Header Ads

സർക്കാർ ഐ.ടി.ഐ പ്രവേശന നടപടി പരിഷ്‌കരിച്ചു; പ്രധാന മാറ്റങ്ങൾ ഇവയാണ്

കോവിഡ് 19 നിയന്ത്രണങ്ങൾ പാലിച്ച് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സഹായകരമാകുന്ന രീതിയിൽ സർക്കാർ ഐ.ടി.ഐകളിലെ പ്രവേശന നടപടികൾ പരിഷ്‌കരിച്ചു. ഐ.ടി.ഐ പ്രവേശന നടപടികൾ ഉടനെ ആരംഭിക്കും  

പ്രവേശന നടപടികളിലെ  പ്രധാന മാറ്റങ്ങൾ 

  • സർക്കാർ ഐ.ടി.ഐകളിൽ സജ്ജീകരിക്കുന്ന ഹെൽപ്‌ഡെസ്‌ക്കുകൾ മുഖേനയും അപേക്ഷ സമർപ്പിക്കാം.  
  • 100 രൂപ ഫീസൊടുക്കി ഒറ്റ അപേക്ഷയിൽ സംസ്ഥാനത്തെ ഏത് ഐ.ടി.ഐയിലേക്കും അപേക്ഷിക്കാം. 

  • അപേക്ഷാഫീസ് ഒടുക്കുന്നതിന് ഓൺലൈനായും ഓഫ്‌ലൈനായും സൗകര്യമുണ്ടാവും.  
  • https://itiadmissions.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.  

  • പ്രവേശന വിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങളും https://det.kerala.gov.in, https://itiadmissions.kerala.gov.in എന്നിവയിൽ പ്രസിദ്ധീകരിക്കും.  

  • അപേക്ഷകന് ലഭിക്കുന്ന യൂസർ ഐ.ഡിയും പാസ്‌വേർഡും ഉപയോഗിച്ച് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി വരെ സമർപ്പിച്ച അപേക്ഷയിൽ മാറ്റങ്ങൾ വരുത്താം. 
  • അപേക്ഷ സംബന്ധിച്ച വിവരങ്ങൾ മൊബൈൽ നമ്പരിൽ എസ്.എം.എസ് ആയി ലഭിക്കും. 
  • ഐ.ടി.ഐ പ്രവേശന നടപടികൾ ഉടനെ ആരംഭിക്കും , കൂടുതൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതാണ് 

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.