Header Ads

NEET, JEE പരീക്ഷകള്‍ നീട്ടിവയ്ക്കാനാവില്ല : സുപ്രിം കോടതി


NEET സെപ്‌തംബർ 13 ന്  തന്നെ, സെപ്‌തംബർ മാസം ആദ്യവാരം തന്നെ JEE നടക്കും. 

അടുത്തമാസം നടക്കേണ്ട NEET, JEE പരീക്ഷകള്‍ നീട്ടിവയ്ക്കാനാവില്ലെന്ന് സുപ്രിംകോടതി. ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഇതുസംബന്ധിച്ച ഹരജി തള്ളിക്കൊണ്ട് പരീക്ഷയ്ക്കു അനുമതി നല്‍കിയത്.

നീറ്റ്, ജെ ഇ ഇ പരീക്ഷകൾ മാറ്റിവയ്‌ക്കണമെന്ന അപേക്ഷ സുപ്രീം കോടതി തള്ളി. നിശ്ചയിച്ച സമയത്തു തന്നെ പരീക്ഷ നടക്കുമെന്ന് ജസ്‌റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. 

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കണമെന്നു തന്നെയാണ് തന്റെ അഭിപ്രായമെന്നും അരുൺ മിശ്ര പറഞ്ഞു. 'കൊവിഡിന്റെ പശ്ചാത്തലത്തിലും ജീവിതം മുന്നോട്ടു പോയേ തീരൂ. ദേശീയ പരിശോധനാ സമിതിയുടെ തീരുമാനത്തിൽ ഇടപെട്ട് വിദ്യാർത്ഥികളുടെ കരിയർ അപകടസ്ഥിതിയിലാക്കുവാൻ ഉദ്ദേശിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. 

 കൊവിഡിന് എതിരായ വാക്സിന്‍ തയ്യാറാവുന്നത് വരെ NEET, JEE പരീക്ഷകള്‍ നീട്ടിവയ്ക്കണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം. പരീക്ഷ നീട്ടിവയ്ക്കുന്നതിനെ നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എതിര്‍ത്തു. 

ഹർജിയിൽ യാതൊരുതരത്തിലുമുള്ള പ്രസക്തിയുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബി ആർ ഗവായി,​ കൃഷ്‌ണ മുരാരി എന്നിവരുൾപ്പെട്ട ബെഞ്ചിന്റെനടപടി. പരീക്ഷകൾ മാറ്റിവയ്‌ക്കുന്നത് രാജ്യത്തിന് തന്നെ നഷ്‌ടമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ആവശ്യമായ സുരക്ഷ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി നീറ്റ് പരീക്ഷ നടത്താമെന്നു സോളിസിറ്റര്‍ ജനറല്‍ സുപ്രിംകോടതിക്ക് ഉറപ്പുനല്‍കി. 

രാജ്യത്തെ സ്ഥിതി സര്‍ക്കാരിനും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും വ്യക്തമായി അറിയാം. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കും. കോടതി മുറികള്‍ പോലും വാദം നടക്കുന്നതിന് തയ്യാറെടുപ്പുകള്‍ നടത്തിവരികയാണ്. അതിനാല്‍ പരീക്ഷ നടത്താനുള്ള സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തില്‍ തങ്ങള്‍ക്ക് ഇടപെടാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. 

നീറ്റ് പരീക്ഷ ഓണ്‍ലൈനില്‍ നടത്തണമെന്ന ആവശ്യം നേരത്തേ നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി തള്ളിയിരുന്നു. അതേസമയം, ജിഇഇ പരീക്ഷ ഓണ്‍ലൈനായാണു നടക്കുക. ജിഇഇ പരീക്ഷ സപ്തംബര്‍ ആദ്യ വാരവും നീറ്റ് പരീക്ഷ 13നുമാണ് നിശ്ചയിച്ചിട്ടുള്ളത്.

    LIKE OUR PAGES

    അഭിപ്രായങ്ങളൊന്നുമില്ല

    Blogger പിന്തുണയോടെ.