Header Ads

KAS മെയിന്‍ പരീക്ഷ നവംബര്‍ 20, 21 തീയതികളില്‍

കെ.എ.എസ് മെയിന്‍ പരീക്ഷ നവംബര്‍ 20, 21 തീയതികളിലായി നടക്കുമെന്ന് പി.എസ്.സി അറിയിച്ചു. നൂറ് മാര്‍ക്ക് വീതമുള്ള മൂന്ന് പേപ്പറുകളായിരിക്കും മെയിന്‍ പരീക്ഷയില്‍ ഉദ്യോഗാര്‍ത്ഥികള്‍ എഴുതേണ്ടത്. 

മെയിന്‍ പരീക്ഷയുടെ സിലബസ് 

  • പി.എസ്.സി. പ്രസിദ്ധീകരിച്ച കെ.എ.എസ്. മെയിനിന്റെ സിലബസ് പ്രകാരം 100 മാര്‍ക്കിന്റെ വീതം മൂന്ന് പേപ്പറുകളാണ് ഉള്ളത്. 
  • ജനറല്‍സ്റ്റഡീസിലെ വിഷയങ്ങളെ മാത്രം അധികരിച്ചാണ് പരീക്ഷകള്‍. 
  • ചരിത്രം (ഇന്ത്യ, കേരളം, ലോകം)കേരളത്തിന്റെ സാംസ്‌കാരികപൈതൃകം എന്നിവയാണ് ജനറല്‍ സ്റ്റഡീസ് പേപ്പര്‍-1 ന്റെ വിഷയങ്ങള്‍. 
  • ഭരണഘടന, പബ്ലിക് അഡ്മിനിസ്ട്രേഷന്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, സയന്‍സ് ആന്‍ഡ് ടെക്നോളജി, കറന്റ് ഇഷ്യൂസ് എന്നിവയാണ് പേപ്പര്‍-2 ലെ പഠനമേഖലകള്‍. 
  • ഇക്കോണമി ആന്‍ഡ് പ്ലാനിങ്, ഭൂമിശാസ്ത്രം എന്നിവയാണ് പേപ്പര്‍-3 ന്റെ വിഷയങ്ങള്‍

  പ്രാഥമിക പരീക്ഷയുടെ ഫലം

  • പ്രാഥമിക പരീക്ഷയുടെ ഫലം  പുറത്ത് വന്നപ്പോൾ സ്ട്രീം ഒന്നില്‍ 2160 പേര്‍ മെയിന്‍ പരീക്ഷ എഴുതാന്‍ യോഗ്യത നേടി. 
  • സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ രണ്ടാം സ്ട്രീമില്‍ നിന്ന് യോഗ്യത നേടിയത് 1048 പേരാണ്. 
  • കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ സ്ട്രീം മൂന്നിന്റെ ഫലം പ്രഖ്യാപിച്ചിട്ടില്ല .  
  • 2020 ഫെബ്രുവരി 22-നാണ് പരീക്ഷ നടന്നത്. നാലു ലക്ഷത്തോളം പേരാണ് മൂന്ന് സ്ട്രീമുകളിലായി നടന്ന പരീക്ഷയെഴുതിയത്. 

KAS Result  ലഭിക്കാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക 


LIKE OUR PAGES

മറ്റുള്ളവരിലേക്ക് share ചെയ്യൂ... അവർക്കും ഉപകാരപെടട്ടെ 💕

തൊഴിവസര , വിദ്യാഭ്യാസ, വാർത്തകൾ ലഭിക്കുന്നതിന് ജോയിൻ ചെയ്യുക

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.