Header Ads

കാർഷിക ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷിക്കാം

കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള  പട്ടാമ്പിയിലുള്ള റീജിയണൽ അഗ്രിക്കൾച്ചർ റിസർച്ച് സ്റ്റേഷനിൽ  (RARS) നടക്കുന്ന ഡിപ്ലോമ ഇൻ അഗ്രിക്കൾച്ചർ , തിരുവനന്തപുരം വെള്ളായണി ക്യാമ്പസിൽ നടക്കുന്ന ഡിപ്ലോമ ഇൻ ഓർഗാനിക് അഗ്രിക്കൾച്ചർ എന്നീ ദ്വിവത്സര കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

യോഗ്യത; 

  • പ്ലസ്‌ടു (ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾക്ക് ഒരുമിച്ച് 50 ശതമാനം മാർക്ക് വേണം )
  •  സംവരണ വിഭാഗങ്ങൾക്ക് മാർക്ക് നിബന്ധനയിൽ ഇളവുണ്ട്

പ്രവേശനം: 

  • കേരള കാർഷിക സർവകലാശാല നടത്തുന്ന പ്രവേശന പരീക്ഷ വഴിയാണ് പ്രവേശനം 
  • പ്രവേശന പരീക്ഷ ഒക്ടോബർ 31 നു നടക്കും

അപേക്ഷാ ഫീസ് :

  • ജനറൽ വിഭാഗത്തിന്  1000 രൂപ
  • എസ്‌സി / എസ്ടി ഉദ്യോഗാർത്ഥികൾക്ക് (കേരള സ്വദേശി) 500 രൂപ
  •   ഓൺ‌ലൈൻ വഴി അപേക്ഷാ ഫീസ് അടയ്ക്കാം. 
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ശാഖകളിൽ “എസ്ബി കളക്റ്റ്” വഴി അപേക്ഷാ ഫീസ് നേരിട്ട് അയയ്ക്കുകയും ചെയ്യാം . മറ്റേതെങ്കിലും പേയ്‌മെന്റ് രീതി സ്വീകരിക്കില്ല. 

അപേക്ഷിക്കേണ്ട വിധം : 

അപേക്ഷകർ രജിസ്ട്രേഷന് ശേഷം ഓൺ‌ലൈൻ അപേക്ഷ സമർപ്പിക്കുകയും അപേക്ഷയുടെ പ്രിന്റ് ഔട്ട്  എടുക്കുകയുംഅപേക്ഷാ ഫീസ് ഓൺ‌ലൈൻ ആയി അല്ലെങ്കിൽ എസ്ബി കളക്റ്റ്” വഴിഫീസ്  അടച്ച ശേഷം അപേക്ഷാ ഫോമും മറ്റു രേഖളും  രജിസ്റ്റർ, കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി, KAU PO, വെല്ലനിക്കര, തൃശ്ശൂർ - 680 656 എന്ന വിലാസത്തിലേക്ക്  അവസാന തീയതിക്ക് മുമ്പായി ലഭിക്കുന്ന രീതിയിൽ അയക്കണം. 

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : സെപ്തംബർ 11

Help Line:

  • 0487-2438132, 0487-2438133
  • admissions@kau.in


LIKE OUR PAGES

മറ്റുള്ളവരിലേക്ക് share ചെയ്യൂ... അവർക്കും ഉപകാരപെടട്ടെ 💕

തൊഴിവസര , വിദ്യാഭ്യാസ, വാർത്തകൾ ലഭിക്കുന്നതിന് ജോയിൻ ചെയ്യുക

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.