Header Ads

സെപ്റ്റംബറിൽ 48 പിഎസ്‌സി പരീക്ഷകൾ


കോവിഡ്  വ്യാപനത്തെ തുടർന്ന്  നടത്താൻ തീരുമാനിച്ചതിനു ശേഷം മാറ്റിവച്ച  പിഎസ്‌സി പരീക്ഷകൾ സെപ്റ്റംബറിൽ നടത്താൻ ധാരണ 

മാർച്ച്, ഏപ്രിൽ, മേയ്  മാസങ്ങളിലായി 62 പരീക്ഷകളാണ് മാറ്റിയത്. ഇതിൽ 48 എണ്ണവും സെപ്റ്റംബറിൽ നടത്തും. ബാക്കിയുള്ളവ തുടർ മാസങ്ങളിലായി പൂർത്തിയാക്കും. 

  • മാർച്ചിൽ നടത്താൻ തീരുമാനിച്ചിരുന്ന  7 പരീക്ഷകളും 
  • ഏപ്രിലിൽ നടത്താനിരുന്ന 12 പരീക്ഷകളിൽ 10 എണ്ണവും
  • മേയിൽ നടത്താൻ തീരുമാനിച്ചിരുന്ന 43 പരീക്ഷകളിൽ 31 എണ്ണവും സെപ്റ്റംബറിൽ നടത്തുന്നുണ്ട്. 

പരീക്ഷയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

  • അപേക്ഷിച്ചവർക്കെല്ലാം പരീക്ഷ എഴുതാനാവില്ല 
  • ‌നേരത്തെ കൺഫർമേഷൻ നൽകിയവർക്കു മാത്രമേ പരീക്ഷ എഴുതാൻ  കഴിയൂ 
  • ഏപ്രിലിലെ പരീക്ഷകൾക്ക് ഫെബ്രുവരി 10 വരെയും മേയിലെ പരീക്ഷകൾക്ക് മാർച്ച് 11 വരെയുമാണ് കൺഫർമേഷൻ നൽകാൻ അവസരം നൽകിയിരുന്നത്. 

  • കണ്ടെയ്ന്റ്മെന്റ് സോണിൽ താമസിക്കുന്നവർക്ക് പിന്നീട് അവസരം ലഭിക്കില്ല   
  • നേരത്തെ ഹാൾടിക്കറ്റ് എടുത്തവർ പുതിയ ഹാൾടിക്കറ്റ് ഡൗൺലോ‍ഡ് ചെയ്തെടുത്തു വേണം  പരീക്ഷയ്ക്ക് ഹാജരാകാൻ. 
  • ജില്ലാതല നിയമനങ്ങൾക്കു പുറമേ സംസ്ഥാനതല തിരഞ്ഞെടുപ്പുകളിലും  ഉദ്യോഗാർഥികൾക്ക് സ്വന്തം ജില്ലയിൽ പരമാവധി പരീക്ഷാകേന്ദ്രം അനുവദിക്കും. 
  • പിഎസ്‌സിയുടെ ജില്ലാ ഓഫിസിലും സമീപ പ്രദേശങ്ങളിലെ സ്കൂളുകളിലുമായിരിക്കും ഒഎംആർ പരീക്ഷ. 
  • സ്കൂളുകൾ ലഭ്യമാക്കുന്നതിന് വിദ്യാഭ്യാസ വകുപ്പിന് പിഎസ്‌സി കത്തു നൽകും.  
  • ഓൺലൈൻ പരീക്ഷകൾ  പിഎസ്‌സിയുടെ സ്വന്തം പരീക്ഷാ കേന്ദ്രത്തിലായിരിക്കും നടത്തുക.


അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.