Latest

6/recent/ticker-posts

Header Ads Widget

ഇന്ദിരാഗാന്ധി പി.ജി. ഒറ്റപ്പെൺകുട്ടി സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 30 വരെ

 ഒറ്റ മകൾക്ക് പിജി സ്‌കോളർഷിപ്പ്: നോൺ  പ്രൊഫഷണൽ കോഴ്സുകളിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കാൻ യു.ജി.സി. നൽകുന്ന സ്കോളർഷിപ്പാണ് ഇന്ദിരാഗാന്ധി പി.ജി. ഒറ്റപ്പെൺകുട്ടി സ്കോളർഷിപ്പ്

  •  ഒറ്റ മകൾ മാത്രമുള്ള ദമ്പതികൾക്കു സഹായകമായ പോസ്‌റ്റ് ഗ്രാജ്വേറ്റ് സ്‌കോളർഷിപ്പിന് ഒക്ടോബർ 30 വരെ അപേക്ഷിക്കാം.
  •  പ്രഫഷനൽ കോഴ്സുകാരെയും വിദൂരപഠന കോഴ്സുകാരെയും പരിഗണിക്കില്ല. 
  • ഒറ്റമകൾ എന്നാൽ ഏകസന്താനമോ ഇരട്ടക്കുട്ടികളിലൊരാളോ ആയിരിക്കണം. മകളോടൊപ്പം മകനുമുണ്ടെങ്കിൽ അപേക്ഷിക്കാൻ അർഹതയില്ല. 
  • പ്രവേശനം നേടുമ്പോൾ 30 വയസ്സു കവിയരുത്. 
  • അപേക്ഷക രക്ഷിതാക്കളുടെ ഒറ്റ/ഇരട്ട പെൺകുട്ടിയായിരിക്കണം. .
  • ബിരുദാനന്തര റെഗുലർ പഠനത്തിനു അഡ്മിഷൻ എടുത്ത പെൺകുട്ടികൾക്കു രണ്ട് വർഷങ്ങളിലായി 3200 രൂപയാണ് ഈ സ്കോളർഷിപ്പ് വഴി ലഭിക്കുക. 

  • ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

  • ഒക്ടോബർ 30 വരെ അപേക്ഷിക്കാം
അപേക്ഷിക്കേണ്ട വിധം : 
  • യോഗ്യതാ വ്യവസ്ഥകൾ പാലിക്കുന്നവർ  ദേശീയ സ്കോളർഷിപ്പ് പോർട്ടലായ www.scholarships.gov.in വഴി ഓൺലൈനായി അപേക്ഷിക്കണം 





Post a Comment

0 Comments