ് ഡേറ്റ സയൻസിൽ ഓൺലൈൻ ബിഎസ്‌സിയുമായി IIT മദ്രാസ്

രാജ്യത്തെ മികച്ച സാങ്കേതിക വിദ്യാലയമായ മദ്രാസ് ഐഐടി, പ്രോഗ്രാമിങ് & ഡേറ്റാ സയൻസിൽ ഓൺലൈൻ ബിഎസ്‌സി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 

  • ഏതു പ്രായക്കാർക്കും അപേക്ഷിക്കാം. 
  • സെപ്റ്റംബർ 15 രാവിലെ 10 മണിവരെ (രണ്ടര ലക്ഷം അപേക്ഷകൾ തികയുന്നതുവരെ) അപേക്ഷ സ്വീകരിക്കും.

കോഴ്സുകൾ: 

  • ഡിപ്ലോമ ഇൻ പ്രോഗ്രാമിങ്
  • ഡിപ്ലോമ ഇൻ ഡേറ്റ സയൻസ്
  • ബിഎസ്‌സി ഇൻ പ്രോഗ്രാമിങ് & ഡേറ്റ സയൻസ് 

കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഐഐടിയുടെ സർട്ടിഫിക്കറ്റ് ലഭിക്കും.

പ്രവേശനം എങ്ങനെ:

  • ഓൺലൈനായി 4 ആഴ്ചത്തെ ‘ക്വാളിഫയർ കോഴ്സ്’ ഒക്ടോബർ 5ന് തുടങ്ങും. 
  • ക്വാളിഫയർ പരീക്ഷ ജയിച്ചാൽ, ഫൗണ്ടേഷനൽ ലെവൽ പ്രോഗ്രാമിനു റജിസ്റ്റർ ചെയ്യാം. 
  • ഇതിൽ 8 കോഴ്സുകൾ (പാഠഭാഗങ്ങൾ) ഉണ്ട്. ഇതിൽ 3 ലെവലുകൾ ക്രമത്തിൽ ജയിക്കണം. 
  • ഇതു കഴിഞ്ഞ് ഡിപ്ലോമ ലെവൽ. ഇതിൽ 6 പ്രോഗ്രാമിങ് ഭാഗങ്ങളും 6 ഡേറ്റാ സയൻസ് ഭാഗങ്ങളും. 
  • ഇതു കഴിഞ്ഞ് 11 കോഴ്സുകളുള്ള ഡിഗ്രി ലെവൽ. 
  • ആകെ 31 ഭാഗങ്ങളും വിജയിക്കുന്നവർക്ക് ബിഎസ്‌സി ബിരുദം ലഭിക്കും. 
  • ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, ബിസിനസ് അനലിറ്റിക്സ് മുതലായവയും പാഠ്യക്രമത്തിലുണ്ട്. 
മറ്റ് പ്രത്യേകതകൾ 
  • കേരളത്തിൽ 7 പരീക്ഷാകേന്ദ്രങ്ങൾ ഉണ്ട് .
  • ആവശ്യക്കാർക്ക് ഇടയ്ക്കുവച്ച് ഒന്നോ രണ്ടോ ഡിപ്ലോമ നേടി വിട്ടുപോരാം (എക്സിറ്റ്). 
  • പ്രോഗ്രാം മുഴുവൻ പൂർത്തിയാക്കാൻ 3–6 വർഷമെടുക്കാം. 
  • ആഴ്ചയിൽ 2–3 മണിക്കൂർ വിഡിയോ/അസൈൻമെന്റ്‌ വഴി 12 ആഴ്ചകൊണ്ട് ഓരോ കോഴ്സും തീർക്കാം.

ആർക്ക് അപേക്ഷിക്കാം

  • പ്ലസ്ടു ജയിച്ചിരിക്കണം. 
  • ഇപ്പോൾ ബാച്‍ലർ ഡിഗ്രിക്കു കോളജിൽ പഠിക്കുന്നവർ, 
  • എപ്പോഴെങ്കിലും റഗുലർ ഡിഗ്രിക്ക് റജിസ്റ്റർ ചെയ്തിട്ടുള്ളവർ, 
  • ഓൺലൈൻ / ഡിസ്റ്റൻസ് ഉൾപ്പെടെ ഏതെങ്കിലും രീതിയിൽ ഡിഗ്രി ജയിച്ചവർ, 
  • പ്ലസ്ടു ജയിച്ച് ഒരു വർഷമെങ്കിലും ഡിപ്ലോമ പഠനം പൂർത്തിയാക്കിയവർ, 
  • സിഎ /യോഗ്യതയുള്ളവർ എന്നിവരുടെയെല്ലാം അപേക്ഷ സ്വീകരിക്കും. 

  • കോളജിൽ പഠിക്കുന്നവർക്ക് സമാന്തരമായി മറ്റൊരു ഡിഗ്രി കൂടി നേടാം. 
  • ബിരുദം പൂർത്തിയാക്കിയവർക്കും ബിരുദക്ലാസിൽനിന്നു കൊഴിഞ്ഞുപോയവർക്കും അവസരം.

വിവരങ്ങൾക്ക്: 


LIKE OUR PAGES

മറ്റുള്ളവരിലേക്ക് share ചെയ്യൂ... അവർക്കും ഉപകാരപെടട്ടെ 💕

തൊഴിവസര , വിദ്യാഭ്യാസ, വാർത്തകൾ ലഭിക്കുന്നതിന് ജോയിൻ ചെയ്യുക

Post a Comment

0 Comments