കണ്ണൂർ യൂണിവേഴ്സിറ്റി 2020-21 അധ്യയന വര്‍ഷത്തെ ഡിഗ്രീ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെന്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
- അലോട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ 24-09-2020 മുതല്‍ 26-09-2020, 5മണിക്കുള്ളില്‍ Admission ഫീസ് SBI Collect വഴി നിര്‍ബന്ധമായും അടക്കേണ്ടതാണ്
- ഫീസ് അടക്കാത്തവര്‍ക്ക് ലഭിച്ച അലോട്ട്മെന്റ് നഷ്ടമാകുകയും തുടര്‍ന്നുള്ള അലോട്ട്മെന്റ് പ്രക്രിയയില്‍ നിന്ന് പുറത്താവുകയും ചെയ്യും
- ജനറല്‍ വിഭാഗത്തിന് 830/- രൂപയും SC/ST വിഭാഗത്തിന് 770/- രൂപയുമാണ്
- UG Admission- Admission Fee (General/SEBC), UG Admission- Admission Fee (SC/ST) എന്നീ കാറ്റഗറികളില്‍ മാത്രം ഫീസ് അടക്കുക (മറ്റു കാറ്റഗറികളില്‍ ഫീസ് അടച്ചാല്‍ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല)
- Admission ഫീസ് അടച്ച വിദ്യാര്‍ഥികള്‍ ലോഗിന്‍ ചെയ്ത് അഡ്മിഷൻ ഫീസ് അടച്ച വിവരം 26-09-2020 ന് 5 മണിക്ക് മുന്‍പായി ADMISSION FEE REMITTANCE DETAILS എന്ന ഭാഗത്ത് ചേര്‍ക്കേണ്ടതാണ്
- ചേര്‍ക്കാത്തവരുടെ അലോട്ട്മെന്റ് റദ്ദാക്കുന്നതാണ്
ഹയർ ഓപ്ഷൻ ക്യാൻസലേഷൻ
- അലോട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ തങ്ങൾക്ക് ലഭിച്ച സീറ്റിൽ സംതൃപ്തർ ആണെങ്കിൽ അവരുടെ ഹയർ ഓപ്ഷൻസ് 26-09-2020 നു മുമ്പായി ക്യാൻസൽ ചെയ്യേണ്ടതാണ്.
- ക്യാൻസൽ ചെയ്ത ഓപ്ഷനുകൾ പിന്നീട് പുനസ്ഥാപിക്കാൻ സാധിക്കുന്നതായിരിക്കില്ല
- ഹയർ ഓപ്ഷനുകൾ നിലനിർത്തുന്ന അപേക്ഷകരെ അടുത്ത അല്ലോട്മെന്റിൽ പരിഗണിക്കുന്നതാണ്.
തുടർ അല്ലോട്മെന്റുകൾ
ഒന്നാം അലോട്ടുമെന്റിന് ശേഷം ഒഴിവ് വരുന്ന സീറ്റുകളിലേക്ക് രണ്ടും മൂന്നും അലോട്ടുമെന്റുകള്‍ നടത്തുന്നതാണ്
- രണ്ടാം അലോട്ട്മെന്റ് 28.09.2020
- മൂന്നാം അലോട്ട്മെന്റ് 05.09.2020
കോളേജ് പ്രവേശനം
- ഒന്ന്, രണ്ട്, മൂന്ന് അലോട്ടുമെന്റുകളില്‍ അലോട്ടുമെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ മൂന്നാം അലോട്ട്മെന്റിന് ശേഷം അതാത് കോളേജുകളില്‍ അഡ്മിഷന് ഹാജരാക്കേണ്ടതാണ്
- അഡ്മിഷൻ ഷെഡ്യൂള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും)
- അഡ്മിഷന് ഹാജരാക്കുന്നതിനുള്ള മെമ്മോ മൂന്നാം അലോട്ടുമെന്റിന് ശേഷം വെബ്സൈറ്റില്‍ നിന്ന് ലഭിക്കുന്നതാണ്
പ്രവേശന സമയത്ത് ഹാജരാക്കേണ്ട രേഖകൾ
താഴെ കൊടുത്തിരിക്കുന്ന രേഖകള്‍ പ്രവേശന സമയത്ത് ഹാജരാക്കേണ്ടതാണ്
- അലോട്ട്മെന്റ് മെമ്മോ
- ഓൺലൈൻ അപേക്ഷയുടെ പ്രിന്റ്ര
- ജിസ്ട്രേഷന് ഫീസ്, യൂണിവേഴ്സിറ്റി ഫീസ് എന്നിവ അടച്ച രസീതിന്റെ പ്രിന്റ് ഔട്ട്
- യോ ഗ്യത പരീക്ഷയുടെ ഒറിജിനൽ മാർക്ക് ലിസ്റ്റ്
- ജനന തീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
- ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് (TC)
- കോഴ്സ് & കോണ്ടാക്റ്റ് സര്‍ട്ടിഫിക്കറ്റ്
- ഒറിജിനൽ കമ്യുണിറ്റി/ EWS വിഭാഗങ്ങളിലുള്ളവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ്
- ഒറിജിനൽ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് (SEBC വിഭാഗങ്ങള്‍ക്ക്)
- അപേക്ഷയില്‍ കൊടുത്തിരിക്കുന്ന മറ്റ് ആനുകൂല്യങ്ങള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
മറ്റുള്ളവരിലേക്ക് share ചെയ്യൂ... അവർക്കും ഉപകാരപെടട്ടെ 💕
0 Comments