Latest

6/recent/ticker-posts

Header Ads Widget

സി.എച്ച്. മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പിന്(റിന്യൂവൽ) അപേക്ഷിക്കാം

സംസ്ഥാനത്തെ സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന സ്ഥിര താമസക്കാരായ മുസ്ലീം/ലത്തീന്‍ ക്രിസ്ത്യന്‍/ പരിവര്‍ത്തിത ക്രിസ്ത്യന്‍ മത വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് 2020-21 അദ്ധ്യയന വര്‍ഷത്തേയ്ക്ക് സി.എച്ച്. മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ് / ഹോസ്റ്റല്‍ സ്‌റ്റൈപന്റിന് (റിന്യൂവല്‍) ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു

  • ഒക്ടോബര്‍ 30 വരെ റിന്യൂവലിനായി അപേക്ഷ സമര്‍പ്പിക്കാം
  • ന്യൂനപക്ഷ വിഭാഗത്തിലെ പെൺകുട്ടികൾക്കാണ് സ്കോളർഷിപ്പ് 

ആർക്കാണ് അവസരം ?
  • 2019-20 അധ്യയന വര്‍ഷം സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ക്കാണ് റിന്യൂവലിന് അവസരം. 
  • ബിരുദക്കാര്‍ക്ക് 5,000 രൂപാ വീതവും, ബിരുദാനന്തര ബിരുദക്കാര്‍ക്ക് വിദ്യാര്‍ത്ഥിനികള്‍ക്ക് 6,000 രൂപാ വീതവും, പ്രൊഫഷണല്‍ കോഴ്സുകാര്‍ക്ക് 7,000 രൂപാ വീതവും ഹോസ്റ്റല്‍ സ്‌റ്റൈപന്റ് ഇനത്തില്‍ 13,000 രൂപാ വീതവുമാണ് പ്രതിവര്‍ഷം സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. 
  • ഒരു വിദ്യാര്‍ത്ഥിനിക്ക് സ്‌കോളര്‍ഷിപ്പ് അല്ലെങ്കില്‍ ഹോസ്റ്റല്‍ സ്‌റ്റൈപന്റ് എന്നിവയില്‍ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാം. 
  • കോളേജ് ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ക്കും, സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ക്കും ഹോസ്റ്റല്‍ സ്‌റ്റൈപ്പന്റിനായി അപേക്ഷിക്കാം
  • കുടുംബ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിദ്യാര്‍ത്ഥിനികളെ തിരഞ്ഞെടുക്കുക. 
  • അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം

അപേക്ഷിക്കേണ്ട വിധം 
www.minoritywelfare.kerala.gov.in ല്‍ ഓണ്‍ലൈനായി ഒക്ടോബര്‍ 30 വരെ അപേക്ഷിക്കാം. 

  • 1. www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിൽ Scholarship -C.H. Mohammed Koya Scholarship (CHMS) എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • 2. "Renewal button - ൽ ക്ലിക്ക് ചെയ്യുക.
  • 3. Application fill ചെയ്യുക 
  • 4, സ്കോളർഷിപ്പിനായി അപേക്ഷ സമർപ്പിച്ചതിനുശേഷംView/ Print Application ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റ് എടുക്കുക.
  • 5. രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റ് ഔട്ട് ചുവടെ പറയുന്ന രേഖകൾ സഹിതം വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപന മേധാവിക്ക് സമർപ്പിക്കണം.

അപേക്ഷകർ ഹാജരാക്കേണ്ട രേഖകൾ
  • 1. അപേക്ഷകരുടെ ഫോട്ടോ പതിച്ച രജിസ്ട്രേഷൻ പ്രിന്റൗട്ട്.
  • 2. അപേക്ഷകരുടെ സ്വന്തം പേരിലുള്ള ബാങ്ക് പാസ്സ് ബുക്കിന്റെ് ഒന്നാമത്തെ പേജിന്റെ പകർപ്പ് (പേര്,  അക്കൗണ്ട് നമ്പർ, ബ്രാഞ്ച്  കോഡ് ബ്രാഞ്ചിന്റെ അഡ്രസ്സ് എന്നിവ ഉൾപ്പെടുത്തിയിരിക്കണം).
  • 3. മാർക്ക് ലിസ്റ്റിന്റെ പകർപ്പ്/മാർക്ക് ലിസ്റ്റ് ലഭിച്ചിട്ടില്ലെങ്കിൽ നിർബന്ധമായും സാക്ഷ്യപത്രം സമർപ്പിക്കേണ്ടതാണ്.
  • 4, വരുമാന സർട്ടിഫിക്കറ്റ്

സ്ഥാപന മേധാവികളുടെ ശ്രദ്ധയ്ക്ക്

  • 1. അപേക്ഷകർ സമർപ്പിച്ചിരിക്കുന്ന രേഖകൾ സ്ഥാപനമേധാവിയോ അദ്ദേഹംചുമതലപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥനോ ഓൺലൈനായി പരിശോധിക്കണം. (Verification)
  • 2. സൂക്ഷ്മ പരിശോധന പൂർത്തീകരിച്ച അപേക്ഷകൾ സ്ഥാപനമേധാവി ഓൺലൈൻ വഴി അംഗീകരിച്ചിരിക്കണം. (Approval)
  • 3. എല്ലാ രേഖകളുടെയും നിജസ്ഥിതി സ്ഥാപനമേധാവി ഉറപ്പു വരുത്തണം. മുൻവർഷത്തെ പരീക്ഷാഫലം വന്നിട്ടില്ലെങ്കിൽ സാക്ഷ്യപത്രം വാങ്ങി സൂക്ഷിക്കേണ്ടതാണ്. സാക്ഷ്യപ്രതം അനുബന്ധമായി ചേർത്തിരിക്കുന്നു)

Help Line : 0471 2302090, 2300524

Post a Comment

0 Comments