Latest

6/recent/ticker-posts

Header Ads Widget

സംസ്ഥാനത്തിനു പുറത്ത് ഉന്നതവിദ്യാഭ്യാസത്തിന് ഒ.ബി.സി സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

obc-post-metric-scholarship-out-side-kerala

 സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടത്തുന്ന തിരഞ്ഞെടുപ്പ് രീതി പ്രകാരം ഐ.ഐ.ടി, ഐ.ഐ.എം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ മെറിറ്റ് റിസര്‍വേഷന്‍ പ്രകാരം പ്രവേശനം ലഭിച്ച് ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാര്‍ഥികളില്‍ നിന്നും പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 

 • വാര്‍ഷിക വരുമാന പരിധി രണ്ടര ലക്ഷം രൂപ. 
 • അപേക്ഷയും അനുബന്ധ രേഖകളും ഒക്‌ടോബര്‍ 31നകം പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫിസുകളില്‍ നല്‍കണം. 


അപേക്ഷകർക്കുള്ള നിർദ്ദേശങ്ങളും സ്കോളർഷിപ്പ് ലഭ്യമാകുന്നതിനുള്ള മാനദണ്ഡങ്ങളും

 • 1. അപേക്ഷകന്റെ ജാതി കേരള സംസ്ഥാനത്തെ ഒ .ബി.സി പട്ടികയിൽ ഉൾപ്പെട്ടതായിരിക്കണം. 
 • പട്ടികജാതി വികസന വകുപ്പ് വഴി വിദ്യാഭ്യാസാനുകൂല്യം അനുവദിക്കുന്നതിനാൽ ഒ.ഇ.സി വിഭാഗത്തിൽപ്പെട്ടവരും,  ഒ.ഇ.സി ക്ക് സമാനമായ വിദ്യാഭ്യാസാനുകൂല്യം അനുവദിക്കപ്പെടുന്ന സമുദായങ്ങളിൽ ഉൾപ്പെട്ടവരും ഈ പദ്ധതി പ്രകാരം അപേക്ഷിക്കേണ്ടതില്ല.
 • 2. സംസ്ഥാനത്തിനകത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ പഠിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല.
 • 3. കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ അധികരിക്കരുത്.

 • 4. മറ്റേതെങ്കിലും സർക്കാർ പദ്ധതികൾ പ്രകാരം സ്കോളർഷിപ്പ്/സ്റ്റൈപന്റ് വിദ്യാഭ്യാസാനുകൂല്യം ലഭ്യമാകുന്നവർ ഈ പദ്ധതി പ്രകാരം അപേക്ഷിക്കുവാൻ അർഹരല്ല. 
 • കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖേന സ്കോളർഷിപ്പിന് അപേക്ഷിച്ചിട്ടുള്ള ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾ ഈ പദ്ധതി പ്രകാരം അപേക്ഷിക്കേണ്ടതില്ല.
 • 5. ഒരേ കുടുംബത്തിലെ രണ്ടിലധികം ആൺകുട്ടികൾക്ക് സ്കോളർഷിപ്പ് അനുവദിക്കുന്നതല്ല.
 • 6. ഒരു പ്രൊഫഷണൽ കോഴ്സിലെ പഠനത്തിന് ശേഷം അതിന്റെ തുടർച്ചയല്ലാത്ത പ്രൊഫഷണൽ കോഴ്സിന് സ്കോളർഷിപ്പ് അനുവദിക്കുന്നതല്ല.
 • 7. മെഡിക്കൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നവർക്ക് പ്രാക്ടീസിങ് അലവൻസ്ല ഭിക്കുന്നില്ലെങ്കിൽ മാത്രമേ സ്കോളർഷിപ്പ് അനുവദിക്കൂ.


