Header Ads

പരീക്ഷാ രീതികൾ മാറുന്നു; പി എസ് സി നിയമനങ്ങള്‍ക്ക് ഇനി രണ്ട് പരീക്ഷ


ആദ്യം സ്‌ക്രീനിങ് ടെസ്റ്റ്, ഇതില്‍ വിജയിക്കുന്നവര്‍ക്ക് രണ്ടാംഘട്ട പരീക്ഷ

 സംസ്ഥാനത്ത് പി.എസ്.സി പരീക്ഷകള്‍ ഇനിമുതല്‍ രണ്ടുഘട്ടം. ആദ്യഘട്ടത്തില്‍ സ്ക്രീനിങ് ടെസ്റ്റ് നടത്തും. ഇതില്‍ വിജയിക്കുന്നവര്‍ രണ്ടാംഘട്ട പരീക്ഷയ്ക്ക് യോഗ്യത നേടുമെന്ന് പി.എസ്.സി ചെയര്‍മാന്‍ എം.കെ സക്കീര്‍ അറിയിച്ചു. അതേസമയം, അപേക്ഷകള്‍ കൂടുതലായി വരുന്ന തസ്തികകള്‍ക്കായിരിക്കും പുതിയ പരിഷ്കരണം ബാധകമാവുകഎന്നും അദ്ദേഹം പറഞ്ഞു.


സ്‌ക്രീനിങ് ടെസ്റ്റാണ് ആദ്യ ഘട്ടം. ഇതില്‍ വിജയിക്കുന്നവരാണ് രണ്ടാംഘട്ട പരീക്ഷയ്ക്ക് യോഗ്യത നേടുക. പരീക്ഷാരീതി പരിഷ്‌ക്കരിക്കുന്നതിലൂാടെ രണ്ടാംഘട്ട പരീക്ഷയ്ക്ക് യോഗ്യത നേടുന്നവര്‍ മികവുള്ളവരായിരിക്കുമെന്നും കഴിവുള്ളവര്‍ നിയമനത്തിന് യോഗ്യത നേടുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.

പത്താംക്ലാസ്, പ്ലസ്ടു, ബിരുദ യോഗ്യതകളുള്ള തസ്തികള്‍ക്ക് വെവ്വേറെ തലത്തിലുള്ള പരീക്ഷകളായിരിക്കും ഉണ്ടായിരിക്കുക. സ്ക്രീനിങ് ടെസ്റ്റിലെ മാര്‍ക്ക് അന്തിമ റാങ്ക് ലിസ്റ്റിനെ ബാധിക്കില്ല. മെയിന്‍ പരീക്ഷയ്ക്ക് തസ്തികയ്ക്ക് അനുസൃതമായ ചോദ്യങ്ങള്‍ ഉണ്ടാകും

കൊവിഡ് പ്രതിസന്ധി മൂലം നീട്ടിവച്ച പരീക്ഷകള്‍ സെപ്തംബര്‍ മുതൽ നടക്കും . അപേക്ഷ ക്ഷണിച്ച തസ്തികകളിലേക്കുള്ള പരീക്ഷകള്‍ ഡിസംബര്‍ മുതല്‍ ആരംഭിക്കും. നേരത്തെ റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അവകാശപ്പെട്ട നിയമനം ഇതുവരെ നല്‍കിയിട്ടുണ്ട്. 

കെ.എ.എസ് പ്രിലിമിനറി ഫലം വൈകാതെ പ്രസിദ്ധീകരിക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു.

LIKE OUR PAGES

മറ്റുള്ളവരിലേക്ക് share ചെയ്യൂ... അവർക്കും ഉപകാരപെടട്ടെ 💕

തൊഴിവസര , വിദ്യാഭ്യാസ, വാർത്തകൾ ലഭിക്കുന്നതിന് ജോയിൻ ചെയ്യുക

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.