Header Ads

കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍


  • പരീക്ഷാ കേന്ദ്രം മാറ്റുന്നതിന് ആറ് വരെ അപേക്ഷിക്കാം
  • കാലിക്കറ്റ് സര്‍വകലാശാല സെപ്തംബര്‍ 15 മുതല്‍ നടത്തുന്ന വിവിധ പരീക്ഷകള്‍ക്ക് അപേക്ഷിച്ചവരില്‍ കോവിഡ് മൂലം മറ്റ് ജില്ലകളില്‍ അകപ്പെട്ടവര്‍ക്ക് പരീക്ഷാ കേന്ദ്രം മാറ്റുന്നതിന് രജിസ്റ്റര്‍ ചെയ്യാനുള്ള തിയതി സെപ്തംബര്‍ ആറ് വരെ നീട്ടി.
  • യു.ജി രണ്ടാം സെമസ്റ്റര്‍ പുനഃപ്രവേശനം
  • കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസത്തിന് കീഴില്‍ ബി.എ/ബി.കോം/ബി.എസ്.സി മാത്‌സ്/ബി.ബി.എ (സി.ബി.സി.എസ്.എസ്) പ്രോഗ്രാമുകള്‍ക്ക് 2017, 2018 വര്‍ഷങ്ങളില്‍ പ്രവേശനം നേടി ഒന്നാം സെമസ്റ്റര്‍ പരീക്ഷക്ക് അപേക്ഷിച്ച ശേഷം തുടര്‍പഠനം നടത്താനാവാത്തവര്‍ക്ക് രണ്ടാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിന് നൂറ് രൂപ പിഴയോടെ അപേക്ഷിക്കാനുള്ള തിയതി സെപ്തംബര്‍ 11 വരെ നീട്ടി. 
  • ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ പ്രിന്റൗട്ട്, ചലാന്‍, ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ഹാള്‍ടിക്കറ്റിന്റെ പകര്‍പ്പ്, എസ്.ഡി.ഇ ഐ.ഡി/ടി.സി എന്നിവ സഹിതം എസ്.ഡി.ഇ ഓഫീസില്‍ സെപ്തംബര്‍ 14-നകം ലഭിക്കണം. വെബ്‌സൈറ്റ്: www.sdeuoc.ac.in വിവരങ്ങള്‍ക്ക്: 0494 2407356, 2407494.
  • പരീക്ഷാഫലം
  • കാലിക്കറ്റ് സര്‍വകലാശാല 2019 മെയില്‍ നടത്തിയ വിദൂരവിദ്യാഭ്യാസം പ്രീവിയസ് എം.എ മലയാളം റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം വെബ്‌സൈറ്റില്‍. 
  • പുനര്‍മൂല്യനിര്‍ണയത്തിന് സെപ്തംബര്‍ 17 വരെ അപേക്ഷിക്കാം.


അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.