Latest

6/recent/ticker-posts

Header Ads Widget

വി.എച്ച്.എസ്.ഇ മൂന്നാം അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു


വൊക്കേഷണൽ ഹയർ സെക്കണ്ടറി ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്റ് www.vhscap.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

Third Allotment Result എന്ന ലിങ്കിൽ അപേക്ഷാ നമ്പരും ജനനതീയതിയും ടൈപ്പ് ചെയ്ത്അ പേക്ഷകർക്ക് അലോട്ട്മെന്റ് വിവരങ്ങൾ മനസിലാക്കുന്നതിനും അലോട്ട്മെന്റ് ലെറ്റർ ഡൗൺലോഡ് ചെയ്യുന്നതിനും കഴിയും.

അലോട്ട്മെൻറ് ലഭിച്ച കുട്ടികൾ 01-10-2020 വൈകുന്നേരം 4.00 മണിക്ക് മുൻപായി അലോട്ട്മെൻറ് ലഭിച്ച സ്‌കൂളിൽ സ്ഥിര അഡ്മിഷൻ നേടണം




 അപേക്ഷകർക്കുള്ള നിർദ്ദേശങ്ങൾ


  • മൂൻ അലോട്ട്മെന്റുകളിൽ താത്കാലിക പ്രവേശനം നേടിയ വിദ്യാർത്ഥികൾ മൂന്നാം അലോട്ട്മെന്റിലും മാറ്റമില്ലാതെ തുടർന്നാൽ ആ കുട്ടികളുടെ പേരിന് നേരെ അലോട്ടഡ്സ്റ്റാ റ്റസ് First അഥവാ Second എന്നാവും കാണുക. അത്തരം കുട്ടികളും അലോട്ട്മെന്റ്ല ഭിച്ച സ്കൂളുകളിൽ സ്ഥിര പ്രവേശനം നേടേണ്ടതാണ്.
  • മൂന്നാം അലോട്ട്മെന്റിന്റെ അടിസ്ഥാനത്തിൽ 01/10/2020, 4.00 മണി വരെ സ്കൂളുകളിൽ അഡ്മിഷൻ നേടാവുന്നതാണ്.
  • അലോട്ട്മെന്റ് ലഭിച്ചിട്ടുള്ള വിദ്യാർത്ഥികൾക്ക്, സ്ഥിര പ്രവേശനം ആണ് ലഭിക്കുന്നത്.
  • മൂന്നാം അലോട്ട്മെന്റിൽ താൽക്കാലിക പ്രവേശനം അനുവദനീയമല്ല.
  • മുൻ അലോട്ട്മെന്റുകളിൽ താൽക്കാലിക പ്രവേശനം നേടിയിരുന്നവരും നിശ്ചിത ഫോർമാറ്റിൽ അപേക്ഷ (ഫോം 11 P) നൽകി സ്ഥിര പ്രവേശനം നേടേണ്ടതാണ്.
  • അഡ്മിഷന് ഹാജരാകുമ്പോൾ, വിദ്യാർത്ഥി അപേക്ഷയിൽ അവകാശപ്പെട്ട എല്ലാ വിവരങ്ങളും തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം.
  • അലോട്ട്മെന്റ് ലഭിച്ചിട്ടുള്ള വിദ്യാർത്ഥി, 01/10/2020 വൈകുന്നേരം 4.00 മണിക്ക് മുമ്പ്  അഡ്മിഷൻ ലഭിച്ച സ്കൂളിൽ റിപ്പോർട്ട് ചെയ്ത് സ്ഥിര അഡ്മിഷൻ നേടാതിരുന്നാൽ, വിദ്യാർത്ഥി അഡ്മിഷൻ പാസസിൽനിന്നും പുറത്താകും. 
  • കൃത്യസമയത്തിനുള്ളിൽ സ്കൂളുകളിൽ റിപ്പോർട്ട് ചെയ്യാത്ത വിദ്യാർത്ഥികൾക്ക് പിന്നീട് അഡ്മിഷൻ ലഭിക്കുന്നതല്ല.




കൂടുതൽ വിവരങ്ങൾ ⤵️

Rank List

Instructions to Students 

Website

Post a Comment

0 Comments