സിഎസ്എസ്. പിജി.പ്രവേശനപരീക്ഷ
- പഠനവകുപ്പുകളിലേക്കുളള സി.എസ്.എസ്. പിജി പ്രവേശനപരീക്ഷ ഒമ്പതു ജില്ലകളിലായി നടത്തും. രജിസ്റ്റർ ചെയ്തിട്ടുളള അപേക്ഷകർ 27 നു മുന്‍പായി അവരുടെ പരീക്ഷാകേന്ദ്രം ഓണ്‍ലൈനായി രേഖപ്പെടുത്തണം.
- കേരളസർവകലാശാലയുടെ ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുളള ഓണ്‍ലൈൻ രജിസ്ട്രേഷൻ ഒക്ടോബർ 15 ന് അഞ്ചിന് അവസാനിക്കും. പ്രവേശന നടപടികളിൽ പങ്കെടുക്കുവാൻ താൽപര്യമുളള വിവിധ വിഭാഗത്തിൽപ്പെട്ട എല്ലാ വിദ്യാർഥികളും ഈ സമയത്തിനു മുന്‍പ് തന്നെ രജിസ്ട്രേഷൻ പൂർത്തിയാക്കണം. ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്താത്ത വിദ്യാർഥികളെ ഒരു കാരണവശാലും അലോട്ട്മെന്റിന് പരിഗണിക്കുന്നതല്ല. ഓണ്‍ലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയവർ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റൗട്ട് തുടർ ആവശ്യത്തിനായി സൂക്ഷിക്കണം.
- സ്പോർട്സ് ക്വാട്ട പ്രവേശനത്തിന് താൽപര്യമുളള വിദ്യാർത്ഥികൾ സ്പോർട്സ് സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്ത ശേഷം പ്രൊഫൈലിൽ ലഭ്യമാകുന്ന പ്രൊഫോമ തങ്ങൾ ഓപ്ഷൻ നൽകിയിട്ടുളള കോളജുകളിൽ (സ്പോർട്സ് ക്വാട്ട പ്രവേശനത്തിന് താൽപര്യമുളള കോളജുകളിൽ മാത്രം) നേരിട്ടോ ഇമെയിൽ മുഖാന്തിരമോ സമർപ്പിക്കണം. എയ്ഡഡ് കോളജുകളിലെ കമ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്ക് ബന്ധപ്പെട്ട വിഭാഗത്തിലെ വിദ്യാർഥികൾക്ക് ഓണ്‍ലൈനായി ഒക്ടോബർ 15 വൈകിട്ട് അഞ്ചു വരെ അപേക്ഷിക്കാം. കേന്ദ്രീകൃത അലോട്ട്മെന്റിനായി ഓണ്‍ലൈൻ അപേക്ഷ പൂർത്തിയാക്കിയവർക്ക് വീണ്ടും ലോഗിൻ ചെയ്ത ശേഷം പ്രൊഫൈലിലെ കമ്യൂണിറ്റി ക്വാട്ട ലിങ്ക് ഉപയോഗിച്ച് താൽപര്യമുളള വിഷയങ്ങൾ/കോളജുകൾ പ്രത്യേക ഓപ്ഷനായി നൽകാം. വിദ്യാർഥിയുടെ കമ്യൂണിറ്റി അടിസ്ഥാനമാക്കി അവർക്ക് അപേക്ഷിക്കാൻ സാധിക്കുന്ന കോളജുകൾ മാത്രമേ ഇവിടെ ഓപ്ഷനായി കാണിക്കുകയുളളൂ. ഓപ്ഷനുകൾ നൽകിയതിനു ശേഷം സേവ് ചെയ്ത് അതിന്റെ പ്രിന്റൗട്ട് എടുത്ത് തുടർ ആവശ്യങ്ങൾക്കായി സൂക്ഷിക്കുക.
- ഓണ്‍ലൈൻ അപേക്ഷ പ്രിന്റൗട്ടിന്റെ പകർപ്പുകൾ ഒന്നുംതന്നെ കോളജിലേക്കോ സർവകലാശാലയിലേക്കോ അയയ്ക്കേണ്ട. അത് അഡ്മിഷൻ സമയത്ത് കോളജിൽ ഹാജരാക്കണം.
- കാര്യവട്ടം യൂണിവേഴ്സിറ്റി എൻജിനിയറിംഗ് കോളജിലെ ഒഴിവുളള എൻ.ആർ.ഐ.സീറ്റുകളിലേക്ക് 27 വരെ അപേക്ഷിക്കാം. ഫോണ്‍: 9846332974
മറ്റുള്ളവരിലേക്ക് share ചെയ്യൂ... അവർക്കും ഉപകാരപെടട്ടെ
0 Comments