Latest

6/recent/ticker-posts

Header Ads Widget

പ്ലസ് വൺ പ്രവേശനം: candidate login ചെയ്യാൻ കഴിയാത്തവർക്കുള്ള പിതിയ നിർദേശങ്ങൾ


ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കുന്നതിനെ സംബന്ധിച്ച് അപേക്ഷകർക്കുള്ള തുടർ നിർദ്ദേശങ്ങൾ.

അപേക്ഷാവിവരങ്ങൾ പരിശോധന,ട്രയൽ അലോട്ട്മെന്റ്റ്പരിശോധന, ഓപ്ഷൻ പുന:കമീകരണം, അലോട്ട്മെൻറുകളുടെ പരിശോധന, പ്രവേശനത്തിനു വേണ്ടിയുള്ള രേഖകൾ സമർപ്പിക്കൽ, ഫീസ് ഒടുക്കൽ തുടങ്ങിയ പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ക്യാൻഡിഡേറ്റ് ലോഗിനിലൂടെയാണ് അപേക്ഷകർ നിർവഹിക്കേണ്ടത്.

നിലവിൽ അപേക്ഷാസമർപ്പണം പൂർത്തീകരിച്ചവർക്ക് അപേക്ഷയിൽ തിരുത്തലുകളോ ഉൾപ്പെടുത്തലുകളോ ആവശ്യമെങ്കിൽ മാത്രം 2020 ആഗസ്ത് 20 ന് മുൻപ് കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിച്ച് തിരുത്തലുകൾ ഉൾപ്പെടുത്തലുകൾ രേഖപ്പെടുത്തി അപേക്ഷയുടെ അന്തിമ കൺഫർമേഷൻ ഉറപ്പാക്കിയാൽ മതിയാകുന്നതാണ്. മറ്റുള്ള എല്ലാ അപേക്ഷകരും ട്രയൽ അലോട്ട്മെൻറിനു മുൻപായി(2020 ആഗസ്റ്റ് 24 ന് മുൻപ്)ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കേണ്ടതാണ്.


അപേക്ഷാസമർപ്പണവേളയിൽ രണ്ട് വ്യത്യസ്ത ഇടങ്ങളിൽ മൊബൈൽ നമ്പർ രേഖപ്പെടുത്തിയപ്പോഴും ശരിയായ നമ്പർ നൽകാതെ അപേക്ഷ സമർപ്പിച്ചവർക്ക് ഒറ്റി.പി ലഭിക്കാത്തതിനാൽ ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കാൻ കഴിയുന്നില്ല എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശരിയായ മൊബൈൽ നമ്പർ അപേക്ഷയിൽ ഉൾപ്പെടുത്തുന്നതിന്അ പേക്ഷകനും രക്ഷിതാവും ഒപ്പു പ്രത്യക അപേക്ഷയും (അപേക്ഷയിൽ അപേക്ഷാനമ്പർ, സ്കീം,രജിസ്ട്രർ നമ്പർ, വിജയിച്ച വർഷം,ജനനത്തീയതി,ശരിയായ മൊബൈൽ നമ്പർ എന്നിവ - തെറ്റില്ലാതെ രേഖപ്പെടുത്തിയിരിക്കണം.) ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ കോപ്പിയും അപേക്ഷാർത്ഥിയുടെ ആധാറിന്റെ കോപ്പിയും ഉൾപ്പടെ സ്കാൻ ചെയ് ictcelldhse@gmail.com എന്ന ഇ-മെയിലേയ്ക്ക് അയയ്ക്കണം. മെയിലിനു ലഭിക്കുന്ന മറുപടിയിലെ നിർദ്ദേശാനുസരുണം തുടർപ്രവർത്തനങ്ങൾ നിർവഹിക്കേണ്ടതാണ്.

🛑 ഷെയർ ചെയ്യൂ..

മറ്റുള്ളവരിലേക്ക് share ചെയ്യൂ... അവർക്കും ഉപകാരപെടട്ടെ 💕


🔰തൊഴിവസര , വിദ്യാഭ്യാസ, വാർത്തകൾ ലഭിക്കുന്നതിന് ജോയിൻ ചെയ്യുക

https://chat.whatsapp.com/CK8WmU2cvZc2et53Z39dZW

Post a Comment

0 Comments