Header Ads

ഫ്ലോറൻസ് നൈറ്റിങ്ഗേൽ കോളേജിൽ ബി.എസ്‌സി . നഴ്സിങ് ; വാർഷിക ഫീസ് 250 രൂപ മാത്രം


 

ഡൽഹിയിലെ ഗുരു തേജ്ബഹാദുർ ഹോസ്പിറ്റലിന്റെ കീഴിലുള്ള ഫ്ലോറൻസ് നൈറ്റിങ്ഗേൽ കോളേജ് ഓഫ് നഴ്സിങ് നടത്തുന്ന നാലുവർഷ ബി.എസ്‌സി. നഴ്സിങ് പ്രോഗ്രാമിലേക്ക് പെൺകുട്ടികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.. പ്രതിവർഷ ട്യൂഷൻഫീസ് 250 രൂപ മാത്രമാണ്.

പ്രവേശനം ആർക്കൊക്കെ?

  • ഡൽഹി സർവകലാശാലയുടെ അഫിലിയേഷനുള്ള സ്ഥാപനത്തിൽ 77 സീറ്റുണ്ട്. 
  • ഡൽഹി കേന്ദ്രഭരണ പ്രദേശത്തെ സ്കൂളുകളിൽനിന്നും പ്ലസ്ടു/തുല്യ പ്രോഗ്രാം ജയിച്ചവർക്കാണ് 85 ശതമാനം സീറ്റ്‌. 
  • ബാക്കി സീറ്റുകൾ പുറത്തുനിന്നുള്ളവർക്ക് ലഭിക്കും. 

യോഗ്യത 

  • പ്ലസ്ടു വിജയം 
  • ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയിൽ ഓരോന്നിലും ജയിച്ച് നാലിനും കൂടി മൊത്തം 50 ശതമാനം മാർക്ക് (പട്ടികജാതി/വർഗ/സി.ഡബ്ല്യു. വിഭാഗക്കാർക്ക് 45 ശതമാനം) വേണം 

 പ്രായം 

  • 31.12.2020-ന് 17-30 വയസ്സ്‌. 
  • പട്ടികജാതി/വർഗ വിഭാഗക്കാർക്ക് 35
പ്രവേശന പരീക്ഷ 

  • പ്രവേശനപരീക്ഷ ഡൽഹിയിലാണ്. 
  • തീയതി പിന്നീട് പ്രഖ്യാപിക്കും. 
  • രണ്ടരമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയ്ക്ക്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് കോംപ്രിഹൻഷൻ ആൻഡ് വൊക്കാബുലറി, ജനറൽ ഹെൽത്ത് എന്നിവയിൽ നിന്നും മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ടാകും. 
  • പരമാവധി മാർക്ക് 150. 
  • നെഗറ്റീവ് മാർക്കിങ് ഇല്ല. 
  • ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവരെ കൗൺസലിങ്ങിന് വിളിക്കും.

അപേക്ഷിക്കേണ്ട വിധം 

അപേക്ഷ ഓൺലൈനായി http://collegeofnursinggtbh.in വഴി അപേക്ഷിക്കണം 

അപേക്ഷിക്കേണ്ട അവസാന തിയ്യതി : സെപ്‌റ്റംബർ 9 വൈകീട്ട് 5 മണി


അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.