പരീക്ഷ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല അഞ്ചാം സെമസ്റ്റര്‍ എം.സി.എ. (2014 പ്രവേശനം) റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ഒക്ടോബര്‍ 3 വരേയും 170 രൂപ പിഴയോടെ ഒക്ടോബര്‍ 6 വരേയും ഫീസടച്ച് ഒക്ടോബര്‍ 8 വരെ രജിസ്റ്റര്‍ ചെയ്യാം.
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല 2020 ഏപ്രിലില്‍ നടത്തിയ മാസ്റ്റര്‍ ഓഫ് ട്രാവല്‍ ആന്റ് ടൂറിസം മാനേജ്മെന്റ് (സി.യു.സി.എസ്.എസ്.) നാലാം സെമസ്റ്റര്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്ടോബര്‍ 12 വരെ അപേക്ഷിക്കാം.
ബിരുദപ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കാലിക്കറ്റ് സര്‍വകലാശാല 2020-21 വര്‍ഷത്തെ ബിരുദപ്രവേശനത്തിനുള്ള ഒന്നാമത്തെ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. സര്‍വകലാശാലാ വെബ്സൈറ്റില്‍ സ്റ്റുഡന്റ് ലോഗിന്‍ വഴി അലോട്ട്മെന്റ് പരിശോധിക്കുകയും അലോട്ട്മെന്റ് ലഭിച്ചവരില്‍ എസ്.സി/എസ്.ടി./ഒ.ഇ.സി. വിദ്യാര്‍ത്ഥികള്‍ 115 രൂപയും മറ്റുള്ളവര്‍ 480 രൂപയും മാന്‍ഡേറ്ററി ഫീസടച്ച് അലോട്ട്മെന്റ് ഉറപ്പു വരുത്തേണ്ടതുമാണ്. മാന്‍ഡേറ്ററി ഫീസ് അടക്കുന്നതിനുള്ള ലിങ്ക് 29.09.2020 വൈകീട്ട് 5 മണി വരെ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാകും. ലഭിച്ച ഓപ്ഷനില്‍ തൃപ്തരായ വിദ്യാര്‍ത്ഥികള്‍ ഹയര്‍ ഓപ്ഷനുകള്‍ക്ക് പരിഗണിക്കേണ്ടതില്ലെങ്കില്‍ ഹയര്‍ ഓപ്ഷന് റദ്ദു ചെയ്യേണ്ടതാണ്. ഹയര്‍ ഓപ്ഷന് റദ്ദു ചെയ്യുന്നവര്‍ നിര്‍ബന്ധമായും പുതുക്കിയ അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. രണ്ടാം അലോട്ട്മെന്റിനു ശേഷം മാത്രമേ വിദ്യാര്‍ത്ഥികള്‍ കോളേജുകളില്‍ പ്രവേശനം നേടേണ്ടതുള്ളൂ.
0 Comments