 • 8. ഈ പദ്ധതി പ്രകാരം മുൻ വർഷങ്ങളിൽ സ്കോളർഷിപ്പ് ലഭ്യമായവർ റിന്യൂവൽ അപേക്ഷയും, സ്ഥാപനമേധാവി ഒപ്പ് വച്ച റീഫണ്ടബിൾ /നോൺ റീഫണ്ടബിൾ എന്നിങ്ങനെ ഇനം തിരിച്ച കോഴ്സ് ഫീസ് ഘടനയും സമർപ്പിച്ചാൽ മതിയാകും.
 • 9. ആദ്യമായി അപേക്ഷ സമർപ്പിക്കുന്നവർ mmw.bcdd.kerala.gov.in എന്ന വെണ്ണൂറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള അപേക്ഷാഫാറം ഡൌൺലോഡ് ചെയ്ത് പൂരിപ്പിച്ച് അനുബന്ധ രേഖകൾ സഹിതം പിന്നാക്ക വിഭാഗ വികസന വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർമാർക്ക് സമർപ്പിക്കേണ്ടതാണ്.
 • 10. വില്ലേജ് ആഫീസർ മുഖേന ലഭ്യമായ ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തിയ വിശദമായ കോഴ്സ് ഫീസ് ഘടന Refundable/Non refundable തിരിച്ച്), അപേക്ഷാ ഫാറത്തോടൊപ്പമുള്ള മാതൃകയിലുള്ള ബോണഫൈഡ് സർട്ടിഫിക്കറ്റ്, അലോട്ട്മെന്റ് മെമോ, ഫീസ് രസീത്, ഹോസ്റ്റൽ സർട്ടിഫിക്കറ്റ്. അപേക്ഷകന്റെ പേരിലുള്ള ലൈവ് ആയ ബാങ്ക് അക്കൌണ്ട്പാ സ്സുക്കിന്റെ ആദ്യപേജിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് , ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് എന്നീ രേഖകൾ നിർബന്ധമായും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.
 • 11.കേന്ദ്ര സാമൂഹ്യനീതിയും ശാക്തീകരണവും മന്ത്രാലയം പുറപ്പെടിവിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്ക് വിധേയമായി, മേഖലാ ഡെപ്യൂട്ടി ഡയറക്ടർമാർ അപേക്ഷകൾ പരിശോധിച്ച് അംഗീകാരം നൽകുന്ന മുറയ്ക്ക് സ്കോളർഷിപ്പ് തുക അപേക്ഷകന്റെ പേരിലുള്ള ബാങ്ക് അക്കൌണ്ടിലേക്ക് ് ട്രാൻസ്ഫർ ചെയ്യുന്നതാണ്.
 • 12. അപേക്ഷകർക്ക് അതാത് വർഷത്തെ സ്കോളർഷിപ്പ് മാത്രമേ അനുവദിച്ച്ന ൽകുകയുള്ള യാതൊരു കാരണവശാലും മുൻ വർഷങ്ങളിലെ ആനുകൂല്യം അനുവദിക്കുന്നതല്ല.
 • 13.അപേക്ഷയും അനുബന്ധ രേഖകളും നൂൽ ഉപയോഗിച്ച് തുന്നിക്കെട്ടി 32cm x 25cm വലുപ്പമുള്ള കവറിൽ ലഭ്യമാക്കേണ്ടതാണ്. കവറിന് പുറത്ത് Application for OBC - Postmatric Scholarship എന്ന് രേഖപ്പെടുത്തേണ്ടതാണ്.
 • 14. അപേക്ഷയും അനുബന്ധ രേഖകളും 3110.2020 നകം ചുവടെ പറയുന്ന വിലാസത്തിൽ രജിസ്റ്റേർഡ്/ഓർഡിനറി/സ്പീഡ് തപാൽ മാർഗമോ, നേരിട്ടോ ലഭ്യമാക്കേണ്ടതാണ്.
തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള  ജില്ലകളിലെ അപേക്ഷകർ
മേഖലാ ഡെപ്യൂട്ടി ഡയറക്ടർ
പിന്നാക്ക വിഭാഗ വികസന വകുപ്പ്
സിവിൽ സ്റ്റേഷൻ - രണ്ടാം നില
കാക്കനാട്, എറണാകുളം - 682030
ഫോൺ - 0484 2429130
ഇ മെയിൽ: bcddekm@gmail.com

തൃശ്ശൂർ മുതൽ കാസറഗോഡ് വരെയുള്ള ജില്ലകളിലെ അപേക്ഷകർ
- മേഖലാ ഡെപ്യൂട്ടി ഡയറക്ടർ
പിന്നാക്ക വിഭാഗ വികസന വകുപ്പ്
സിവിൽ സ്റ്റേഷൻ -ഒന്നാം നില
- കോഴിക്കോട് - 673020
ഫോൺ - 0495 2386
ഇ മെയിൽ: bcddkkd@gmail.com
 

ഫോണ്‍: 

 • എറണാകുളം മേഖലാ ഓഫിസ് 0484 2429130, 
 • കോഴിക്കോട് മേഖലാ ഓഫിസ് 0495 2377786.

Post a Comment

0 Comments