Latest

6/recent/ticker-posts

Header Ads Widget

സഹകരണ സംഘം ജീവനക്കാരുടെ മക്കൾക്ക് വിദ്യാഭ്യാസ ക്യാഷ് അവാർഡുകൾക്ക് അപേക്ഷിക്കാം

 


കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡിൽ അംഗങ്ങളായവരുടെ മക്കളിൽ 2019-20 അദ്ധ്യയന വർഷത്തിൽ മികച്ച വിജയം നേടിയവർക്ക് വിദ്യാഭ്യാസ ക്യാഷ് അവാർഡിന് അപേക്ഷിക്കാം. 

ആർക്കൊക്കെ അപേക്ഷിക്കാം 

  • എസ്എസ്എൽസി, 
  • പ്ലസ്ടു, 
  • വിഎച്ച്എസ്ഇ, 
  • എച്ച്ഡിസി ആന്റ് ബിഎം, 
  • ജെഡിസി  പരീക്ഷകളിൽ സംസ്ഥാനതലത്തിൽ ഉയർന്ന മാർക്ക്/ഗ്രേഡ് നേടിയവർക്കും, 

  • ബിടെക്, 
  • എംടെക്, 
  • ബി.എസ്‌സി നഴ്‌സിംഗ്, 
  • ബിഡിഎസ്, 
  • എംബിബിഎസ്, 
  • ബിഎഎംഎസ്, 
  • ബിഎച്ച്എംഎസ്, 
  • എംഎസ്, 
  • എംഡി, 
  • എംഡിഎസ് എന്നീ പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകൾക്ക് ജില്ലാതലത്തിൽ ഉയർന്ന മാർക്ക് നേടിയവർക്കും അപേക്ഷിക്കാം. 

  • സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ സെക്കന്ററി/ഹയർ സെക്കന്ററി തലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയവർക്കും 
  • സ്‌പോർട്‌സ്/ഗെയിംസ് മത്സരങ്ങളിൽ സംസ്ഥാന തലത്തിൽ ഒന്ന്, രണ്ട് സ്ഥാനങ്ങൾ നേടുകയോ, ദേശീയതല മത്സരത്തിൽ പങ്കെടുക്കുകയോ ചെയ്ത സ്‌കൂൾ വിദ്യാർത്ഥികൾക്കും
  • അന്തർ സർവകലാശാല തലത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയ കോളേജ് വിദ്യാർത്ഥികൾക്കും ഏർപ്പെടുത്തിയിട്ടുള്ള ക്യാഷ് അവാർഡുകൾക്കും അപേക്ഷ ക്ഷണിച്ചു. 
സെലക്ഷൻ 
  • എസ്എസ്എൽസിക്ക് (സ്റ്റേറ്റ് ബോർഡ്) എല്ലാ വിഷയങ്ങൾക്കും എപ്ലസ് ഗ്രേഡ് ലഭിച്ചവരുടെയും
  • പ്ലസ്ടു/വിഎച്ച്എസ്ഇ, സിബിഎസ്ഇ(10 ആന്റ് 12), ഐസിഎസ്ഇ, ഐഎസ്‌സി കോഴ്‌സുകൾക്ക് 90 ശതമാനം മാർക്ക് നേടിയവരുടെയും അപേക്ഷകളാണ് ക്യാഷ് അവാർഡിന് പരിഗണിക്കുക. 
  • എച്ച്ഡിഎസ് ആന്റ് ബിഎം, ജെഡിസി എന്നീ വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്കും 
  • മറ്റ് പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകൾക്ക് ജില്ലാതലത്തിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയവർക്കുമാണ് ക്യാഷ് അവാർഡുകൾ നൽകുന്നത്.

അപേക്ഷിക്കുന്നതെങ്ങനെ..? 

അപേക്ഷകൾ 30ന് വൈകുന്നേരം അഞ്ച് മണിക്കകം അഡീഷണൽ രജിസ്ട്രാർ/സെക്രട്ടറി-ട്രഷറർ, കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡ്, പിബി നമ്പർ-112, സംസ്ഥാനസഹകരണ ബാങ്ക് ബിൽഡിംഗ്, ഓവർബ്രിഡ്ജ് ജംഗ്ഷൻ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ എത്തിക്കണം.


സഹായങ്ങൾക്ക് ബന്ധപ്പെടാം 

കൂടുതൽ വിവരങ്ങൾക്ക് അംഗസംഘങ്ങളുടെ ഭരണനിയന്ത്രണചുമതലയുള്ള ജില്ല/താലൂക്ക് തലത്തിലുള്ള ഓഫീസുകളുമായോ, എംപ്ലോയീസ് വെൽഫെയർ ബോർഡിന്റെ ഓഫീസുകളുമായോ ബന്ധപ്പെടാം. 

  • തിരുവനന്തപുരം  ഹെഡ് ഓഫീസ് ഫോൺ: 0471-2460339)
  • കണ്ണൂർ ഫോൺ: 0497-2708370), 
  • തൃശൂർ ഫോൺ: 0487-2444266), 
  • എറണാകുളം ഫോൺ: 0484-2205693
  • തിരുവനന്തപുരം ഫോൺ: 0471-2460440

Click here to download Application Form

Click here to download Notification

LIKE OUR PAGES

മറ്റുള്ളവരിലേക്ക് share ചെയ്യൂ... അവർക്കും ഉപകാരപെടട്ടെ 💕






Post a Comment

0 Comments