Header Ads

Kerala ITI Admission 2020 started: ഐ.റ്റി.ഐ പ്രവേശനം ഓൺലൈനായി

 

കേരള സർക്കാർ വ്യാവസായിക പരിശീലന കേന്ദ്രങ്ങളിലേക്ക് 2020-21  വർഷത്തേക്കുള്ള പ്രവേശന നടപടികൾ 10.09.2020 ന് രാവിലെ 10 മണി മുതൽ ആരംഭിച്ചു . ഓൺലൈനായി 24ന് വൈകീട്ട് 5 മണി വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇന്റർനെറ്റ് സൗകര്യമുള്ള മൊബൈൽ ഫോൺ ഉപയോഗിച്ചും അപേക്ഷിക്കാം.

  • ⭕ യോഗ്യത : എസ്.എസ്.എൽ.സി ജയിച്ചവർ, തോറ്റവർ , തത്തുല്യ യോഗ്യതയുള്ളവർ
  • ⭕ അപേക്ഷ ഫീസ് :  ₹ 100/-
  • 🗓️ അവസാന തിയ്യതി :  24.09.2020 5pm

ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് ഒരു അപേക്ഷ മാത്രമെ സമർപ്പിക്കാൻ സാധിക്കയുള്ളു. പ്രസ്തുത അപേക്ഷ സംമ്പന്ധിച്ച എല്ലാ അറിയിപ്പുകളും ആ നമ്പറിലേക്ക് SMS ആയി ലഭിക്കുന്നതാണ്. രജിസ്ട്രേഷനു ശേഷം, അപേക്ഷ പൂർണ്ണമായും പൂരിപ്പിച്ച് സമർപ്പിക്കേണ്ടതും തുടർന്ന് അപേക്ഷാ ഫീസായ ₹100/- ഓൺലൈനായി തന്നെ അടക്കാവുന്നതുമാണ്.

സംസ്ഥാനത്തിലെ 100 ഗവ:എെടിഐ കളിലുമുള്ള NCVT, SCVT, COE കോഴ്‌സുകളിലേയ്ക്കുമായി ഒരു അപേക്ഷയേ അവശ്യമുള്ളു

എല്ലാ സീറ്റുകളിലേയ്ക്കും മെറിറ്റിന്റെയും സംവരണത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം നടത്തുന്നത്. 

ഈ വർഷം മുതൽ ആകെ സീറ്റുകളുടെ 10% മുന്നോക്ക വിഭാഗങ്ങളിലെ പിന്നാക്കകാർക്കായി സംവരണം ചെയ്തിട്ടുണ്ട്. 

തിരഞ്ഞെടുക്കുന്ന സ്ഥാപനത്തിലെ ട്രേഡുകൾ, കൗൺസിലിംഗ് സമയത്ത് തിരഞ്ഞെടുക്കാവുന്നതാണ്. 

വിശദ വിവരങ്ങൾ വകുപ്പ് വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രോസ്പെക്ടസിൽ ലഭ്യമാണ്. 

Prospectus for  2020 ITI Admissions for trades under NCVT scheme

Prospectus for 2020 ITI Admissions for trades under SCVT scheme

Prospectus for 2020 Admissions for trades under Centre of Excellence Scheme


Website

LIKE OUR PAGES

മറ്റുള്ളവരിലേക്ക് share ചെയ്യൂ... അവർക്കും ഉപകാരപെടട്ടെ 💕


അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.