Latest

6/recent/ticker-posts

Header Ads Widget

കേന്ദ്ര സർക്കാർ ജോലികളിലേക്ക് ഇനി ഒരു പരീക്ഷ; ദേശീയ റിക്രൂട്ട്‌മെന്റ് ഏജന്‍സിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം


കേന്ദ്ര സർക്കാർ ജോലികളിലേക്ക് ഇനി ഒരു പരീക്ഷ; ദേശീയ റിക്രൂട്ട്‌മെന്റ് ഏജന്‍സിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം.

 കേന്ദ്രസര്‍ക്കാരുകളിലെയും പൊതുമേഖലാ ബാങ്കുകളിലെയും ഗസറ്റഡ് ഇതര തസ്തികകളിലെ നിയമനങ്ങള്‍ക്ക് പൊതുയോഗ്യത പരീക്ഷ നടത്താനാണ് ദേശീയ റിക്രൂട്ട്‌മെന്റ് ഏജന്‍സി രൂപവത്കരിക്കുന്നത്. 

ദേശീയ റിക്രൂട്ട്‌മെന്റ് ഏജന്‍സി മുഖാന്തരം ഒരു പൊതുയോഗ്യത പരീക്ഷ രാജ്യത്താകമാനം നടത്താനാണ് തീരുമാനമെന്നാണ് വാർത്താ സമ്മേളനത്തിൽ മന്ത്രി പ്രകാശ് ജാവഡേക്കര്‍ അറിയിച്ചത്.  ആദ്യഘട്ടത്തിൽ ഒരു പൊതു പ്രിലിമിനറി പരീക്ഷ നടത്തും. ഈ പരീക്ഷയിൽ വിജയിക്കുന്നവ‍ര്‍ക്ക് ഏത് റിക്രൂട്ട്മെന്‍റ് ഏജൻസി നടത്തുന്ന ഉന്നത പരീക്ഷകളിലേക്കും അപേക്ഷ നൽകാം. 

നിലവില്‍ 20 ഓളം റിക്രൂട്ട്‌മെന്റ ഏജന്‍സികളാണ് കേന്ദ്രസര്‍ക്കാരിലെ വിവിധ മന്ത്രാലയങ്ങളിലേക്കും പൊതുമേഖലാ ബാങ്കികളിലേക്കും നിയമനം നടത്തുന്നത്. ഇതുമൂലം വിവിധ സമയങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ പൊതുപരീക്ഷയെഴുതേണ്ടി വരുന്ന ഉദ്യോഗാര്‍ഥികളുടെ ബുദ്ധിമുട്ട് പരിഗണിച്ചാണ് പുതിയ ഏജന്‍സിയുടെ രൂപീകരണം.

മൂന്ന് വര്‍ഷമായിരിക്കും ഈ റാങ്ക്‌ലിസ്റ്റിന്റെ കാലാവധി. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വേണമെങ്കില്‍ ഈ റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്താന്‍ അംഗീകാരമുണ്ടായിരിക്കും.    

Post a Comment

0 Comments