Latest

6/recent/ticker-posts

Header Ads Widget

CA,CMA , കമ്പനി സെക്രട്ടറി പഠനത്തിന് സ്കോളർഷിപ്പ്


ചാർട്ടേർഡ് അക്കൗണ്ട്സ്/ കോസ്റ്റ് ആന്റ് വർക്ക് അക്കൗണ്ട്സ് (കോസ്റ്റ് ആന്റ്മാ  നേജ്മെന്റ് അക്കൗണ്ട്സ്)/കമ്പനി സെക്രട്ടറിഷിപ്പ് എന്നീ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് കോളർഷിപ്പ് നൽകുന്നതിലേക്കായി  കേരള സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തിയ്യതി ഒക്‌ടോബർ 30


സ്കോളർഷിപ്പിന് അർഹമായ കോഴ്‌സുകൾ

  • ചാർട്ടേർഡ് അക്കൗണ്ട്‌സ്/ 
  • കോസ്റ്റ് ആൻഡ്‌ വർക്ക് അക്കൗണ്ട്‌സ് (കോസ്റ്റ് ആൻഡ്‌ മാനേജ്‌മെന്റ് അക്കൗണ്ട്‌സ്)
  •  കമ്പനി സെക്രട്ടറിഷിപ് 

ആർക്കൊക്കെ അപേക്ഷിക്കാം 
  • കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ സിഖ്,  മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട എട്ട് ലക്ഷം രൂപയിൽ താഴെ  വാർഷിക വരുമാനമുള്ള  അവസാന വർഷ പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
  •  ബിപിഎൽ വിഭാഗത്തിന്‌ മുൻഗണന. ഈ വിഭാഗത്തിന്റെ അഭാവത്തിലേ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ട് ലക്ഷം രൂപവരെ  വാർഷിക വരുമാനമുള്ള എപിഎൽ വിഭാഗത്തെ പരിഗണിക്കൂ. 
  •  60% മാർക്ക് നേടുന്ന ബി.കോം അല്ലെങ്കിൽ മറ്റു ബിരുദധാരികളിൽ നിന്നും മെറിറ്റിന്റേയും വരുമാനത്തിന്റേയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
  • ബി.പി.എൽ വിഭാഗക്കാർ നിർബന്ധമായും റേഷൻ കാർഡിന്റെ പകർപ്പ് സമർപ്പിക്കണം. 
  • 30% സ്കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. 
  • വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ - വാർഷിക വരുമാനത്തിന്റെയും മെറിറ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും. 
  • മുൻ വർഷങ്ങളിൽ ഫൗണ്ടേഷൻ, ഇന്റർമീഡിയറ്റ്, ഫൈനൽ എന്നീ കോഴ്സകൾക്ക് സ്കോളർഷിപ്പ് ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. 
  • 15,000/ രൂപയാണ് കോളർഷിപ്പ് തുക
  • അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട്ഉ ണ്ടായിരിക്കണം



അപേക്ഷിക്കേണ്ട വിധം 
കേരള ന്യൂന പക്ഷ ക്ഷേമ വകുപ്പിന്റെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷക നൽകാം 
  • 1. www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിൽ Scholarship - CA/ICWA (CMA)/CS Scholarship (IWCS) എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • 2. Apply online - ൽ ക്ലിക്ക് ചെയ്യുക.
  • 3. മറ്റു സ്കോളർഷിപ്പിനായി മുൻപ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ വച്ച് candidate login ചെയ്യുക. .
  • 4, Online - ലൂടെ അപേക്ഷ നൽകിയതിനുശേഷം ലഭിക്കുന്ന User ID & Password വെച്ച് login ചെയ്ത് Photo, Signature, SSLC Certificate, Ration Card Copy, Income Certificate തുടങ്ങിയവ upload ചെയ്യുക.
  • 8, സ്കോളർഷിപ്പിനായി അപേക്ഷ സമർപ്പിച്ചതിനുശേഷംView/Print Application ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റ് എടുക്കുക.
  • 6, രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റ് ഒൗട്ട് ചുവടെ പറയുന്ന രേഖകൾ സഹിതം ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിലേക്ക് സമർപ്പിക്കണം. 

അപേക്ഷ അയക്കേണ്ട വിലാസം:
  • ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റ്
  • നാലാം നില, വികാസ് ഭവൻ
  • തിരുവനന്തപുരം-695033
Help Line : 0471-2300524.
അപേക്ഷിക്കേണ്ട അവസാന തിയ്യതി ഒക്‌ടോബർ 30

അപേക്ഷകർ ഹാജരാക്കേണ്ട രേഖകൾ
  • 1. അപേക്ഷകരുടെ ഫോട്ടോ പതിച്ച രജിസ്ട്രേഷൻ പ്രിന്റൗട്ട്.
  • 2. എസ്.എസ്.എൽ.സി. ബിരുദം തുടങ്ങിയവയുടെ മാർക്ക് ലിസ്റ്റിന്റെ  പകർപ്പ് പ്രസ്തുത കോഴ്സിന് ഇന്റർമീഡിയേറ്റ് വിജയിച്ച സർട്ടിഫിക്കേറ്റ്
  • 3. പ്രസ്തുത കോഴ്സിന് പഠിക്കുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്ന രേഖകൾ (അഡ്മിഷൻ കാർഡ് - ഫൈനൽ, ട്യൂഷൻ ഫീസ് ഒടുക്കിയതിന്റെ രസീത്, ഐ.ഡി.കാർഡ് തുടങ്ങിയവ)
  • 4. അപേക്ഷകരുടെ സ്വന്തം പേരിലുളള ബാങ്ക് പാസ്സ് ബുക്കിന്റെ് ഒന്നാമത്തെ പേജിന്റെ പകർപ്പ് (പേര്, അക്കൗണ്ട് നമ്പർ, ബായ് കോഡ്, ബ്രാഞ്ചിന്റെ ആഡസ്സ് എന്നിവ ഉൾപ്പെടുത്തിയിരിക്കണം),
  • 5, ആധാർ കാർഡിന്റെ പകർപ്പ് അല്ലെങ്കിൽ എൻ.പി.ആർ കാർഡിന്റെ പകർപ്പ്.
  • 6. നേറ്റിവിറ്റി സർട്ടിഫിക്കറ്റ് പകർപ്പ്.
  • 7. കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ്, അല്ലെങ്കിൽ മൈനോരിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ്.
  • 8. വരുമാന സർട്ടിഫിക്കറ്റ് (അസ്സൽ) വില്ലേജ് ഓഫീസിൽ നിന്ന്
  • 9. റേഷൻ കാർഡിന്റെ പകർപ്പ് (ബി.പി.എൽ എന്ന് തെളിയിക്കുന്നതിന്)



അവസാന തീയതികൾ
1, ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: 30.10.2020
2. ഓൺലൈൻ രജിസ്ട്രേഷൻ പ്രിന്റൗട്ടും മറ്റു അനുബന്ധ രേഖകളും ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റിലേക്ക് സമർപ്പിക്കേണ്ട അവസാന തീയതി. 10.11.2020


Post a Comment

0 Comments