Plus One പ്രവേശനം 2020
ട്രയൽ അലോട്ട്മെന്റ് റിസൾട്ട് : സെപ്തംബർ 5 ന് രാവിലെ 9 മണിയ്ക്ക്
ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ട്മെൻറ് റിസൾട്ട് 2020 സെപ്റ്റംബർ 5 ന് രാവിലെ 9 മണിയ്ക്ക് പ്രസിദ്ധീകരിക്കുന്നതാണ്.
പ്രോസ്പക്ടസ് മാനദണ്ഡങ്ങൾ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ട്മെന്റിനായി പരിഗണിച്ചിട്ടുള്ളത്.
www.hscap.kerala.gov.in എന്ന വെബ്സൈറ്റിലെ Candidate Login-Sws എന്നതിലൂടെ ലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ് ലോഗീനിലെ Trial Results എന്ന ലിങ്കിലൂടെ അപേക്ഷകർക്ക് ട്രയൽ റിസൾട്ട് പരിശോധിക്കാവുന്നതാണ്.
ഇതുവരെയും ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ട്ടിക്കാത്തവർക്ക്
ആയത് Create Candidate Login-Sws എന്ന ലിങ്കിലൂടെ രൂപീകരിച്ച് ട്രയൽ റിസൾട്ട്പരിശോധിക്കാവുന്നതാണ്.
ട്രയൽ റിസൾട്ട് പരിശോധിക്കുന്നതിനും ക്യാൻഡിഡേറ്റ് ലോഗിൻ
സൃഷ്ടിക്കുന്നതിനും വേണ്ട സാങ്കേതിക സൗകര്യങ്ങൾ അപേക്ഷകർക്ക് വീടിനടുത്തുള്ള സർക്കാർ/എയ്ഡഡ് - ഹയർസെക്കണ്ടറി സ്കൂളുകളിലെ ഹെൽപ്പ് ഡെസ്ക്കുകളിൽ നിന്നും തേടാവുന്നതാണ്,
2020 സെപ്തംബർ 8 ന് വൈകിട്ട് 5 മണിവര അപേക്ഷകർക്ക് ട്രയൽ അലോട്ട്മെൻറ് ലിസ്റ്റു് പരിശോധിക്കാം.
എന്തെങ്കിലും തിരുത്തലുകൾ ആവശ്യമാണെങ്കിൽ ക്യാൻഡിഡേറ്റ് ലോഗിനിലെ Edit Application എന്ന ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകൾ ഉൾപ്പെടുത്തലുകൾ 2020 സെപ്തംബർ 8 ന് വൈകിട്ട് 6 മണിക്കുള്ളിൽ നടത്തി ഫൈനൽ കൺഫർമേഷൻ ചെയ്യേണ്ടതാണ്.
തെറ്റായ വിവരങ്ങൾ നൽകി ലഭിക്കുന്ന അലോട്ട്മെൻറ് റദ്ദാക്കപ്പെടും. അപേക്ഷയിൽ തിരുത്തലുകൾ വരുത്തുവാനുള്ള അവസാന അവസരമാണിത്.
അപേക്ഷകർക്ക് ട്രയൽ അലോട്ട്മെന്റ്റ് റിസൾട്ട് പരിശോധിക്കുന്നതിനും
അപേക്ഷയിൽ തിരുത്തലുകൾ ഉൾപ്പെടുത്തലുകൾ എന്നിവ നടത്തുന്നതിനും വേണ്ട സാങ്കേതിക സഹായം സംസ്ഥാനത്തെ എല്ലാ സർക്കാർ , എയ്ഡഡ് - ഹൈസ്കൂൾ, ഹയർസെക്കണ്ടറി സ്കൂളുകളിലേയും ഹെൽപ് ഡെസ്ക്കുകളിലൂടെ തേടാവുന്നതാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ
അറിയിച്ചു.
2 Comments
Happy
ReplyDeleteNot opening www.hscap.kerala.gov.in The Web site
ReplyDelete