Latest

6/recent/ticker-posts

Header Ads Widget

ഹുമാനീറ്റീസ് കൊള്ളാമല്ലോ...!!


📑കെ.പി ലുഖ്മാൻ

കരിയർ കൗൺസിലർ 

രാജ്യത്തിലെ ഗ്ലാമർ കരിയറായ സിവിൽ സർവ്വീസ് പരീക്ഷഫലം പുറത്ത് വന്നപ്പോൾ 45 )o റാങ്ക് നേടിയ സഫ്ന പ്ലസ് ടുവിന് ഹുമാനീറ്റീസും ബിരുദം എക്കണോമിക്സും പഠിച്ചാണ് സിവിൽ സർവ്വീസ് റാങ്ക് നേടിയത് എന്ന് പറഞ്ഞപ്പോൾ എൻ്റെ ഒരു ചങ്ങാതി പറഞ്ഞ വാക്കളാണ് തുടക്കത്തിൽ നൽകിയത്.

ഹുമാനിറ്റീസ് മോശക്കാരനല്ല.ഡോക്ടർമാരും, എഞ്ചിനിയർമാരും, ശാസ്ത്രജ്ഞരും രാജ്യത്തിന് എത്രകണ്ട് ആവശ്യമുണ്ടോ അത്ര തന്നെ എന്നാൽ അതിനേക്കാൾ  മാനവിക വിഷയങ്ങളിൽ മികവുള്ളവരേയും ആവശ്യമാണ്.

പുതിയ കാലഘട്ടത്തിൽ ആകാശത്തോളം പറക്കാൻ മാനവിക വിഷയങ്ങൾ എടുത്തവർക്കും സാധിക്കും. ഇയ്യിടെ  SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവർ പ്ലസ്ടുവിന് മാനവിക വിഷയങ്ങൾ തെരഞടുക്കുന്നു എന്നത് വളരെ നല്ല കാര്യമാണ്. 2020 പുതിയ വിദ്യാഭ്യാസം നയം  നടപ്പിലാക്കുമ്പോൾ ഫിസിക്സും ഹിസ്റ്ററിയും കഴിവുണ്ടെങ്കിൽ മ്യൂസിക്കും പഠിക്കാമെന്നത് കോമ്പിനേഷൻ വിവേചനങ്ങളുടെ മതിൽ തകർക്കുമെന്നതിൽ സംശയമില്ല.

എകണോമികസ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, ജോഗ്രഫി, സോഷ്യോളജി, സൈക്കോളജി, ലിറ്ററേച്ചർ, ഭാഷാ വിഷയങ്ങൾ, സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലൂടെ സ്റ്റാറ്റസിലേക്കും, നല്ല കരിയറിലേക്കും എത്താൻ കഴിയും

പ്രശസ്തമായ ഡൽഹി യൂനിവേഴ്സിറ്റി, ജെ.എൻ.യു. ജാമിയ മില്ലിയ, ബനാറസ് ഹിന്ദു, അലീഗർ അത് പോലെ തന്നെ ഹൈദ്രബാദ് സെൻട്രൽ യൂനിവേഴ്സിറ്റി, പോണ്ടിച്ചേരി സെൻട്രൽ യൂനിവേഴ്സിറ്റി, കേരളത്തിലെ സെൻട്രൽ യൂനിവേഴ്സിറ്റിയായ കാസർക്കോഡ്, കേരളത്തിലെ ഒട്ടോണമസ് കോളേജുകൾ മുതലായവയിൽ  പഠിച്ച് ഉയർന്ന മേഖലകളിൽ എത്തിപ്പെടാം.

മദ്രാസ് ഐ.ഐ.ടി NIRF റാങ്കിൽ രാജ്യത്ത് ഒന്നാം കിരീടം ചൂടിയ സ്ഥാപനമാണ്. ഇവിടെ പ്ലസ് ടു പാസ്സായ ആർക്കും എഴുതാൻ കഴിയുന്ന പ്രവേശന പരീക്ഷയുണ്ട് എന്നത് പലർക്കും അറിയില്ല. 

ഹുമാനീറ്റീസ് ആൻഡ് സോഷ്യൽ സയൻസ് എൻട്രൻസ് എക്സാമിനേഷൻ(HSEE).  പഞ്ചവർഷ ഇൻഡിഗ്രേറ്റഡ് പഠനത്തിലൂടെ MA English ഉം ഡെവലപ്പ്മെൻഡൽ പoനവും പൂർത്തിയാക്കാം.

2020 ലെ പരീക്ഷ അടുത്ത മാസം ഒമ്പതാം തീയ്യതി നടക്കുമെന്നാണ് ഇപ്പോൾ പറയുന്നത്.

പഠിച്ചിറങ്ങുന്നതിൻ്റെ മുമ്പ് തന്നെ കൊത്തി കൊണ്ട് പോകാൻ വൻകിട കമ്പനികൾ ക്യൂ നിൽക്കുന്ന ബിസിനസ്സ് സ്ഥാപനങ്ങളായ ഐ.ഐ.എമ്മിലേക്ക് ഏത് വിഷയത്തിലും പ്ലസ് ടു പാസ്സായവർക്ക് പ്രവേശന പരീക്ഷയിലൂടെ കടന്നു ചെല്ലാം.ഐ.ഐ .എം ഇൻഡോർ, റോത്തക്ക് എന്നിവകളിലാണ് അഞ്ച് വർഷ മാനേജ്മെൻ്റ് പഠനം നൽകുന്നത്.

മാനവിക വിഷയങ്ങൾ പഠിക്കുന്നവർക്കും മറ്റുള്ളവർക്കും എഴുതാൻ കഴിയുന്ന വളരെ പ്രധാനപ്പെട്ട ഒരു പ്രവേശന പരീക്ഷയാണ് CLAT.

രാജ്യത്തിലെ മികച്ച 17 ഓളം ഗവ: നിയമ യൂനിവേഴ്സിറ്റിയിലേക്കുള്ള പ്രവേശനം ക്ലാറ്റിലൂടെയാണ്.കൂടാതെ 50 ന് അടുത്ത് സ്വകാര്യ ലോ കോളേജിലേക്കും ഇതിൻ്റെ score പരിഗണിക്കുന്നു.

ഹോട്ടൽ മാനേജ്മെൻറ്, ഡിസൈൻ, പത്രപ്രവർത്തനം, അധ്യാപനം, ബിസിനസ്സ്, അക്കൗണ്ടിങ്ങ്, ബാങ്കിംഗ്, മേഖലകളിലും തിളങ്ങാം.

 പ്രവേശന പരീക്ഷകളിലും, മത്സര പരീക്ഷകളിലും മികവ്

 പ്രകടിപ്പിക്കണമെങ്കിൽ നേരത്തെ അതിന് തയ്യാറടുക്കുക എന്നതാണ് പ്രധാനം. ഇതെല്ലാം ശ്രദ്ദിച്ച് വേണം 2021 ൽ പ്ലസ് ടു ഫൈനൽ പരീക്ഷ എഴുതുന്ന കുട്ടികൾ മുന്നോട്ട് പോകാൻ.അങ്ങിനെയാണങ്കിൽ വളരെ വേഗത്തിലും, അതിലുപരി സന്തോഷത്തോടും, ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയും.