കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് (സി.എഫ്.ആർ.ഡി) ന്റെ കീഴിൽ കോളേജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്നോളജി (സി.എഫ്.റ്റി.കെ)യിൽ എം.എസ്.സി. ഫുഡ് ടെക്നോളജി & ക്വാളിറ്റി അഷ്വറൻസ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷിക്കുന്ന വിധം
- എം എസ് ഫുഡ് ടെക്നോളജി, ക്വാളിറ്റി അഷ്വറൻസ് എന്നിവയിലേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷാ ഫോം www.supplycokerala.com എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡു ചെയ്യുക .
- ശരിയായി പൂരിപ്പിച്ച അപേക്ഷ, Principal, College of Indigenous Food Technology Konni എന്ന വിലാസത്തിൽ അയക്കണം.
- അപേക്ഷിക്കേണ്ട അവസാന തീയതി പിന്നീട് പ്രഖ്യാപിക്കും.
- അപേക്ഷാ ഫീസ് 500 രൂപ - (പട്ടികജാതി / പട്ടികവർഗ്ഗത്തിന് 200 രൂപ)
- അപേക്ഷാ ഫീസ് “The Director, CFRD payable at Konni എന്ന പേരിൽ DD ആയി അപേക്ഷയോടപ്പം സമർപ്പിക്കണം
- അപേക്ഷ അയക്കുന്ന കവറിന് മുകളിൽ “Application for Admission to M Sc Food Technology & Quality Assurance for 2020-2021” എന്ന് രേഖപ്പെടുത്തണം
- അപേക്ഷകർ നിർബന്ധമായും M. G സർവകലാശാലയുടെ PGCAP 2020 ൽ www.cap.mgu.ac.in എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യണം.
- മാനേജ്മന്റ് കോട്ടയിൽ അപേക്ഷ നൽകിയത്തിന്റെ പ്രിന്റൗട്ട് അപേക്ഷയോടൊപ്പം ഉൾപ്പെടുത്തണം
- DD ഇല്ലാതെയും വൈകി ലഭിക്കുന്നതുമായ അപേക്ഷകൾ നിരസിക്കപെടും
അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും താഴെ ലിങ്ക് സന്ദർശിക്കുക.
💕 മറ്റുള്ളവരിലേക്ക് share ചെയ്യൂ... അവർക്കും ഉപകാരപെടട്ടെ 💕
0 Comments