Header Ads

കേരള യൂനിവേഴ്സിറ്റി ബി​രു​ദ പ്ര​വേ​ശ​നം : ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു, അ​പേ​ക്ഷ​ തി​രു​​ത്താ​ൻ അ​വ​സ​രം


2020-21 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​നു​ള​ള ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് കേരള യൂനിവേഴ്സിറ്റി വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി.

കേരള യൂനിവേഴ്സിറ്റി ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ തി​രു​ത്ത​ൽ വ​രു​ത്താ​ൻ അ​വ​സ​രം. ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള​ള ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 17 ന് ​അ​ഞ്ചി​ന് അ​വ​സാ​നി​ക്കും. 

ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ച്ച​തി​നു ശേ​ഷം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​പ്ഷ​നു​ക​ൾ ചേ​ർ​ക്കു​ന്ന​തി​നും പു​നഃ​ക്ര​മീ​ക​രി​ക്കു​ന്ന​തി​നും 17നു ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​ വരെ സ​മ​യം ഉ​ണ്ടാ​യി​രി​ക്കും..  മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​വ​ർ പു​തി​യ പ്രി​ന്‍റൗ​ട്ടെ​ടു​ത്ത് തു​ട​ർ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സൂ​ക്ഷി​ക്ക​ണം.

  • നി​ല​വി​ൽ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി ക​ഴി​ഞ്ഞ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കാ​റ്റ​ഗ​റി, ഓ​പ്ഷ​ൻ​സ് എ​ന്നി​വ​യി​ൽ പ്രൊ​ഫൈ​ലി​ൽ ലോ​ഗി​ൻ ചെ​യ്ത് “എ​ഡി​റ്റ് പ്രൊ​ഫൈ​ൽ” എ​ന്ന ടാ​ബ് ഉ​പ​യോ​ഗി​ച്ച് മാ​റ്റം വ​രു​ത്താ​വു​ന്ന​താ​ണ്. 
  • പേ​ര്, ജ​ന​ന തീ​യ​തി, അ​ക്കാ​ഡ​മി​ക് വി​വ​ര​ങ്ങ​ൾ എ​ന്നി​വ​യി​ൽ തി​രു​ത്ത​ലു​ക​ൾ ആ​വ​ശ്യ​മു​ള​ള​വ​ർ ഇ​മെ​യി​ൽ മു​ഖാ​ന്തി​രം അ​പേ​ക്ഷ ന​ൽ​ക​ണം. 
  • onlineadmission@keralauniversity.ac.in എ​ന്ന ഇ​മെ​യി​ൽ ഐ.​ഡി.​യി​ൽ ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​ർ, അ​നു​ബ​ന്ധ രേ​ഖ​യു​ടെ സ്കാ​ൻ ചെ​യ്ത കോ​പ്പി എ​ന്നി​വ സ​ഹി​തം അ​പേ​ക്ഷ ന​ൽ​കു​ക. 
  • തി​രു​ത്ത​ലു​ക​ൾ​ക്കാ​യി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യ​വ​ർ പ്രൊ​ഫൈ​ലി​ൽ ലോ​ഗി​ൻ ചെ​യ്ത് തി​രു​ത്ത​ൽ വ​രു​ത്തി​യി​ട്ടു​ണ്ടെ ന്ന് ​ഉ​റ​പ്പാ​ക്കേ​ണ്ട താ​ണ്. 
  • തി​രു​ത്ത​ൽ വ​രു​ത്തി​യ അ​പേ​ക്ഷ​യു​ടെ ഏ​റ്റ​വും പു​തി​യ പ്രി​ന്‍റൗ​ട്ട് തു​ട​ർ ആ​വ​ശ്യ​ത്തി​നാ​യി സൂ​ക്ഷി​ക്ക​ണം.
  • ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ സം​ബ​ന്ധി​ച്ച വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് 8281883052, 82281883053 എ​ന്നീ ഫോ​ണ്‍ ന​ന്പ​റു​ക​ളി​ൽ സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. 
  • ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ​ക​ർ​പ്പു​ക​ൾ ഒ​ന്നും ത​ന്നെ സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് അ​യ​യ്ക്കേ​ണ്ട.
ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് ക​ഴി​ഞ്ഞ് വി​ദ്യാ​ർ​ഥി​ക​ൾ ഓ​പ്ഷ​നു​ക​ളി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​തി​നാ​ൽ ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റി​ൽ ല​ഭി​ച്ച കോ​ള​ജു​ക​ൾ​ക്കും കോ​ഴ്സു​ക​ൾ​ക്കും മാ​റ്റ​ങ്ങ​ൾ വ​രു​വാ​ൻ സാ​ധ്യ​ത​യു​ണ്ട്


അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.