Latest

6/recent/ticker-posts

Header Ads Widget

പി.എസ്.സി : ആദ്യ ഏകീകൃത പൊതു പരീക്ഷ ഡിസംബറില്‍; 23 ലക്ഷം അപേക്ഷകര്‍

പി.എസ്.സി. നടത്തുന്ന ആദ്യത്തെ പൊതുയോഗ്യതാ പരീക്ഷ ഡിസംബറില്‍.

  •  പി.എസ്.സി : ആദ്യ ത്തെ ഏകീകൃത പൊതുപരീക്ഷപരീക്ഷ ഡിസംബറില്‍;  23 ലക്ഷം അപേക്ഷകര്‍
  • വിവിധ വകുപ്പുകളില്‍ എല്‍.ഡി. ക്ലാര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് സര്‍വന്‍റ്സ്‌ , സെക്രട്ടേറിയറ്റില്‍ ഓഫീസ് അറ്റന്‍ഡന്‍റ് തുടങ്ങിയ തസ്തികകളിലേക്കാണ് ആദ്യ കേന്ദ്രീകൃത പരീക്ഷ പി എസ സി നടത്തുന്നത് . 
  •  അഞ്ചോ ആറോ ഘട്ടമായിട്ടായിരിക്കും പരീക്ഷ നടത്തുക. 
  • പരീക്ഷാ തീയതി ഉടന്‍ പ്രഖ്യാപിക്കും.
23 ലക്ഷം അപേക്ഷകർ 
  • പത്താംതരംവരെ യോഗ്യതയുള്ള 184 തസ്തികകള്‍ക്കായി 23 ലക്ഷം അപേക്ഷകരാണുള്ളത് . 
  • 61,37,825 അപേക്ഷകളാണു 184 തസ്തികകള്‍ക്കായി പി.എസ്.സി.ക്ക് ലഭിച്ചത്.
  • ഒരേ ആള്‍ക്കാര്‍തന്നെ വിവിധ തസ്തികകള്‍ക്ക് അപേക്ഷിച്ചിട്ടുണ്ട്. ഇവരുടെ അപേക്ഷകള്‍ ക്രമീകരിച്ചപ്പോള്‍ അത് 23,02,398 ആയി കുറഞ്ഞു. ഇവര്‍ക്കാണ് ഏകീകൃത യോഗ്യതാ പരീക്ഷ നടത്തുന്നത്.
  • 17.58 ലക്ഷം അപേക്ഷകളാണ് എല്‍.ഡി. ക്ലാര്‍ക്ക് തസ്തികക്കുള്ളത്. 
  • ലാസ്റ്റ് ഗ്രേഡ് സര്‍വന്‍റിന് 6.98 ലക്ഷവും സെക്രട്ടേറിയറ്റ് ഓഫീസ് അറ്റന്‍ഡന്‍റിന് 10.59 ലക്ഷവും അപേക്ഷകരുണ്ട്.
  • ഓരോന്നിനും പ്രത്യേകം പരീക്ഷ നടത്തുന്നതിനു പകരം പൊതുപരീക്ഷ നടത്തുന്നതിലൂടെ അപേക്ഷകരുടെ എണ്ണം കുറയ്ക്കാന്‍ കഴിയും. 
  • ഓരോ തസ്തികയ്ക്കും പ്രത്യേകം കട്ട്-ഓഫ് മാര്‍ക്ക് നിശ്ചയിച്ച്‌ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
  • പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് മുഖ്യപരീക്ഷ ഓരോ തസ്തികയ്ക്കും പ്രത്യേകം നടത്തും. 
  • അതിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും റാങ്ക്പട്ടിക പ്രസിദ്ധീകരിക്കുക.
ബിരുദതല പരീക്ഷകൾക്കും പൊതുയോഗ്യതാ പരീക്ഷ 
  • അടുത്തവര്‍ഷം മുതല്‍ ഹയര്‍ സെക്കന്‍ഡറി തലത്തിലും ബിരുദതലത്തിലും പൊതുയോഗ്യതാ പരീക്ഷകള്‍ നടത്തും. 
  • ഹയര്‍ സെക്കന്‍ഡറിതല പരീക്ഷയ്ക്കായി 62 തസ്തികകളാണ് ഇതുവരെ വിജ്ഞാപനം ചെയ്തത്. 
  • ഇവയ്ക്ക് മൊത്തം 9,48,038 അപേക്ഷകള്‍ ലഭിച്ചു.
  • ബിരുദം യോഗ്യതയായ 45 തസ്തികകളാണ് ഇപ്പോഴുള്ളത്. 
  • 16,35,215 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഇവ ഏകീകരിച്ച്‌ 6,30,018 ആയി കുറയ്ക്കും
  • ഹയര്‍ സെക്കന്‍ഡറി, ബിരുദ നിലവാരങ്ങളില്‍ രണ്ട് യോഗ്യതാ പരീക്ഷകള്‍ നടത്തി അപേക്ഷകരെ വീണ്ടും ചുരുക്കും. 
  • പിന്നീട് ഓരോ തസ്തികയ്ക്കും യോജിച്ചവിധം വെവ്വേറെ മുഖ്യപരീക്ഷ നടത്തിയാണ് റാങ്ക്പട്ടിക തയ്യാറാക്കുന്നത്. 
  • സെപ്റ്റംബറില്‍ 63 പുതിയ വിജ്ഞാപനങ്ങള്‍കൂടി പ്രസിദ്ധീകരിക്കുന്നുണ്ട്. 
  • അവയും ഉള്‍പ്പെടുത്തുന്നതോടെ കണക്കില്‍ വര്‍ധനയുണ്ടാകും. 
ഒരു വര്‍ഷത്തിലേറെ പഠനംനടത്തിയ ശേഷമാണ് പരീക്ഷാപരിഷ്കാരം നടപ്പാക്കുന്നത്. ഓരോ തസ്തികയ്ക്കും യോജിച്ച ഉദ്യോഗാര്‍ഥിയെ കണ്ടെത്തി നല്‍കാനും റാങ്ക്പട്ടിക പ്രസിദ്ധീകരിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനും ഇത് സഹായിക്കും

പി.എസ്.സി പരീക്ഷകള്‍ രണ്ടുഘട്ടമായി നടത്തുമ്ബോള്‍ പരീക്ഷാ ക്രമക്കേടുകള്‍ തടയാനാകുമെന്ന് ചെയര്‍മാന്‍ എം.കെ. സക്കീര്‍ അറിയിച്ചു.

Post a Comment

0 Comments