കേന്ദ്ര മാനവ വിഭവശേഷി മന്താലയം കോളേജ്/സർവ്വകലാശാല വിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കാനുളള അവസാന തീയതി: 31-10-2010
മുൻപ് നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ അപേക്ഷ സമർപ്പിച്ച ഫ്രഷ്, റിന്യൂവൽ എന്നിവക്ക് (ഫ്രഷ് 201)9, ഫസ്റ്റ് റിന്യൂവൽ, 2018, സെക്കന്റ് റിന്യൂവൽ, 2017, തേർഡ് റിന്യൂവൽ 2016 ഉം പുതുതായി അപേക്ഷിക്കുന്നവർക്കും ഇപ്പോൾ അപേക്ഷ സമർപ്പിക്കാം.
യോഗ്യത
- കേരള സ്റ്റേറ്റ് ഹയർ സെക്കൻഡറി / വൊക്കേഷണൽ ഹയർസെക്കൻഡറി ബോർഡുകൾ നടത്തിയ 12-ാം ക്ലാസ്സ് പരീക്ഷയിൽ 80% മാർക്കുവാങ്ങി വിജയിച്ചവരുംഏതെങ്കിലും ബിരുദ കോഴ്സിന് ഒന്നാം വർഷം പഠിക്കുന്നവരുമായിരിക്കണം അപേക്ഷകർ.
- ഇന്ത്യാ ഗവൺമെന്റ് നിർദ്ദേശിക്കുന്ന താഴെ പറയുന്ന മാനദണ്ഡങ്ങൾക്ക് വിധേയമായിട്ടായിരിക്കും സ്കോളർഷിപ്പനുവദിക്കുന്നത്.
സ്കോളർഷിപ്പ് അപേക്ഷിക്കാനുള്ള മാനദണ്ഡം
A. സ്കോളർഷിപ്പ് ഫ്രഷായി അപേക്ഷിക്കാനുള്ള മാനദണ്ഡം
- 1). അപേക്ഷകർ യോഗ്യതാ പരീക്ഷയിൽ കുറഞ്ഞത് 80% മാർക്ക് നേടിയവരും വാർഷിക കുടുംബ വരുമാനം 8 ലക്ഷം രൂപ കവിയാത്തവരുമായിരിക്കണം.
- 2). അപേക്ഷകർ അംഗീകൃത സ്ഥാപനങ്ങളിൽ അംഗീകൃത കോഴ്സിന് പഠിക്കുന്നവരായിരിക്കണം. പ്ലസ്സു കഴിഞ്ഞ് തുടർപഠനം നടത്തുന്നവരായിരിക്കണം.
- 3). മറ്റേതെങ്കിലും സ്കോളർഷിപ്പുകൾ വാങ്ങുന്നവർ ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹരല്ല.
- 4). ആക സ്കോളർഷിപ്പിന്റെ 50% പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു.
- 5). 15% സ്കോളർഷിപ്പുകൾ എസ്.സി. വിഭാഗത്തിനും 75% സ്കോളർഷിപ്പുകൾ എസ്.ടി. വിഭാഗത്തിനും 27% സ്കോളർഷിപ്പുകൾ ഒ.ബി.സി. വിഭാഗത്തിനും ഓരോ വിഭാഗത്തിലും 5% ഭിന്നശേഷി വിഭാഗത്തിനും നീക്കി വച്ചിരിക്കുന്നു.
- 6). അപേക്ഷകർ 18-25 നും മദ്ധ്യേ പ്രായമുളളവരായിരിക്കണം.
B . സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് പുതുക്കുവാനുള്ള മാനദണ്ഡം
- 1). തൊട്ടുമാമ്പുളള പരീക്ഷയിൽ കുറഞ്ഞത് 50% മാർക്കുളള വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് 2-ാം വർഷം മുതൽ പുതുക്കി നൽകും.
- 2) 75% അറ്റൻഡൻസ് ഉണ്ടായിരിക്കണം.
സമർപ്പിക്കേണ്ട രേഖകൾ
സ്കോളർഷിപ്പിന്അ പേക്ഷിക്കുന്ന വിദ്യാർത്ഥികൾ താഴെപ്പറയുന്ന രേഖകൾ കൂടി സ്ഥാപനമേധാവിയ്ക്ക് സമർപ്പിച്ചിരിക്കണം.
- 1). ബന്ധപ്പെട്ട അധികാരിയിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ്.
- 2), ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർസെക്കൻഡറിയുടെ മാർക്ക് ലിസ്റ്റിന്റെ അസ്സൽ പകർപ്പ്.
- 3), ജാതി, ശാരീരിക വൈകല്യം എന്നിവ തെളിയിക്കുന്നതിനുളള സർട്ടിഫിക്കറ്റുകൾ (SC/ST/OBC/PH വിദ്യാർത്ഥികൾ)
- 4), വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനമേധാവിയിൽ നിന്നുളള പ്രവേശന റിപ്പോർട്ട്
സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് - പ്രത്യേകതകൾ
- 2020-21 ൽ കേരളത്തിൽ അനുവദിക്കുന്ന ആകെ സ്കോളർഷിപ്പ് 2324 ആണ്.
- ബിരുദതലം മുതൽ (പ്രൊഫണൽ കോഴ്സൾപ്പെടെ) പരമാവധി 5 വർഷത്തേക്ക്ന ൽകുന്നു.
- സ്കോളർഷിപ്പ് സയൻസ്, കോമേഴ്സ്, ഹ്യൂമാനിറ്റീസ് എന്നീ ഗ്രൂപ്പുകൾക്ക് 3:2:1 എന്ന അനുപാതത്തിൽ വീതിച്ചു നൽകും.
- ബിരുദതലത്തിൽ പ്രതിമാസം 1000/- രൂപയും ബിരുദാനന്തര ബിരുദതലത്തിൽ പ്രതിമാസം 2000/രൂപയുമാണ് സ്കോളർഷിപ്പ് തുക.
- ഒരു അദ്ധ്യയന വർഷം പരമാവധി 10 മാസമാണ്സ്കോളർഷിപ്പ്അ നുവദിക്കുന്നത്.
- ഒന്നാം മാസം പ്രവേശനം ലഭിച്ച മാസം മുതലാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്.
- ഇ-മെയിൽ: centralsectorscholarship@gmail.com.
- ഫോൺ: 9446096580, 9446780308, 04712306580
0 Comments