Header Ads

കാലിക്കറ്റ്​ ബിരുദം: ട്രയൽ അലോട്ട്​മെൻറ്​ അടുത്ത ആഴ്​ച

കാലിക്കറ്റ്​ സർവകലാശാലയിൽ ബിരുദ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്​മെൻറ്​ ഒരാഴ്​ച കൂടി വൈകിയേക്കും. അഫ്​ദലുൽ ഉലമ കോഴ്​സ്​ പഠിച്ച ചില വിദ്യാർഥികൾക്ക്​ സാ​ങ്കേതിക കാരണങ്ങളാൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാനായിരുന്നില്ല.

  • ഈ വിദ്യാർഥികൾക്കുകൂടി അപേക്ഷിക്കാൻ അവസരം നൽകും
  • വരും ദിവസങ്ങളിൽ ഇവർ അപേക്ഷ സമർപ്പിക്കും
  • 1,27,589 അപേക്ഷകളാണ്​ ബിരുദപ്രവേശനത്തിനായി കിട്ടിയത്​
  •  സീറ്റുകളുടെയടക്കം വിവരങ്ങൾ കോളജുകളിൽനിന്ന്​ ശേഖരിക്കാനുണ്ട്​
  • ട്രയൽ അലോട്ട്​മെൻറിന്​ ശേഷം ഒന്നാം അലോട്ട്​മെൻറ്​ നടപടികൾ തുടങ്ങും.

ബിരുദാനന്തര ബിരുദ പ്രവേശനത്തിന്​ 10,715 പേർ അപേക്ഷിച്ചിട്ടുണ്ട്​. ഈ മാസം 14 ആണ്​ അവസാന തീയതി

വിവിധ ജില്ലകളിൽനിന്ന്​ ഇതുവരെയുള്ള അപേക്ഷകൾ

  • മലപ്പുറം 2,528
  • കോഴിക്കോട്​ 2,377
  • പാലക്കാട്​ 2,293
  • തൃശൂർ 2,142 ​ 

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.