Latest

6/recent/ticker-posts

Header Ads Widget

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍ (കില)യിൽ സൗജന്യ ഓൺലൈൻ കോഴ്സ്

പഞ്ചായത്തിരാജ് സംവിധാനവും വികേന്ദ്രീകൃത ആസൂത്രണവും എന്ന വിഷയത്തിൽ കില സൗജന്യ ഓൺലൈൻ കോഴ്സ് സംഘടിപ്പിക്കുന്നു 

തദ്ദേശ ഭരണ സംവിധാനത്തെക്കുറിച്ചും വികേന്ദ്രീകൃത ആസൂത്രണത്തെക്കുറിച്ചും ജനങ്ങള്‍ക്ക് അവബോധവും താത്പര്യവും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ലളിതമായി തയ്യാറാക്കിയിരിക്കുന്ന  കോഴ്സ് .

കോഴ്സിന്റെ പ്രത്യേകതകൾ 

*️⃣ ഓണ്‍ലൈന്‍ കോഴ്സ് 

*️⃣ മലയാളത്തിലുള്ള വീഡിയോ ക്ലാസ്സുകള്‍

*️⃣ ലളിതമായ വിഷയാവതരണങ്ങള്‍

*️⃣ ഏതു സമയത്തും ക്ലാസുകളിൽ പങ്കെടുക്കാം 

*️⃣ മൂന്ന്‍ ആഴ്ച കൊണ്ട് പൂര്‍ത്തിയാക്കാവുന്നതാണ്‌ 

*️⃣ 10-15 മിനുട്ട് ദൈര്‍ഘ്യം വരുന്ന 17 സെഷനുകള്‍


ആര്‍ക്കൊക്കെ പങ്കെടുക്കാം?

ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, സന്നദ്ധ സംഘടനകളിലെ പ്രവര്‍ത്തകര്‍, ലൈബ്രറി പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങി തദ്ദേശ ഭരണ സംവിധാനത്തെക്കുറിച്ച് അറിയാന്‍ താത്പര്യമുള്ള ഏതൊരാള്‍ക്കും ഈ പരിശീലനത്തില്‍ പങ്കെടുക്കാം.

രജിസ്ട്രേഷന്‍

✅ ഈ കോഴ്സ് പൂര്‍ണമായും സൗജന്യമാണ്. 

✅ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ https://ecourses.kila.ac.in/എന്ന കിലയുടെ ഓണ്‍ലൈന്‍ കോഴ്സുകളുടെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം പ്രസ്തുത കോഴ്സില്‍ എന്‍ റോള്‍ ചെയ്യണം.

✅ e Courses KILA എന്ന മൊബൈല്‍ അപ്പ്ളിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് സ്മാര്‍ട്ട്‌ ഫോണിലൂടെയും പങ്കെടുക്കാം. 

✅ പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈന്‍ ആയി ലഭിക്കും.

കോഴ്സ് ആരംഭിക്കുന്ന തീയതി : 2020 സെപ്റ്റംബർ 8


LIKE OUR PAGES

മറ്റുള്ളവരിലേക്ക് share ചെയ്യൂ... അവർക്കും ഉപകാരപെടട്ടെ 💕

തൊഴിവസര , വിദ്യാഭ്യാസ, വാർത്തകൾ ലഭിക്കുന്നതിന് ജോയിൻ ചെയ്യുക

Post a Comment

0 Comments