Header Ads

വിദ്യാർഥികൾക്ക് ലാപ്ടോപ് വാങ്ങാൻ വായ്പ



സ്കൂൾ തലം മുതൽ ബിരുദ/ബിരുദാനന്തര പ്രഫഷനൽ തലം വരെയുള്ള ഒ.ബി.സി/മതന്യൂനപക്ഷ വിഭാഗത്തിൽ പെടു ന്ന വിദ്യാർഥികൾക്ക്  പഠനാവശ്യത്തിന് വേണ്ടി ലാപ്പ്ടോപ്പ്വാ ങ്ങുന്നതിന് പിന്നാക്ക വികസന കോർപറേഷൻ വായ്പ നൽകുന്നു . 

ഉന്നതശ്രേണിയിലുള്ള ലാപ്പ്ടോപ്പ് അനിവാര്യമായ  പ്രഫഷനൽ കോഴ്സ്സുകൾ പഠിക്കുന്ന വിദ്യാർഥികൾക്ക് ഒരുലക്ഷം രൂപ വരെയും മറ്റ് കോഴ്സുകൾ പഠിക്കുന്നവർക്ക് പരമാവധി 50,000 രൂപ വരെയും വായ്പ അനുവദിക്കും. 

  • പലിശ നിരക്ക് - 6 ശതമാനം.
  • തിരിച്ചടവ് കാലാവധി - 60 മാസം.
  • കുടുംബ വാർഷിക വരുമാന പരിധി - 3 ലക്ഷം രൂപ

18 വയസ്സ് പൂർത്തീകരിച്ച വിദ്യാർത്ഥികൾക്കോ 55 വയസ്സ് അധികരിക്കാത്ത മാതാപിതാക്കൾ/സഹോദരങ്ങൾ എന്നിവർക്കോ അപേക്ഷ സമർപ്പിക്കാം.

വാങ്ങാൻ ഉദ്ദേശിക്കുന്ന ലാപ്പ്ടോപ്പിന്റെ സ്പെസിഫിക്കേഷൻ, ക്വട്ടേഷൻ/ഇൻവോയ്സ്  എന്നിവ അപേക്ഷകർ ഹാജരാക്കണം.

ക്വട്ടേഷൻ/ഇൻവോയിസ് പ്രകാരം ലാപ്പ്ടോപ്പ് വാങ്ങുന്നതിനാവശ്യമായ 100% തുകയും വായ്പയായി അനുവദിക്കും.

ഇൻവോയ്സിന്റെ അടിസ്ഥാനത്തിൽ വായ്പാ തുക ലാപ്പ്ടോപ്പ് വിതരണം ചെയ്യന്ന സ്ഥാപനത്തിന് നൽകും.


ജാമ്യ വ്യവസ്ഥകൾ : വസ്തുജാമ്യം, ഉദ്യോഗസ്ഥ ജാമ്യം, സ്ഥിരനിക്ഷേപം, LIC പോളിസി എന്നിവ ജാമ്യമായി സ്വീകരിക്കും.

ഒരു ജാമ്യത്തിന്റെ അടിസ്ഥാനത്തിൽ ഒന്നിലധികം വിദ്യാർത്ഥികൾക്ക് വായ്പ അനുവദിക്കും  

വായ്പാ അപേക്ഷയ്ക്കും കൂടുതൽ വിശദാംശങ്ങൾക്കും ഏറ്റവും അടുത്ത ജില്ല /ഉപജില്ലാ ഓഫീസ് സന്ദർശിക്കുക:

  • തിരുവനന്തപുരം - 0471-2554522 
  • നെയ്യാറ്റിൻകര - 0471-2224433 
  • വർക്കല - 04702605522 
  • കൊല്ലം 0474-2766276 
  • കരുനാഗപ്പള്ളി - 6282013846 
  • പത്തനാപുരം -0475-2963255 
  • പത്തനംതിട്ട - 0468-2226111 
  • ആലപ്പുഴ - 0477-2254121 
  • ഹരിപ്പാട് -0479-2412110 
  • ചേർത്തല - 0478-2814121 
  • കോട്ടയം - 0481-2303925 
  • ഇടുക്കി - 0486 2232363 
  • നെടുങ്കണ്ടം - 04868-296364 
  • എറണാകുളം - 0484-2394005 
  • മുവാറ്റുപുഴ0485-2964005 
  • തൃശ്ശൂർ 0487-2424212 
  • ചേലക്കര - 0488-4252523 
  • പാലക്കാട് 04912545167 
  • പട്ടാമ്പി - 0466-2210244 
  • വടക്കഞ്ചേരി - 04922-296200 
  • മലപ്പുറം - 0483 2734114 
  • വണ്ടുർ - 04931-248300 
  • തീരുർ - 0494-2432275 
  • കോഴിക്കോട് - 04952701800 
  • പേരാമ്പ - 04962-065800 
  • നാദാപുരം - 04962-969499 
  • വയനാട് - 04936246309 
  • കണ്ണൂർ - 0497-2706196  
  • കാസർഗോഡ് - 04994-227060 


LIKE OUR PAGES


മറ്റുള്ളവരിലേക്ക് share ചെയ്യൂ... അവർക്കും ഉപകാരപെടട്ടെ 💕
തൊഴിവസര , വിദ്യാഭ്യാസ വാർത്തകൾ ലഭിക്കുന്നതിന് ജോയിൻ ചെയ്യുക

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.