Latest

6/recent/ticker-posts

Header Ads Widget

KVPY ഫെല്ലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു

 ശാസ്ത്ര വിഷയങ്ങളിൽ ഒന്നാം വർഷം BSc/BS/B.Stat./B.Math/ Integrated MSc/MS കോഴ്സുകളിൽ പഠിക്കുന്ന സമർത്ഥരായ വിദ്യാർത്ഥികൾക്ക് ഇക്കൊല്ലത്തെ "കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന' (KVPY) ഫെലോഷിപ്പിന്  അപേക്ഷിക്കാം.

  • അഭിരുചി പരീക്ഷ:  2021 ജനവരി 31
  • അപേക്ഷിക്കാനുള്ള അവസാന തിയതി:  ഒക്ടോബർ അഞ്ച്
  • +1/ +2,Degree ഒന്നാം വർഷ വിദ്യാർത്ഥികൾ ഈ അവസരം ഉപയോഗപ്പെടുത്തുക

  പ്രധാന തീയതികൾ: 

  • 2020 സെപ്റ്റംബർ 06 : ഓൺലൈൻ അപേക്ഷ ആരംഭിക്കുന്നു 
  • 2020 ഒക്ടോബർ 05: അപേക്ഷ അവസാനിക്കുന്ന തീയതി
  • 2021 ജനുവരി രണ്ടാം വാരം: അഡ്മിറ്റ് കാർഡ് 
  • 2021 ജനുവരി 31:  പരീക്ഷാ തീയതി                   

എന്താണ് KVPY ഫെല്ലോഷിപ്പ് 

  • ശാസ്ത്രപഠനവും ഗവേഷണവും പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ കേന്ദ്ര സർക്കാറിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പ് ആവിഷ്ക്കരിച്ച പദ്ധതിയാണിത്. 
  • അക്കാദമിക് മികവും ഗവേഷണം കരിയറാക്കി മാറ്റാനുള്ള നൈപുണ്യവുമുള്ളവർക്കാണ് അപേക്ഷിക്കാവുന്നത്.
  • കമ്പ്യൂട്ടർ അധിഷ്ഠിത അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.  വർഷം അഭിമുഖം ഉണ്ടാകില്ല
  • കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പാണ് ഫെലോഷിപ്പിനുള്ള ധനസഹായം നൽകുന്നത്. പദ്ധതി നടത്തിപ്പ് ചുമതല ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് സയൻസിനാണ്

ഫെല്ലോഷിപ്പ് /  ഗ്രാന്റ് 

  •  ബി.എസ്.സി, ബിഎസ്, ബിസ്റ്റാറ്റ്, ബിമാത്‌സ്, അല്ലെങ്കിൽ ഇന്റഗ്രേറ്റഡ് എം.എസ് /എം.എസ് സി എന്നീ കോഴ്സുകൾക്ക് പഠിക്കുമ്പോൾ ആദ്യ മൂന്ന് വർഷം മാസത്തിൽ 5000 രൂപ ഫെല്ലോഷിപ്പായും വാർഷിക കണ്ടിൻജൻസി ഗ്രാന്റ് ആയി 20000 രൂപയും ലഭിക്കും. 
  • എം.എസ് സി അല്ലെങ്കിൽ ഇന്റഗ്രെറ്റഡ് എം എസ്/ എം.എസ്.സി പഠിക്കുമ്പോൾ മാസത്തിൽ 7000 രൂപ ഫെല്ലോഷിപ്പായും വാർഷിക കണ്ടിൻജൻസി ഗ്രാന്റ് ആയി 28000 രൂപയും ലഭിക്കും

ആർക്കൊക്കെ അപേക്ഷിക്കാം 

  • ഈ വർഷം പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിൽ പ്രവേശനം ലഭിച്ചവർക്കും ഉപരിപഠനാർത്ഥം ബിരുദ കോഴ്സുകളിലെത്തുമ്പോൾ സ്കോളർഷിപ്പിന് പരിഗണിക്കപ്പെടുന്നതിന് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. 
  • ഇപ്പോൾ ഗൾഫ് രാജ്യങ്ങളിലടക്കം 11, 12 ക്ലാസ്സുകളിൽ പഠിച്ചു കൊണ്ടിരിക്കുന്ന അക്കാദമിക മികവുള്ള വിദ്യാർത്ഥികൾക്ക് ഇത് മികച്ച അവസരമാണിത്

വിവിധ സ്ട്രീമുകൾ 

  • SA, SX, SB എന്നിങ്ങനെ മൂന്ന് സ്ട്രീമുകളായി അപേക്ഷാർത്ഥികളെ തരംതിരിച്ചിട്ടുണ്ട്. 
  • ഓരോ സ്ട്രീമിലും അപേക്ഷിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ:

സ്ട്രീം SA

  • 2020-21 അക്കാദമിക വർഷം പതിനൊന്നാം ക്ലാസിൽ സയൻസ് സ്ട്രീമിൽ പഠിക്കുന്നവർക്കാണ് ഈ സ്കീമിൽ അവസരം ഉള്ളത്. 
  • പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ മാത്തമാറ്റിക്സ്, സയൻസ് വിഷയങ്ങളിൽ മൊത്തം 80% (SC/ST/PWD വിഭാഗങ്ങളിൽപ്പെടുന്നവർക്ക് 70% മതി) മാർക്കിൽ കുറയാതെ നേടി വിജയിച്ചിരിക്കണം. 
  • ഈ വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒന്നാം വർഷ ശാസ്ത്ര വിഷയങ്ങളിൽ ബിരുദ പ്രവേശനം നേടുമ്പോഴാണ്ഫെല്ലോഷിപ്പ് ലഭിച്ചു തുടങ്ങുക. 
  • പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയിലും ശാസ്ത്ര വിഷയങ്ങൾക്ക് മൊത്തം 60% (SC/ST/PWD വിഭാഗങ്ങളിൽപ്പെടുന്നവർക്ക് 50% മതി) മാർക്കിൽ കുറയാതെ നേടുകയും വേണം.

സ്ട്രീം SX

  • 2020-21 വർഷത്തിൽ പന്ത്രണ്ടാം ക്ലാസിൽ സയൻസ് വിഷയത്തിൽ പഠനം നടത്തുന്നവർക്ക്  അഭിരുചി പരീക്ഷ എഴുതാം.
  • പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ മാത്തമാറ്റിക്സ്, സയൻസ് വിഷയങ്ങളിൽ മൊത്തം 80% (SC/ST/PWD വിഭാഗങ്ങളിൽപ്പെടുന്നവർക്ക് 70% മതി) മാർക്കിൽ കുറയാതെ ഉണ്ടാകണം. 
  • പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയിൽ ശാസ്ത്ര വിഷയങ്ങൾക്ക് മൊത്തം 60% (SC/ST/PWD വിഭാഗങ്ങളിൽപ്പെടുന്നവർക്ക് 50% മതി) മാർക്കിൽ കുറയാതെ നേടാനാകണം. 
  •  ശാസ്ത്ര വിഷയങ്ങളിൽ ബിരുദ പ്രവേശനം ലഭിക്കുമ്പോഴാണ് ഫെലോഷിപ്പ് ലഭിക്കുക.

സ്ട്രീം SB

  • 2020-21 വർഷം അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ ഒന്നാം വർഷ ബിരുദ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് ഈ സ്ട്രീമിൽ കെ വി പി വൈ അഭിരുചി പരീക്ഷ എഴുതാം
  • പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയിൽ ശാസ്ത്ര വിഷയങ്ങൾക്ക് മൊത്തം 60% (SC/ST/PWD വിഭാഗങ്ങളിൽപ്പെടുന്നവർക്ക് 50% മതി) മാർക്കിൽ കുറയാതെ നേടി വിജയിച്ചിരിക്കണം.

ആകർഷകമായ ഫെലോഷിപ്പുകൾക്ക് പുറമെ മികവിന്റെ കേന്ദ്രങ്ങളായി അറിയപ്പെടുന്ന ഐസർ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച്), ഐ.ഐ.എസി (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്) എന്നിവക്ക് പുറമെ ഹൈദ്രാബാദിലുള്ള ഇന്റർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫോർമേഷൻ ടെക്നോളജിയിലെ പഞ്ചവർഷ ഇരട്ട ബിരുദ കോഴ്സിലേക്കും ഉള്ള പ്രവേശനത്തിന് കെ.വി.പി.വൈ അഭിരുചി പരീക്ഷയിലെ മികച്ച സ്‌കോർ സഹായകരമാവും

കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ 

  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thiruvananthapuram
  • Thrissur
അപേക്ഷാ ഫീസ് 

  • ജനറൽ : 1,250 രൂപ. 
  • SC/ST/PWD വിഭാഗക്കാർക്ക് 625 രൂപ
  • കെ‌വി‌പി‌വൈ ആപ്ലിക്കേഷൻ പോർട്ടലിൽ മാത്രമേ അപേക്ഷാ ഫീസ് നൽകാവൂ 
  • ക്രെഡിറ്റ് കാർഡ്, എടിഎം-ഡെബിറ്റ് കാർഡ് അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് പണമടക്കാം 
  • മറ്റ് പണമടയ്ക്കൽ മാർഗങ്ങൾ സ്വീകരിക്കില്ല. 
  • പേയ്‌മെന്റ് വിജയകരമാവുകയും അപേക്ഷ സമർപ്പിക്കുകയും ചെയ്തുകഴിഞ്ഞാൽ, അപേക്ഷാ ഫീസ് റീഫണ്ട് ചെയ്യില്ല

അപേക്ഷാ രീതി 

ഓൺലൈനിലൂടെയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാ സമർപ്പണത്തിന്  മൂന്ന് ഘട്ടങ്ങളുണ്ട്.

  • ഘട്ടം 1: രജിസ്ട്രേഷൻ
  • ഘട്ടം 2: വ്യക്തിഗതവും അക്കാദമികവുമായ വിശദാംശങ്ങൾ പൂരിപ്പിക്കുക, ടെസ്റ്റ് സെന്ററുകൾ തിരഞ്ഞെടുത്ത് ഫോട്ടോ, ഒപ്പ്, മറ്റ് സർട്ടിഫിക്കറ്റുകൾ എന്നിവ അപ്‌ലോഡ് ചെയ്യുക.
  • ഘട്ടം 3: അപേക്ഷാ ഫീസ് അടയ്ക്കൽ. 

ഓൺലൈൻ അപേക്ഷാസമർപ്പണത്തിന് ഒക്ടോബർ 05 വരെ സമയമുണ്ട്.

അഭിരുചി പരീക്ഷയുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ ഇ മെയിൽ/ മൊബൈൽ നമ്പർ മുഖേന അറിയിക്കുന്നതിനാൽ നടപടിക്രമങ്ങൾ പൂർത്തിയാകുന്നത് വരെ മൊബൈൽ നമ്പർ, ഇ മെയിൽ അഡ്രസ്സ് എന്നിവ സൂക്ഷിക്കണം

മുൻ വർഷങ്ങളിലെ ചോദ്യങ്ങൾ, ഉത്തരസൂചിക, മോക്ക്‌ടെസ്റ്റ് എന്നിവ  ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

Help  Line Number 

  • 080 - 22932975/76
  • 080 - 23601008 
  • 080 - 22933536
Email to:  applications.kvpy@iisc.ac.in

Post a Comment

0 Comments