സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് നടത്തുന്ന പ്രോഗ്രാമിലേക്ക് 50 പേർക്കാണ് പ്രവേശനം. സർക്കാർ വ്യവസ്ഥ പ്രകാരമുള്ള സംവരണം ബാധകമാണ്.
യോഗ്യത :
- മൊത്തത്തിൽ 45% മാർക്ക് (എസ്.ഇ.ബി.സി-42%, ഒ.ഇ.സി-40%, പട്ടിക വിഭാഗക്കാർ, ലക്ഷദ്വീപ് പട്ടികവർഗക്കാർ - പാസ് മാർക്ക്) വാങ്ങി ഹയർ സെക്കണ്ടറി/പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം.
പ്രായം:
- 1.7.2020 ന് 20 ൽ താഴെയായിരിക്കണം.
- എസ്.ഇ.ബി.സി, ഒ.ഇ.സി, പട്ടികവിഭാഗo അപേക്ഷകർക്ക് ഉയർന്ന പ്രായപരിധിയിൽ ഒരു വർഷത്തെ ഇളവുണ്ട്.
പ്രവേശന പരീക്ഷ
- പ്രവേശനത്തിൻ്റെ ഭാഗമായി ഒന്നര മണിക്കൂർ ദൈർഘ്യവും പരമാവധി 100 മാർക്കും ഉള്ള പ്രവേശന പരീക്ഷയുണ്ടാകും.
- ജനറൽ നോളജ്, ലോജിക്കൽ റീസണിംഗ്, ലാംഗ്വേജ് സ്കിൽസ്, ലീഗൽ റീസണിംഗ്, ലീഗൽ ആപ്റ്റിറ്റ്യൂഡ് എന്നീ മേഖലകളിൽ നിന്നുമുള്ള ചോദ്യങ്ങൾ പരീക്ഷയ്ക്കുണ്ടാകും.
- പരീക്ഷാ സിലബസ് വെബ്സൈറ്റിൽ ലഭ്യമാണ്
അപേക്ഷാഫീസ്:
അപേക്ഷിക്കുന്ന വിധം - ജനറൽ 600 രൂപ
- പട്ടിക വിഭാഗക്കാർക്ക് 300 രൂപ
- അപേക്ഷ ഓൺലൈനായി സെപ്തംബർ 30 വരെ http://cat.mgu.ac.in/BBALLB വഴി നൽകാം.
0 Comments