പ്രവേശനപരീക്ഷ ഒഴിവാക്കി
സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിലെ യു.ജി/പി.ജി പ്രവേശനത്തിന് ഏർപ്പെടുത്തിയിരുന്ന പ്രവേശനപരീക്ഷ കോവിഡ് പശ്ചാത്തലത്തിൽ 2020-21 അധ്യയനവർഷത്തേക്ക് ഒഴിവാക്കി.
പകരം യോഗ്യതാപരീക്ഷയിൽ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. വിദ്യാർഥികൾക്ക് *സെപ്റ്റംബർ 25 മുതൽ 28 വരെ അപേക്ഷയിൽ മാർക്ക് ചേർക്കാം*.
കൂടാതെ *ഇനിയും അപേക്ഷിക്കുന്നവർക്കും രജിസ്ട്രേഷൻ നടത്താം*. ഓൺലൈൻ അപേക്ഷ പൂർത്തീകരിക്കാൻ സാധിക്കാത്തവർക്കും ഈ അവസരം ഉപയോഗിക്കാം. വിശദ വിവരങ്ങൾ www.admission.kannuruniversity.ac.in എന്ന വെബ് സൈറ്റിൽ
അപേക്ഷത്തീയതി നീട്ടി
അഫിലിയേറ്റഡ് കോളേജുകളിലേക്ക് 2020-21 അധ്യയനവർഷത്തെ പി.ജി. പ്രവേശനത്തിന് 28-ന് അഞ്ചുവരെ അപേക്ഷിക്കാം
ടൈംടേബിൾ
29.09.2020 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിരുദ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
- ബി. കോം., ബി. ബി. എ., ബി. ബി. എ. റ്റി. റ്റി. എം., ബി. ബി. എ. –ആർ. റ്റി. എം., ബി. ബി. എ എ എച്ച്. പരീക്ഷകൾ സെപ്റ്റംബർ 29, 30 തീയതികളിലും
- ബി. എസ് സി., ബി. എസ് സി. ഓണേഴ്സ്, ബി. സി. എ. പരീക്ഷകൾ ഒക്ടോബർ 1, 6, 7, 8 തീയതികളിലും
- ബി. എ., ബി. എസ്. ഡബ്ല്യൂ., ബി. റ്റി. റ്റി. എം., ബി. ബി. എം. പരീക്ഷകൾ ഒക്ടോബർ 8, 9, 12 തീയതികളിലും നടക്കും.
- ബി. എ. പൊളിറ്റിക്കൽ സയൻസ് 4B06POL- State Politics in India പേപ്പറിന്റെ പുനഃപരീക്ഷ ഒക്ടോബർ 8 നും നടക്കും.
0 Comments